യുവാക്കളുടെ ഹരമായ പ്രിയ ചലച്ചിത്ര താരം ഹൻസിക മോട്‌വാനിയും വിവാഹിത ആയി… മുംബൈക്കാരനും തന്‍റെ ബിസിനസ് പങ്കാളിയുമായ സൊഹൈൽ കതൂരിയയുമായുള്ള മംഗല്യം ഡിസംബർ നാലിനു ജയ്പൂരിൽ മുണ്ടൊട്ട് പലസിൽ നടന്നു. ഇവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

അങ്ങനെ മറ്റൊരു രാജകീയ വിവാഹത്തിന്‍റെ പട്ടികയിൽ ഈ നടിയുടെ പേര് കൂടി ഉൾപ്പെടുത്താം!

 

View this post on Instagram

 

A post shared by Sohael Khaturiya (@sohaelkaturiya)

നടി പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയ സുന്ദരിമാർക്ക് പിന്നാലെ നടി ഹൻസിക മോട്‌വാനിയുടെ പേരും രാജകീയ വിവാഹ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു .

ഈ ദിവസങ്ങളിൽ സിനിമ വ്യവസായത്തിൽ റോയൽ വെഡ്ഡിംഗ് വലിയ ട്രെൻഡിംഗാണ്. നടി കത്രീന കൈഫിന്‍റെ രാജകീയ വിവാഹം ജനശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ഇപ്പോഴിതാ ഹാൻസിക കൂടി രാജകീയ വിവാഹം നടത്തി.

വിവാഹത്തിനായി തിരഞ്ഞെടുത്തത് കോട്ട

നവംബർ ഒന്നിനാണ് തന്‍റെ വിവാഹ വാർത്ത ആദ്യമായി താരം പുറത്തു വിട്ടത്. ഹൻസിക മോട്‌വാനി തന്‍റെ വിവാഹത്തിനായി ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോട്ട ഫോർട്ട് ആണ് തിരഞ്ഞെടുത്തത്, അവിടെ ആയിരുന്നു വിവാഹത്തിന്‍റെ മുഴുവൻ ചടങ്ങുകളും നടന്നത്…

ഡിസംബർ 4 വരെവിപുലമായ വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നു.

ഡിസംബർ 4 ന് വൈകുന്നേരം ഫെറാസിൽ വിവാഹ പ്രതിജ്ഞകൾ പരസ്പരം കൈമാറി അതേ ദിവസം രാവിലെ ഹൽദി ചടങ്ങും നടത്തി. കൂടാതെ മെഹന്ദി, സംഗീത വിരുന്നുകൾ ആഘോഷത്തിന് രാജകീയ പരിവേഷം പകർന്നു.

വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി ഹാൻസിക ബ്യൂട്ടി സലൂൺ സന്ദർശിച്ചതും തന്‍റെ ഹെയർസ്റ്റൈൽ പുതുക്കിയതും സോഷ്യൽ മീഡിയ ആഘോഷമാക്കി.

നടി ഹൻസിക മോട്‌വാനി തന്‍റെ കരിയർ ആരംഭിച്ചത് ടിവിയിൽ ഒരു ബാലതാരമായാണ്. അവർ ജനപ്രിയ ടിവി സീരിയൽ ഷക്ക ലക്കാ ബൂം ബൂം, ക്യുങ്കി സാസ് ഭി കഭി ബഹു തി, സോൺ പരി തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. അതേ സമയം ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ പ്രചാരമുള്ള പേരാണ് ഹൻസിക മോട്‌വാനി. അല്ലു അർജുൻ, ധനുഷ് തുടങ്ങിയ വൻ താര നിരകൾക്കൊപ്പം അഭിനയിച്ച് അവർ തനിക്കായി ഒരു ഇടം നേടിയിരുന്നു. ഇപ്പോൾ, അവരുടെ വ്യക്തി ജീവിതത്തിലെ ഒരു മാറ്റത്തിന്‍റെ പാതയിലാണ് ഹൻസിക.

ആരാണ് പങ്കാളി?

മുംബൈയിൽ നിന്നുള്ള ബിസിനസുകാരനായ സൊഹൈൽ കതൂരിയ അവരുടെ അടുത്ത സുഹൃത്ത് കൂടിയാണ്. കൂടാതെ ഇരുവരും ഒരു സംരഭത്തിൽ പാർട്ണർമാർ കൂടി ആണ്.

और कहानियां पढ़ने के लिए क्लिक करें...