നിങ്ങൾ നവരത്തൻ കുറുമ കഴിച്ചിട്ടുണ്ടോ? ഈ കുറുമ വളരെ രുചികരവുമായ ഒരു കറി ആണ്. ചപ്പാത്തിക്കും റോട്ടിക്കും ബ്രെഡിനും എല്ലാം ഒപ്പം കഴിക്കാം. ശ്രമിച്ചു നോക്കൂ. നവരത്തൻ കുറുമയുടെ പാചകക്കുറിപ്പ്.
ചേരുവകൾ
2 ടീസ്പൂൺ നെയ്യ്
2 കഷ്ണം ചെറിയ ഉള്ളി
2 ടീസ്പൂൺ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്
ക്യാരറ്റ്, കാബേജ്, ബീൻസ്, കടല എന്നിവ അരിഞ്ഞത് അല്പം
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ മല്ലിപ്പൊടി
2 ടീസ്പൂൺ മുളകുപൊടി
ഒരു കപ്പ് വേവിച്ചുടച്ച തക്കാളി
ഒരു കപ്പ് കശുവണ്ടി കഷണങ്ങൾ
ഒരു കപ്പ് വറുത്തു ഉടച്ച പനീർ
ഉപ്പ് ആവശ്യത്തിന്
2 ടീസ്പൂൺ കോൺഫ്ലോർ അര കപ്പ് പാലിൽ ലയിപ്പിച്ചത്
2 ടീസ്പൂൺ ഫ്രഷ് ക്രീം
ഒരു കപ്പ് പൈനാപ്പിൾ കഷണങ്ങൾ
ഒരു നുള്ള് പഞ്ചസാര
1 ടീസ്പൂൺ തേൻ അല്ലെങ്കിൽ പഞ്ചസാര ലായനി
ഒരു നുള്ള് ഗരം മസാല
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കുക. നെയ്യ് ചൂടായ ശേഷം ഉള്ളി ചേർത്ത് ഒന്ന് രണ്ട് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇനി മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മീഡിയം തീയിൽ ഒരു മിനിറ്റ് നന്നായി ഇളക്കുക. തക്കാളി ചേർത്ത് കുറച്ച് നേരം വേവിക്കാനായി വെക്കുക.
ഇനി കശുവണ്ടിയും രണ്ട് സ്പൂൺ വെള്ളവും ചേർത്ത് മീഡിയം തീയിൽ ഒരു മിനിറ്റ് വേവിക്കുക. എല്ലാ പച്ചക്കറികളും മിക്സ് ചെയ്യുക, പനീർ ചേർത്ത് നന്നായി ഇളക്കുക, നന്നായി ഇളക്കി രണ്ട് മൂന്ന് മിനിറ്റ് വേവിക്കുക. കോൺഫ്ലോർ അൽപം വെള്ളത്തിൽ കലക്കി ഒഴിക്കുക, കട്ട പിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കുക. ഉപ്പ്, ഫ്രഷ് ക്രീം എന്നിവ ചേർത്ത് കുറച്ച് നേരം കൂടി വേവിക്കുക.
ഇനി ഇതിലേക്ക് പൈനാപ്പിൾ, പഞ്ചസാര, ഗരം മസാല എന്നിവ ചേർക്കുക. ഫ്രഷ് ക്രീമും പൈനാപ്പിൾ കഷ്ണങ്ങളും കൊണ്ട് അലങ്കരിച്ച ശേഷം റൊട്ടിക്ക് ഒപ്പം ചൂടോടെ വിളമ്പുക.