ചിലപ്പോൾ മഴയും ചിലപ്പോൾ ചൂടും. സീസണിൽ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന താപനില കാരണം നിങ്ങളുടെ ചർമ്മത്തിന്‍റെ നിറം കുറയാൻ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ബേക്കിംഗ് സോഡ നിങ്ങളെ വളരെയധികം സഹായിക്കും. ബേക്കിംഗ് സോഡ നിങ്ങളുടെ സൗന്ദര്യം എങ്ങനെ വർദ്ധിപ്പിക്കുമെന്ന് അറിയുക.
- മുഖക്കുരു അകറ്റുക
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പെൺകുട്ടികളോ ആൺകുട്ടികളോ ആകട്ടെ, ചർമ്മത്തിൽ കൂടുതൽ എണ്ണമയം ണ്ടായാൽ അവരുടെ ചർമ്മത്തിന് ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് അല്ലെങ്കിൽ മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക.
- ചർമ്മത്തിന് തിളക്കം നൽകുക
ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താനും ബേക്കിംഗ് സോഡ ഉപയോഗിക്കാം. ബേക്കിംഗ് സോഡ ചർമ്മത്തിന് തിളക്കം നൽകുന്നു. ഇത് പുരട്ടുന്നത് വഴി ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യപ്പെടും. ഇതിനായി റോസ് വാട്ടറിൽ ബേക്കിംഗ് സോഡ കലർത്തി വൃത്താകൃതിയിൽ മുഖത്ത് പുരട്ടുക. അൽപസമയം കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയുക.
- മേക്കപ്പ് നീക്കാൻ
ബേക്കിംഗ് സോഡ നല്ലൊരു ഫേസ് വാഷ് കൂടിയാണ്. മേക്കപ്പ് നീക്കം ചെയ്യാൻ വെള്ളത്തിൽ കലക്കിയ ബേക്കിംഗ് സോഡ ഉപയോഗിച്ച് മുഖം കഴുകുക. ഇതോടെ, മേക്കപ്പിന്‍റെ കണികകൾ എല്ലാം പോകും.. വേണമെങ്കിൽ ഇതുപയോഗിച്ച് ഫേഷ്യൽ സ്‌ക്രബ്ബിംഗും ചെയ്യാം.
- സൂര്യാഘാതവും ടാനിംഗും നീക്കം ചെയ്യാൻ
സൂര്യാഘാതം അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. സൂര്യാഘാതമുണ്ടെങ്കിൽ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ കലർത്തി കട്ടിയുള്ള ലായനി ഉണ്ടാക്കുക. വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിൽ നിന്ന് പ്രയോജനം ലഭിക്കും.
- പല്ലുകൾ വെളുപ്പിക്കാൻ
പല്ലിന്‍റെ മഞ്ഞനിറം ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കാം. ഇതിനായി ബേക്കിംഗ് സോഡയിൽ വെള്ളം കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഇനി പേസ്റ്റ് വിരലിൽ എടുത്ത് പല്ലിൽ ചെറുതായി സ്‌ക്രബ് ചെയ്യുക. ആഴ്ചയിൽ ഒരിക്കൽ ഈ പ്രക്രിയ ചെയ്യുക. ഈ പ്രതിവിധി ഉപയോഗിച്ച് നിങ്ങളുടെ പല്ലിന്‍റെ നിറത്തിൽ വ്യത്യാസം കാണാം.
- കക്ഷത്തിലെ കറുപ്പ്
കക്ഷത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചർമകോശങ്ങളാണ് ഈ ഭാഗം കറുപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം. അത് നീക്കം ചെയ്യാൻ, ആ ഭാഗം സ്‌ക്രബ് ചെയ്യണം. ഇതിനായി ബേക്കിംഗ് സോഡയും വെള്ളവും കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇനി ഈ പേസ്റ്റ് ഉപയോഗിച്ച് കക്ഷത്തിൽ സ്‌ക്രബ് ചെയ്താൽ വ്യത്യാസം കാണാം.
- പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുക
നാം പലപ്പോഴും ശരീരത്തിന്‍റെ സംരക്ഷണത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുന്നു, എന്നാൽ പാദങ്ങളുടെ സംരക്ഷണം അവഗണിക്കുന്നു. ബേക്കിംഗ് സോഡ നമ്മുടെ പാദങ്ങളെ പരിപാലിക്കാൻ സഹായിക്കും. ഇതിനായി ഒരു ടബ്ബിൽ നാല് ലിറ്റർ വെള്ളം നിറയ്ക്കുക. അതിൽ അര കപ്പ് ബേക്കിംഗ് സോഡ ചേർക്കുക. പാദങ്ങൾ അരമണിക്കൂറോളം വെള്ളത്തിൽ വയ്ക്കുക. പാദങ്ങൾ തുടച്ചതിന് ശേഷം പാദങ്ങളിൽ കുറച്ച് മോയ്സ്ചറൈസർ പുരട്ടുക. ഇത് പാദങ്ങളിലെ അഴുക്ക് വൃത്തിയാക്കി പാദങ്ങളുടെ ചർമ്മത്തെ മൃദുവാക്കുന്നു.
- അണുബാധ തടയുക
നഖങ്ങളിലെ അണുബാധയിലും ബേക്കിംഗ് സോഡ ഏറെ ഗുണം ചെയ്യും. നഖങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ രണ്ട് സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ വെള്ളവും കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഇനി ഇത് രോഗബാധയുള്ള ഭാഗത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയുക. ദിവസത്തിൽ രണ്ടുതവണ ഇത് ചെയ്യുക. അത് ഗുണം ചെയ്യും.