ഫൈബ്രോമയാൾജിയ ഒരു വിട്ടുമാറാത്ത വേദനയുടെ അവസ്ഥയാണ്. ഈ അവസ്ഥയിൽ വേദന ശരീരത്തിലുടനീളം വ്യാപിക്കുന്നു. ഇത് സാധാരണയായി 20 മുതൽ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിൽ ആണ് കൂടുതൽ കാണപ്പെടുന്നത്. പേശികളിലും അസ്ഥികളിലും വേദന ഉണ്ടാകുന്നു. ഇതോടൊപ്പം പല സ്ത്രീകളും ക്ഷീണം, ഉറക്കക്കുറവ്, തലവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളും അനുഭവിക്കുന്നു.

90% സ്ത്രീകളും സ്ഥിരമായ ക്ഷീണത്തോടൊപ്പം ഫ്രഷ് അല്ലെന്നോ ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നോ പരാതിപ്പെടുന്നത് കെട്ടിട്ടില്ലേ? രോഗിക്ക് കൈകളിലും കാലുകളിലും മരവിപ്പ്, അല്ലെങ്കിൽ അസാധാരണമായ വിറയൽ എന്നിവ അനുഭവപ്പെടാം. മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദന, വയറുവേദന അല്ലെങ്കിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഈ അവസ്ഥയിൽ സാധാരണമാണ്.

അത് എങ്ങനെ തിരിച്ചറിയാം

വേദനയെക്കുറിച്ചുള്ള ചില തെറ്റിധാരണകൾ ആണ് ഫൈബ്രോമയാൾജിയ ഉണ്ടാക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. സെൻട്രൽ സെൻസേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ, ജനിതകമായതോ ശാരീരികമോ വൈകാരികമോ ആയ പരിക്കുകൾ ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾ, ഉറക്കമില്ലായ്മ അല്ലെങ്കിൽ മറ്റ് മെഡിക്കൽ അവസ്ഥകൾ എന്നിവയാലോ ഉണ്ടാകാം. ഫൈബ്രോമയാൾജിയ നിർണ്ണയിക്കാൻ പ്രത്യേക ലബോറട്ടറിയോ ഇമേജിംഗ് പരിശോധനയോ ഇല്ല, കാരണം വേദന ഉണ്ടാക്കുന്ന പേശികളുടെ സ്ഥാനം കണ്ടെത്താൻ കഴിയില്ല.

ചികിത്സ

ഫൈബ്രോമയാൾജിയ സുഖപ്പെടുത്താവുന്നതാണ്. വേദന കുറയ്ക്കുക, ഉറക്കം മെച്ചപ്പെടുത്തുക, സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുക, സാമൂഹിക ഇടപെടൽ നിലനിർത്തുക, വൈകാരികമായ ബാലൻസ് സ്ഥാപിക്കുക എന്നിവയാണ് ചികിത്സയുടെ ലക്ഷ്യം. ഇവ നേടുന്നതിന് രോഗിക്ക് സാമൂഹിക പിന്തുണ, മരുന്ന്, ബോധവൽക്കരണം എന്നിവ നൽകി ചികിത്സിക്കുന്നു.

രോഗം ഭേദമാകാൻ രോഗിയിൽ സ്വയം മാറ്റം കൊണ്ടുവരേണ്ട ആവശ്യമുണ്ടെങ്കിലും, കുടുംബാംഗങ്ങൾ, തൊഴിലുടമകൾ എന്നിവരുടെ സഹായവും രോഗിയുടെ അവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു.

എയ്റോബിക് വ്യായാമം വഴി വേദന കുറയ്ക്കാനും ഉറക്കവും മാനസികാവസ്ഥയും മെച്ചപ്പെടുത്താനും കഴിയും. ചൂട് വെള്ളത്തിൽ കുളി, ഇലക്ട്രിക് ഹീറ്റ് പാഡുകൾ എന്നിവ പോലുള്ള കാര്യങ്ങൾ പേശികൾക്ക് വിശ്രമവും വ്യായാമം നൽകാനും മികച്ച ആരോഗ്യം പ്രദാനം ചെയ്യാനും സഹായിക്കും. ഈ അവസ്ഥയെ മറികടക്കാൻ ചില പുതിയ ചികിത്സാരീതികളും ലഭ്യമാണ് അതിൽ വേദനസംഹാരികളും ചെറിയ അളവിൽ ആന്‍റിഡിപ്രസന്‍റുകളും നൽകപ്പെടുന്നു. ആന്‍റികൺവൾസന്‍റ് മെഡിസിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ ഫൈബ്രോമയാൾജിയ ബാധിതരെ അവഗണിക്കരുത് . രോഗിക്കുവേണ്ടി ബഹുമുഖമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കുടുംബത്തെ ബോധവൽക്കരിക്കുകയും അവരെ ഇതിൽ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ശരിയായ രോഗനിർണയം. ഇത് രോഗിയെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കും.

– പുഷ്പീന്ദർ സിംഗ് മേത്ത

അസോസിയേറ്റ് കൺസൾട്ടന്‍റ്, പെയിൻ മെഡിസിൻ

और कहानियां पढ़ने के लिए क्लिक करें...