ഒരു സ്ത്രീയുടെ സൗന്ദര്യം സാരിയിൽ കൂടുതൽ തന്നെ തിളങ്ങുന്നു. ശാരീരിക കുറവുകൾ മറയ്ക്കുന്നതിനൊപ്പം നിങ്ങളുടെ ആകർഷണീയതയും അനായാസമായി വർദ്ധിപ്പിക്കുന്ന മനോഹരമായ ഒരു വസ്ത്രമാണ് സാരി. അത് ഓണാഘോഷമോ,ഓഫീസ് പാർട്ടിയോ, കുടുംബ പരിപാടിയോ, ബന്ധുക്കളെ കാണുകയോ, വിവാഹ ചടങ്ങുകൾക്ക് പോകുകയോ എന്തുമാകട്ടെ സാരി എല്ലാ അവസരങ്ങളിലും മികച്ച രൂപം നൽകുന്നു. സാധാരണ സ്ത്രീകൾക്കു മുതൽ സിനിമാ താരങ്ങൾക്ക് വരെ സാരിയിൽ ക്രേസാണ്.

സാരി ധരിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ശരീരത്തിന്‍റെ ആകൃതിയും തരവും അനുസരിച്ച് സാരി തെരെഞ്ഞെടുക്കുന്നതാണ് നല്ലത്. ഏത് തരത്തിലുള്ള സാരിയിൽ നിങ്ങൾ കൂടുതൽ സുന്ദരി ആയി കാണപ്പെടും എന്ന് മനസിലാക്കുക ചില തരം തുണിത്തരങ്ങളോ നിറങ്ങളോ തങ്ങൾക്ക് കൂടുതൽ അനുയോജ്യമാണെന്ന് പലപ്പോഴും സ്ത്രീകൾക്ക് തന്നെ തോന്നാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സാരി വാങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ശരീരത്തിന്‍റെ ഘടന അനുസരിച്ച് ഏത് തരത്തിലുള്ള സാരി നിങ്ങൾക്ക് മികച്ച രൂപം നൽകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

വരൂ, നിങ്ങളുടെ ശരീരത്തിന്‍റെ ആകൃതിക്കനുസരിച്ച് ശരിയായ സാരി എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അറിയുക:

പിയർ ആകൃതിയിലുള്ള ശരീരം

ഇന്ത്യൻ സ്ത്രീകളുടെ ശരീരഘടന പൊതുവെ പിയർ ആകൃതിയിലാണ്. പിയർ ഷേപ്പ് എന്നാൽ ശരീരത്തിന്‍റെ താഴത്തെ ഭാഗം ഭാരമുള്ളതും മുകൾ ഭാഗം മെലിഞ്ഞതും അരക്കെട്ട് വളഞ്ഞതുമായ ഷേപ്പ് എന്ന് അർത്ഥമാക്കുന്നു. ഷിഫോൺ അല്ലെങ്കിൽ ജോർജറ്റ് സാരികൾ പിയർ ആകൃതിയിലുള്ള ശരീരത്തിൽ മനോഹരമായി കാണപ്പെടുന്നു. ഇത് നിങ്ങളുടെ ശരീര കവറുകൾ നന്നായി മറക്കുന്നു. ഇത്തരത്തിലുള്ള ശരീരപ്രകൃതിയുള്ള സ്ത്രീകൾ ബോൾഡ് നിറങ്ങളും തടിച്ച ബോർഡറുകളും ഉള്ള സാരികൾ തിരഞ്ഞെടുക്കണം. പിയർ ബോഡി ഷേപ്പുള്ള പെൺകുട്ടികൾക്ക് ഓഫ് ഷോൾഡർ ടോപ്പുകൾ വളരെ അനുയോജ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഓഫ് ഷോൾഡർ ടോപ്പുമായി ജോടിയാക്കി സാരി ധരിക്കാം. ഇത് നിങ്ങളെ കൂടുതൽ ആകർഷകമാക്കും.

ആപ്പിളിന്‍റെ ആകൃതിയിലുള്ള ശരീരം

വയറും ഇടുപ്പും നെഞ്ചിനേക്കാൾ ഭാരമുള്ള സ്ത്രീകളെ ആപ്പിൾ ആകൃതി എന്ന് വിളിക്കുന്നു. അത്തരം സ്ത്രീകൾ വയറിലെ കൊഴുപ്പ് മറയ്ക്കാൻ സിൽക്ക് തുണികൊണ്ടുള്ള സാരി ധരിക്കണം. നിങ്ങൾക്ക് ജോർജറ്റ്, ഷിഫോൺ സാരികൾ ധരിക്കാം. നെറ്റ് സാരി ധരിക്കുന്നത് ഒഴിവാക്കണം, കാരണം നെറ്റ് സാരികൾ വയറിലെ വണ്ണം കൂടുതലായി എടുത്തുകാട്ടുന്നു.

സീറോ സൈസ് ഫിഗർ എന്നാൽ മെലിഞ്ഞ പെൺകുട്ടികൾ

മെലിഞ്ഞ പെൺകുട്ടികൾ സാരിയുടെ തുണിത്തരങ്ങൾ വിവേകത്തോടെ തിരഞ്ഞെടുക്കണം. മെലിഞ്ഞ ശരീരപ്രകൃതിയുള്ള പെൺകുട്ടികൾക്ക് കോട്ടൺ, ബ്രോക്കേഡ്, സിൽക്ക് അല്ലെങ്കിൽ ഓറഞ്ച് നിറമുള്ള സാരികൾ തിരഞ്ഞെടുക്കാം. ഈ സാരികൾ കൂടുതൽ ആകർഷകമായ രൂപം നൽകുകയും മെലിവ് മറയ്ക്കുകയും ചെയ്യുന്നു. ബനാറസി, കാഞ്ജീവരം മുതലായ കനത്ത എംബ്രോയ്ഡറികളുള്ള പരമ്പരാഗത സാരികളും ചേരും. ഉയരമുള്ള മെലിഞ്ഞ പെൺകുട്ടികൾ കനത്ത ബോർഡർ വർക്ക് ഉള്ള സാരി ധരിക്കുക.

നേരെമറിച്ച്, നിങ്ങൾ മെലിഞ്ഞതിന് പുറമെ ഉയരവും കുറവാണെങ്കിൽ, നിങ്ങൾക്ക് നേർത്ത ബോർഡർ സാരികൾ തിരഞ്ഞെടുക്കാം. ഓർക്കുക, ബോൾഡ് പ്രിന്‍റിലുള്ള സാരികൾ നിങ്ങൾക്ക് അനുയോജ്യമല്ല.

പ്ലസ് സൈസ് ബോഡി ഷേപ്പ്

അമിതവണ്ണമുള്ള സ്ത്രീകൾ, അതായത് ശരീരപ്രകൃതി പ്ലസ് സൈസ് ഉള്ളവർ ഷിഫോൺ, സാറ്റിൻ, ലിനൻ, സിൽക്ക് തുണികൊണ്ടുള്ള സാരികൾ ധരിക്കണം. ഇത് തടിച്ച ശരീരത്തിന് മിനിമം രൂപം നൽകുന്നു. തടിച്ച പെൺകുട്ടികൾ കോട്ടൺ തുണികൊണ്ടുള്ള സാരി ധരിക്കുന്നത് ഒഴിവാക്കണം. ഇത്തരത്തിലുള്ള സാരികൾ ശരീരത്തെ കൂടുതൽ വലുതാക്കി കാണിക്കും ഇവർ സുതാര്യമായ സാരിയും ധരിക്കുന്നത് ഒഴിവാക്കണം.

ശരീരത്തിന്‍റെ മുകൾഭാഗം വലുപ്പം തോന്നുന്നതിനാൽ കഴുത്ത് വളരെ ഉയർന്നതും താഴ്ന്നതുമായ ബ്ലൗസുകൾ ധരിക്കുന്നത് ഒഴിവാക്കുക. സ്ലീവ്ലെസ് ബ്ലൗസ് ധരിക്കുന്നത് ഒഴിവാക്കുക, കൂടുതൽ തടിച്ചതായി കാണപ്പെടും. നിങ്ങൾക്ക് കേപ് സ്ലീവ് പരീക്ഷിക്കാം. പ്ലസ് സൈസ് ഉള്ള സ്ത്രീകൾ ഡാർക്ക്‌ നിറത്തിലുള്ള സാരികൾ ധരിക്കണം.

പെർഫെക്റ്റ് ഫിഗർ

പെർഫെക്ട് ഫിഗർ ഉള്ളവർക്ക് ഷിഫോൺ, ജോർജറ്റ്, നെറ്റ് ഫാബ്രിക് എന്നിവയുടെ ഭാരം കുറഞ്ഞ സാരികൾ തിരഞ്ഞെടുക്കാം. ഇളം പിങ്ക്, ഓറഞ്ച്, പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങൾ നന്നായി കാണപ്പെടുന്നു. സാരിക്കൊപ്പം ബൂസ്റ്റിയർ, ഹാൾട്ടർ ബ്ലൗസ്, ഷർട്ട്, ജാക്കറ്റ്, ക്രോപ്പ് ടോപ്പ്, ബെൽറ്റ്, ട്രൗസർ, പ്രിന്‍റഡ് പെറ്റിക്കോട്ട് തുടങ്ങിയവ പരീക്ഷിക്കാം. എന്നാൽ കനത്തിൽ പ്രിന്‍റ് ചെയ്ത സാരിയുടെ കൂടെ ധരിക്കരുത്, അങ്ങനെ ചെയ്താൽ പ്രായം കൂടുതൽ തോന്നും .

40+ സ്ത്രീകൾ

ഈ പ്രായത്തിൽ അമിതമായ വർക്കുള്ള സാരികൾ ധരിച്ചാൽ ആകർഷണം കുറയും. ഫ്‌ളോറൽ പ്രിന്‍റ്, ഹാൻഡ്‌ലൂം തുടങ്ങിയവയാണ് നിങ്ങളുടെ മികച്ച ചോയ്‌സ്. കല്യാണം, പാർട്ടി തുടങ്ങിയ അവസരങ്ങളിൽ ബനാറസി, ചന്ദേരി തുടങ്ങിയ സാരികളാണ് ധരിക്കേണ്ടത്. ഹെവി വർക്ക്‌ സാരി ആണെങ്കിൽ സിംപിൾ ബ്ലൗസ് ധരിക്കണം. മാത്രമല്ല ഏതു സാരിയോടൊപ്പവും സിംപിൾ ആഭരണങ്ങൾ ധരിക്കുക.

ഉയരം കുറഞ്ഞ സ്ത്രീകൾ

ഉയരം കുറഞ്ഞവർ കോൺട്രാസ്‌റ്റ് നിറങ്ങൾ ഒഴിവാക്കണം. ഉദാഹരണത്തിന്, ചുവപ്പ് പിങ്ക് കോമ്പിനേഷൻ പോലുള്ളവ. വലിയ പ്രിന്‍റുകളോ കനത്ത എംബ്രോയ്ഡറിയോ ഉള്ള സാരി ധരിക്കരുത്. ഇത് ഉയരം വീണ്ടും കുറഞ്ഞതായി തോന്നിപ്പിക്കും.

और कहानियां पढ़ने के लिए क्लिक करें...