സുന്ദരിയാകാൻ ഇനി ബ്യൂട്ടി പാർലറിൽ പോകണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെ ഉണ്ട് ബ്യൂട്ടി കിറ്റ്. ഫ്രൂട്ട്സും പച്ചക്കറികളും ധാന്യങ്ങളും ഒക്കെ ശരിയായ രീതിയിൽ ഉപയോഗിച്ച് ലേപനം അഥവാ പായ്ക്ക് തയ്യാറാക്കിയാൽ മാത്രം മതി. തിളക്കമുള്ളതും ആകർഷകവുമായ സ്കിൻ ഏവർക്കും സ്വന്തമാക്കാം.
ആന്‍റി പോർസ് പായ്ക്ക്
ഒരു ചെറിയ തക്കാളി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ ബാർലി മാവും ഒന്നു രണ്ട് തുള്ളി നാരാങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ടു മാസത്തോളം ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഈ മിശ്രിതം അപ്ലൈ ചെയ്യുക. ചർമ്മത്തിനു സ്നിഗ്ധത നൽകുന്നതിന് ഒരു പഴം നന്നായി ഉടച്ച് ഇതിൽ 2 ടേബിൾ സ്പൂൺ കടലപ്പൊടി, മുട്ടയുടെ വെള്ള എന്നിവ ചേർക്കുക. ഇത് 15 മിനിട്ടോളം മുഖത്ത് പുരട്ടി വയ്ക്കണം. പിന്നീട് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക.
സ്കിൻ ടൈറ്റനിംഗ് പായ്ക്ക്
പീച്ച് പഴം കുരു കളഞ്ഞ് നന്നായി ഉടച്ച് എടുക്കുക. ഇതിൽ അൽപം ഒളിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് 20 മിനിട്ടോളം മുഖത്ത് പുരട്ടി വയ്ക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ കഴുകാം.
ഒരു ചെറിയ സൈസ് ഉരുക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് നീര് എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ ബാർലി മാവ്, ഒരു ടീ സ്പൂൺ തേൻ, ഒരു മുട്ടയുടെ മഞ്ഞ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പച്ചപ്പാൽ കൊണ്ട് മുഖം തുടച്ചു വൃത്തിയാക്കി ഈ പായ്ക്ക് മുഖത്ത് പുരട്ടണം. 10 മിനിറ്റിനു ശേഷം റോസ്‍വാട്ടറിൽ പഞ്ഞി മുക്കി മുഖം പതിയെ തുടച്ച് വൃത്തിയാക്കുക.
പ്രോട്ടീൻ പായ്ക്ക്
ഒരു ടേബിൾ സ്പൂൺ ഉഴുന്നു പരിപ്പ് ഒരു രാത്രി വെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ ഇത് അരച്ച് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം കഴുകാം. ചർമ്മത്തിന് ഈർപ്പവും പോഷകവും ലഭിക്കും. അതു മാത്രമല്ല ഒരു ബ്ലീച്ച് ഇഫക്ട് കൂടി കിട്ടും.
അന്‍റി സൺബേൺ പായ്ക്ക്
സൂര്യാഘാതം തടയുന്നതിന് ഉള്ള പ്രകൃതിദത്ത് ഉൽപന്നങ്ങളാണ് പാലും തൈരും. ഇവയിൽ ഏതെങ്കിലും ഒന്ന് പഞ്ഞിയിൽ മുക്കി മുഖത്ത് പായ്ക്ക് പോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാം.
ഒരു കഷ്ണം പപ്പായ ഒരു ടേബിൾ സ്പൂൺ തൈര്, രണ്ട് സ്പൂൺ ബാർലി മാവ് എന്നിവ യോജിപ്പിച്ച് പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരുട്ടുക. 15 മിനിറ്റിനു ശേഷം മുഖം നന്നായി കഴുകി റോസ്‍വാട്ടർ ഉപയോഗിച്ച് മുഖവും കഴുത്തും തുടച്ച് വൃത്തിയാക്കുക.
ബെറി പായ്ക്ക്
റാസ്പ്ബെറിയും സ്ട്രോബെറിയും തുല്യ അളവിൽ എടുത്ത് നന്നായി ഉടച്ച് തൈരിൽ ചേർത്ത് പായ്ക്ക് തയ്യാറാക്കുക. ക്ലെൻസിംഗ് മിൽക്ക് കൊണ്ട് മുഖം തുടച്ചു വൃത്തിയാക്കിയ ശേഷം പായ്ക്ക് പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം കഴുകാം. മൃതകോശങ്ങൾ നീക്കാൻ അനുയോജ്യമാണ് ഇത്.
റിങ്കിൾ ഫ്രീ പായ്ക്ക്
ഒരു വെള്ളിരിക്ക ഉടച്ചത്, ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾ സ്പൂൺ മയോണീസ്, ഒരു ടീസ്പൂൺ ഓലിവ് ഓയിൽ എന്നിവ ന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ പായ്ക്ക് പുരട്ടി 20 മിനിറ്റിനു ശേഷം മുഖം കഴുകുക. ഈ പായ്ക്ക് ആഴ്ചയിൽ മൂന്ന്- നാല് തവണ ഉപയോഗിക്കാം.
തേൻ, നാരങ്ങ, എണ്ണ എന്നിവ യോജിപ്പിച്ച് 10 മിനിറ്റോളം മുഖത്തു പുരട്ടി വയ്ക്കണം. ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക. വരണ്ട സ്കിന്നിന് അനുയോജ്യമായ പായ്ക്കാണ് ഇത്. വീട്ടിൽ വച്ച് ഫേഷ്യൽ ചെയ്ത ശേഷവും ഈ പായ്ക്ക് ഇടാവുന്നതാണ്.
ഓയിൽ കൺട്രോൾ പായ്ക്ക്
ആപ്പിൾ ഗ്രേറ്റ് ചെയ്ത് മുഖത്തു പുരട്ടി 20 മിനിറ്റഇനു ശേഷം മുഖം തണുത്ത് വെള്ളത്തിൽ കഴുകാം. ഓയിലി സ്കിന്നിന് അനുയോജ്യമാണിത്.
ആൽഫാ ഹൈഡ്രോക്സൈഡ് പായ്ക്ക്
കാച്ചാത്ത പാൽ പഞ്ഞിയിൽ ഒപ്പിയെടുത്ത് മുഖത്തും കഴുത്തിലും കൈത്തണ്ടയിലും പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം.