മേക്കപ്പ് സുന്ദരവും നാച്ചുറലും ആയി തോന്നാൻ ചർമ്മത്തിന്‍റെ ആരോഗ്യം സുപ്രധാനമാണ്. പതിവായ സംരക്ഷണവും പരിചരണവും ഇല്ലാതെ ചർമ്മത്തിന് ആരോഗ്യം ഉണ്ടാവുകയില്ല. സ്കിൻ എക്സ്പെർട്ടുകളുടെ അഭിപ്രായത്തിൽ, “ചർമ്മത്തെ മേക്കപ്പിനായി ഒരുക്കുക എന്നുള്ളത് തന്നെ ഏറ്റവും അത്യാവശ്യമാണ്. അല്ലെങ്കിൽ മേക്കപ്പ് മാച്ചാവുകയില്ല എന്നു മാത്രമല്ല കാഴ്ചയിൽ സുന്ദരവുമാവില്ല. ” സാധാരണ മുഖത്തെപ്പോലും ആകർഷകമാക്കാൻ ആധുനിക മേക്കപ്പിലൂടെ സാധിക്കും.
സൗന്ദര്യ വർദ്ധകങ്ങളുടെ വലിയോരു ശ്രേണി നമുക്ക് ഉണ്ടെങ്കിലും ക്ലീനിംഗും ടേണിഗും മോയിസ്ചറൈസിംഗും ചേർന്ന ഫോർമുല എപ്പോഴും ചർമ്മ പരിപാലനത്തിൽ പ്രധാനമാണ്. ഈ ഫോർമുലയിൽ അൽപ സ്വൽപം മാറ്റം വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ടോണറിന് പകരമായി സോഫ്റ്റ്നർ ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം ചർമ്മത്തിൽ ഈർപ്പത്തിന്‍റെ ഒരു പാളി രൂപപ്പെടും. മോയിസ്ചറൈസറിന്‍റെ ജോലി അത് എളുപ്പമാക്കുകയും ചെയ്യും. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നത് മുഖക്കുരു സാധ്യതയും ഏജിംഗും കുറയ്ക്കുന്നു. മാസത്തിൽ ഒരു തവണ എങ്കെിലും അനുയോജ്യമായ ഫേഷ്യൽ ചെയ്യുന്നതും ഫലവത്താണ്.
മേക്കപ്പ് ചെയ്യുമ്പോൾ
നിങ്ങളുടെ ലുക്സിലെ കുറവുകളെ മറച്ച് ഏറ്റവും ബെസ്റ്റായ ഒരു ലുക്ക് നിങ്ങളിൽ പകരുകയാണ് മേക്കപ്പ് ചെയ്യുന്നത്. മേക്കപ്പ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മാർക്കറ്റിൽ ലഭ്യമായ മേക്കപ്പ് വസ്തുക്കൾ ചർമ്മത്തിന് അനുയോജ്യമാണോ എന്ന് അറിഞ്ഞിരിക്കുകയും വേണം.
ഏതു തരം ഉൽപന്നം ആണെങ്കിലും അത് ഉപയോഗിക്കും മുമ്പ് ചർമ്മം ഗ്ലിസറിൻ അടങ്ങിയ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ക്രീം, ഫൗണ്ടേഷൻ ചർമ്മത്തിന് സ്മൂത്ത് ഫിനിഷ് നൽകും.
മേക്കപ്പിനു ശേഷം
ചിലർ പകലിട്ട മേക്കപ്പോടെ രാത്രിയിൽ കിടന്നുറങ്ങാറുണ്ട്. ഇത് ശരിയല്ല. മേക്കപ്പു മൂലം അടഞ്ഞു പോയ ചർമ്മത്തിന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ രാത്രി കിടക്കും മുമ്പ് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്തിരിക്കണം. അല്ലെങ്കിൽ പ്രായമാകും മുമ്പേ ചർമ്മം അയഞ്ഞു തൂങ്ങി സൗന്ദര്യം നഷ്ടപ്പെടും. ചർമ്മത്തിന്‍റെ തിളക്കവും നഷ്ടപ്പെടും.
കണ്ണുകൾക്ക് ചുറ്റും ഉള്ള മേക്കപ്പ് നീക്കേണ്ടതും അത്യാവശ്യമാണ്. അതിന് പ്രത്യേക റിമൂവർ ഉപയോഗിക്കുക തന്നെ വേണം. അതോടൊപ്പം ഉറങ്ങുന്നതിന് മുമ്പായി കണ്ണുകൾക്ക് ചുറ്റുമായി സീറം അല്ലെങ്കിൽ എസ്സൻസ് പുരട്ടാനും മറക്കരുത്.
ഐ മേക്കപ്പ് ടിപ്സ്
- കുഴിഞ്ഞ കണ്ണ് ഉള്ളവർ വൈബ്രന്‍റ് കളറോ ഷിമറുള്ള പിങ്ക് ഷെയ്ഡോ ഐ മേക്കപ്പിനായി ഉപയോഗിക്കാം.
- കണ്ണുകൾ ചെറുത് ആണെങ്കിൽ ഗ്രീൻ, ഗോൾഡ് ടോണുകൾ ഉപയോഗിക്കാം. കണ്ണുകൾക്ക് വലിപ്പം തോന്നിക്കാൻ ഈ നിറങ്ങൾ ഒരു പരിധി വരെ സഹായകമാണ്.
- വെളുത്ത നിറക്കാർ പിങ്ക് ഐ പെൻസിൽ കൊണ്ട് കണ്ണുകൾക്ക് വലുപ്പം തോന്നിക്കാൻ ഈ നിറങ്ങൾ സഹായകമാണ്.
ഡസ്കി സ്കിൻ
ഓറഞ്ച് ടോൺ ഉള്ളവർ ഗോൾഡൻ ഷെയ്ഡ് ഉപയോഗിക്കുന്നതാണ് ഉചിതം. മാത്രമല്ല, ഗ്രീൻ കളർ ഉപയോഗിക്കുന്നത് ഡ്രാമാറ്റിക് ലുക്ക് പകരുകയും ചെയ്യും. സിൽവർ, വൈറ്റ്, പീച്ച് കളറുകൾ ഇത്തരക്കാർക്ക് യോജിച്ച നിറങ്ങളല്ല.
വീറ്റിഷ് സ്കിൻ
കോറൽ, പിങ്ക് ഷെയ്ഡുകൾ ഗോതമ്പു നിറക്കാർക്ക് പരീക്ഷിച്ചു നോക്കാം. ഓറഞ്ച് ഷെയ്ഡ് ട്രെന്‍ഡ് ആണെങ്കിലും പീച്ച് കളർ മേക്കപ്പിന് ആയി തെരഞ്ഞെടുക്കാം. വളരെ നേരിയതായി കാജലും ഉപയോഗിക്കാം.
ഫെയർ സ്കിൻ
ബേബി പിങ്ക് മുതൽ ഫ്യൂഷിയാ വരെയുള്ള പിങ്ക് കളറിലുള്ള മുഴുവൻ ഷെയ്ഡുകളും ഫെയർ സ്കിന്നിന് ഇണങ്ങും. ഇത് നിങ്ങളെ കൂടുതൽ സുന്ദരിയാക്കും.