വളരെ മനോഹരമായ രീതിയിൽ സ്വയം പ്രസന്‍റ് ചെയ്യുകയെന്നുള്ളത് ഈ ആധുനിക കാലത്ത് ഏറ്റവും ആവശ്യമുള്ള വസ്തുതയാണ്.  മനോഹരമായി സ്വയം പ്രസന്‍റ് ചെയ്യാൻ മേക്കപ്പ് മികച്ച ഒരുപാധിയാണ്. മേക്കപ്പിലൂടെ മുഖസൗന്ദര്യം ഡിഫൈൻ ചെയ്യാം. എങ്ങനെയാണ് മേക്കപ്പ് ഭംഗിയായി ചെയ്യുകയെന്നറിയാം.

ഫൗണ്ടേഷൻ പ്രൈമറിനായി ചർമ്മം റെഡിയാക്കാം

മേക്കപ്പ് ചെയ്യാൻ പെർഫക്റ്റായ ഒരു ക്യാൻവാസ് സൃഷ്ടിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ചർമ്മത്തിനനുസരിച്ച് യോജിച്ച പ്രൈമർ തെരഞ്ഞെടുക്കാം. എന്നാൽ പോഴ്സ്, പാടുകൾ, ചുളിവുകൾ എന്നിവയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് അതിന് അനുസരിച്ചുള്ള പ്രൈമർ തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളുണ്ട്.

ലിക്വിഡ് ഫൗണ്ടേഷൻ, സിസി ക്രീം അല്ലെങ്കിൽ ടിന്‍റഡ് മോയിസ്ച്ചുറൈസർ

നമ്മുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ വിവിധ തരത്തിലുള്ള ഫൗണ്ടേഷനുകളുണ്ട്. ഫൗണ്ടേഷനെപ്പറ്റിയുള്ള പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്. ചർമ്മത്തിൽ ഫൗണ്ടേഷൻ ഹെവിയായിരുന്നാൽ മാത്രമേ ചർമ്മം മനോഹരമാകൂവെന്ന്. എന്നാൽ മികച്ച ഫിനിഷിംഗ് നൽകുന്ന വ്യത്യസ്തങ്ങളായ ഷെയ്ഡുകൾ ഫൗണ്ടേഷനിലുണ്ട്.

കൺസീലർ

പല ടെക്സ്ച്ചറുകളിലും കവറേജ് ലെവലുകളിലും കൺസീലർ ലഭ്യമാണ്. കണ്ണിനടിയിലെ ഡാർക്ക് സർക്കിളുകൾ, മുഖത്തെ പാടുകൾ ഉള്ളയിടത്തുമാണ് ഇത് ഉപയോഗിക്കുക. ഫൗണ്ടേഷൻ ആയി ഉപയോഗിക്കാവുന്ന കൺസീലറുകളുമുണ്ട്.

ഐബ്രോ പെൻസിൽ

മുഖത്തെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്നാണ് ഐബ്രോസ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഐബ്രോസിന് ശരിയായ ഷെയ്പ്, തിക്ക്നസ്, നീളം എന്നിവ ഉണ്ടാകണമെന്നില്ല. ത്രഡിംഗ് ചെയ്യുന്നതു കൊണ്ട് ഷെയ്പ് നഷ്ടപ്പെട്ടതോ അല്ലെങ്കിൽ നേർത്തതായി പോവുകയോ ചെയ്യാം. എന്നാൽ ഇത്തരം കുറവുകൾ പരിഹരിക്കാൻ ഐബ്രോസിന് നല്ല ഷെയ്പ് പകരാം. അത്തരത്തിൽ ഐബ്രോസിന് നാച്ചുറലായ ലുക്ക് പകരുന്ന മികച്ച തരം ബ്രാന്‍റഡ് ഐബ്രോ പെൻസിലുകൾ ഇന്ന് ലഭ്യമാണ്.

ഐ ഷാഡോ

പൗഡർ രൂപത്തിലായാലും ക്രീം രൂപത്തിലായാലും ഐ ഷാഡോ ഉപയോഗിച്ച് കണ്ണുകൾക്ക് മനോഹരമായ മേക്കപ്പ് ലുക്ക് നൽകാം. എടുത്ത് കാട്ടുന്നതല്ലാതെ നാച്ചുറൽ ലുക്ക് പകരുന്ന തരം ഐ ഷാഡോ തെരഞ്ഞെടുക്കാം.

ഐ ലൈനർ

ഐ ലൈനർ പല ഫോമുകളിലായി ലഭ്യമാണ്. കണ്ണുകളെ മനോഹരമായി ഡിഫൈൻ ചെയ്യാൻ ഐ ലൈനർ മേക്കപ്പ് ബോക്സിൽ അത്യാവശ്യമായും കരുതണം. പെൻസിൽ, ലിക്വിഡ് ഫോമിലും ലഭിക്കും, ക്രീമി പെൻസിലുകൾ കണ്ണിൽ അപ്ലൈ ചെയ്യാൻ വളരെ എളുപ്പമാണ്. വാട്ടർ പ്രൂഫ് ആയിട്ടുള്ള ഐ ലൈനർ തെരഞ്ഞെടുക്കാം. സ്മണ്ട്ജ് ഫ്രീയായവയും മികച്ച ക്വാളിറ്റി ഉള്ളതുമായ ഐ ലൈനർ മേക്കപ്പ് കിറ്റിൽ കരുതാം.

മസ്കാര

കണ്ണെഴുതി കണ്ണിനെക്കാൾ മനോഹരമാക്കുന്നതു പോലെ കൺപീലികളെ മനോഹരമാക്കാൻ മസ്ക്കാര ആവശ്യമാണ്. ലൈറ്റ് മേക്കപ്പിന് മസ്ക്കാര മാത്രം ഉപയോഗിച്ചും കണ്ണുകളെ മനോഹരമാക്കാം.

ഫിനിഷിംഗ് പൗഡർ

മേക്കപ്പ് സെറ്റ് ചെയ്യുന്നതിനാണ് ഫിനിഷിംഗ് പൗഡർ. മേക്കപ്പ് ഒലിച്ചിറങ്ങാതെ സെറ്റാക്കുന്നതിനും മേക്കപ്പിനെ ദീർഘനേരം നിലനിർത്താനും മുഖത്തിന് സ്മൂത്ത്നസ് പകരാനും ഫിനിഷിംഗ് പൗഡർ ആവശ്യമാണ്.

ബ്ലഷ്

കവിളിണകൾക്ക് അരുണിമയാർന്ന ഭംഗി പകരാനാണ് ബ്ലഷ്. ഫേസ്മേക്കപ്പിന്‍റെ പൂർണ്ണതയ്ക്കായി ബ്ലഷ് ടച്ച് അപ് ചെയ്യാം. ബ്ലഷ് ചെയ്യുന്നതിലൂടെ കവിളുകൾക്ക് ശോഭ ലഭിക്കുന്ന ലുക്ക് മുഖസൗന്ദര്യത്തെ മാറ്റി മറിക്കും.

ലിപ്ലൈനർ

ലിപ് ഫില്ലേഴ്സ് ഉപയോഗിക്കും മുമ്പ് ലിപ് ലൈനറുകൾ ഉപയോഗിച്ച് ചുണ്ടുകൾക്ക് ഷെയ്പ് നൽകാം. അനുയോജ്യമായ നിറങ്ങളിലുള്ളവ തെരഞ്ഞെടുത്താൽ മാത്രം മതി. ലിപ് ഫില്ലേഴ്സ് പുറത്തേക്ക് പടരാതിരിക്കാൻ ലിപ് ലൈൻ ചെയ്യേണ്ടതാവശ്യമാണ്. ചുണ്ടിൽ ദീർഘനേരം ഇരിക്കുന്ന ലിപ്ലൈനറുകൾ മേക്കപ്പ് കിറ്റിൽ കരുതി വയ്ക്കാം.

ലിപ്സ്റ്റിക് അല്ലെങ്കിൽ ലിപ്ഗ്ലോസ്

ലിപ്സ്റ്റിക് അല്ലെങ്കിൽ ലിപ്ഗ്ലോസ് ഉപയോഗിച്ച് ചുണ്ടുകളിൽ ഫിൽ ചെയ്യുന്നതോടെ ഫേസ് മേക്കപ്പിന് കംപ്ലീറ്റ് ലുക്ക് ലഭിക്കും. ചുണ്ടുകൾക്ക് കൂടുതൽ മൃദുത്വവും റിച്ച്നസ്സും തോന്നും.

സെറ്റിംഗ് സ്പ്രേ

വിശേഷാവസരങ്ങളിൽ മേക്കപ്പ് മുഴുവൻ ദിവസവും നീണ്ടു നിൽക്കുന്നതിന് സെറ്റിംഗ് സ്പ്രേ ഉപയോഗിക്കാം. സ്പ്രേ ഒരു സംരക്ഷണ കവചമായി മേക്കപ്പിനെ സെറ്റ് ചെയ്ത് നിലനിർത്തും. വിയർത്താലും ശരി മേക്കപ്പ് ഫ്രഷായി തന്നെ നിലനിൽക്കും.

और कहानियां पढ़ने के लिए क्लिक करें...