അടുത്തിടെ പുറത്തിറങ്ങിയ സുന്ദരിയായ ഗ്ലാമറസ് നടി അവിക ഗൗറിന്‍റെ ചിത്രങ്ങൾ കാണുമ്പോൾ, ബാലിക വധു സീരിയലിൽ കണ്ട 11 വയസ്സുള്ള ആ കുട്ടി തന്നെയോ ഇതെന്ന് അദ്ഭുതം തോന്നും.
ബാലിക വധു എന്ന ടിവി സീരിയലിലെ ആനന്ദിയായി അഭിനയിച്ച് വീടുവീടാന്തരം പരിചിതയായ നടി അവിക ഗൗറിനെ അറിയാത്തവരായി ആരും തന്നെയില്ല. അക്കാലത്ത് ജനിച്ച പെൺകുട്ടികളുടെ പേരുകൾ ആനന്ദി എന്ന് ഇടാൻ പല മാതാപിതാക്കൾക്കും ഇഷ്ടമായിരുന്നു. നാട്ടിൽ നടക്കുന്ന ശൈശവ വിവാഹത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ഈ ഷോ കാണിക്കുന്നതിന്‍റെ ഉദ്ദേശം. ആളുകൾ ഇന്നും ഓർക്കുന്ന 11 വയസ്സുള്ള ബാലതാരം അവിക വളരെ ഗൗരവത്തോടെയാണ് ഈ വേഷം ചെയ്തത്. ഇതിന് ശേഷം അവിക ‘സസുരാൽ സിമർ കാ’യിൽ റോളിയായി അഭിനയിച്ചു, ആ സീരിയലും വളരെ ജനപ്രിയമായി.
കുടുംബത്തിലെ ഏക പെൺകുട്ടിയായ അവികയുടെ മാതാപിതാക്കൾ ബിസിനസുകാരാണ്. അവികയ്ക്ക് അവളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും നൽകിയിട്ടുണ്ട്. അഭിനയത്തിന്‍റെ കരുത്തിൽ വ്യത്യസ്തമായ ഒരു ഇമേജ് ഉണ്ടാക്കിയതിന്‍റെ കാരണവും ഇതാണ്. സീരിയലുകൾക്കൊപ്പം വളർന്ന് യുവത്വത്തിലെത്തിയ അവിക ഗ്ലാമറസ് നടിയുടെ രൂപവും കൈവരിച്ചു. ഇതുവരെ 15 വർഷമാണ് അവിക ഇൻഡസ്ട്രിയിൽ ചെലവഴിച്ചത്. എൻജിഒ നടത്തുന്ന ഹൈദരാബാദ് നിവാസിയായ മിലിന്ദ് ചാന്ദ്‌വാനുമായി അവർ ഇപ്പോൾ ബന്ധത്തിലാണ്.
ചോദ്യം- ഇപ്പോൾ എന്താണ് ചെയ്യുന്നത്, ഏത് പ്രൊജക്റ്റിലാണ് തിരക്കിലായിരിക്കുന്നത്?
ഉത്തരം- ഞാൻ ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിലാണ്. ഇക്കാരണത്താൽ, ഞാൻ മുംബൈയിലേക്ക് മാറി. എനിക്ക് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു, കാരണം കൊറോണ സമയത്ത് കുറേനാൾ വീട്ടിൽ ഇരിക്കേണ്ടിവന്നല്ലോ. മൂന്ന് സിനിമകൾ റിലീസിനൊരുങ്ങുകയാണ്. ഇത് കൂടാതെ രണ്ട് തെലുങ്ക് സിനിമകളും ഒരുങ്ങുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇപ്പോൾ കുറച്ച് തിരക്കിലാണ്. എന്‍റെ പ്രൊഡക്ഷൻ ഹൗസിന്‍റെ ജോലികൾ ഞാൻ തന്നെ ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ അച്ഛന്‍റെ സഹായം സ്വീകരിക്കും. ഞാൻ താമസിക്കുന്നത് മുംബൈയിലാണ്, പക്ഷേ എന്‍റെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിലാണ്.
ചോദ്യം- അഭിനയത്തിനുള്ള പ്രചോദനം എങ്ങനെ ലഭിച്ചു?
ഉത്തരം- എന്‍റെ ജീവിതത്തിൽ എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. ബാലികാവധു എന്ന വലിയ ഷോ എനിക്ക് ചെറുപ്പത്തിൽ തന്നെ കിട്ടി. അതൊരു പ്ലാൻ ആയിരുന്നില്ല, കാരണം ഞങ്ങളുടെ കുടുംബത്തിൽ ആരും സിനിമാ മേഖലയിൽ നിന്നുള്ളവരായിരുന്നില്ല. ചെറുപ്പത്തിൽ സ്കൂൾ കഴിഞ്ഞ് ഷൂട്ടിങ്ങിന് പോകാൻ വലിയ ആവേശമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം എനിക്ക് അത് നന്നായി ചെയ്യാൻ കഴിയുമെന്ന് തോന്നി, ഞാൻ അഭിനയം എന്‍റെ എല്ലാം ആയി ഏറ്റെടുത്തു.
ചോദ്യം- എങ്ങനെയാണ് നിങ്ങൾക്ക് ആദ്യ ലഭിച്ചത്?
ഉത്തരം- ഞാൻ അഭിനയം ആരംഭിച്ചത് 7 വയസ്സ് മുതലാണ്. മുംബൈയിൽ, ഞാൻ 4 വയസ്സ് മുതൽ നൃത്തം പഠിച്ചു, ഞങ്ങളുടെ ഗുരു അക്കാലത്ത് നിരവധി ഷോകൾ നടത്തിയിരുന്നു. ഞാൻ ഒരു മാളിൽ പ്രകടനം നടത്തുകയായിരുന്നു. അവിടെ വെച്ച് ഒരാൾ എന്നെ കണ്ട് എന്‍റെ മാതാപിതാക്കളോട് അഭിനയം താല്പര്യം ഉണ്ടോ എന്ന് അന്വേഷിച്ചു അപ്പോൾ അച്ഛൻ നോക്കാം എന്ന് മാത്രം പറഞ്ഞു. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫോട്ടോ ഷൂട്ടിനായി അവരുടെ ഫോൺ വന്നു. ഇതോടൊപ്പം ഞാനും ചില ഓഡിഷനുകൾ കൊടുക്കാൻ തുടങ്ങി. അവസാനം ബാലികാ വധുവിന്‍റെ റോൾ കിട്ടി.
ചോദ്യം- പുതിയ മേഖലയിൽ കുടുംബത്തിന്‍റെ പിന്തുണ?
ഉത്തരം- സസുരൽ സിമർ കാ ചെയ്യുമ്പോൾ, എന്‍റെ കുടുംബത്തിന്‍റെ പിന്തുണ വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. അഭിനയം ഉപേക്ഷിച്ച് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു കാരണം അഭിനയം ജീവിതത്തിൽ വളരെ നേരത്തെ തന്നെ വന്നതാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ എന്‍റെ സ്ട്രീം തിരഞ്ഞെടുക്കാൻ എനിക്ക് സമയമില്ലായിരുന്നു. കുറച്ച് ദിവസത്തേക്ക് ബ്രേക്ക് എടുക്കാൻ ഞാൻ തീരുമാനിച്ചു അത് അവർ ഉടൻ സമ്മതിച്ചു, പക്ഷേ പിന്നീട് സീരിയലിനേക്കാൾ ഞാൻ കൂടുതൽ സിനിമയിലേക്ക് പോയി അത് എനിക്ക് അനുയോജ്യമാണ്. അതിനുശേഷം ലാഡോ 2, ഖത്രോൺ കെ ഖിലാഡി, തുടങ്ങിയ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു.
ചോദ്യം- അഭിനയം കരിയർ ആക്കിയപ്പോൾ മാതാപിതാക്കളുടെ പ്രതികരണം എന്തായിരുന്നു?
ഉത്തരം- രക്ഷിതാക്കൾ എന്നോട് എല്ലാം വിശദീകരിച്ചു വ്യവസായത്തിന്‍റെ വിജയവും പരാജയവും എന്നോട് പറഞ്ഞു. എന്‍റെ ഇഷ്ടത്തിനനുസരിച്ച് കരിയർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർ എപ്പോഴും എനിക്ക് തന്നിട്ടുണ്ട്. നേരത്തെ ചെറുപ്പമായിരുന്നെങ്കിലും വളർന്നു വലുതായപ്പോൾ എല്ലാം മനസ്സിലായി. അഭിനയം ഒരു കരിയർ ആക്കി എങ്കിലും അതിൽ കഠിനാധ്വാനം ചെയ്യണം. പുറത്തുനിന്നുള്ള ആളുകൾ ഈ വ്യവസായത്തെ ഗ്ലാമറസ് മേഖല ആയി കാണുന്നു. പ്രവർത്തിക്കാൻ എളുപ്പവുമാണെന്ന് കരുതുന്നു. എന്നാൽ ഇവിടെ സ്വയം നിലനിന്നു പോകാൻ വളരെയധികം ഓഡിഷനുകളും കഠിനാധ്വാനവും ധാരാളം ത്യാഗങ്ങളും ആവശ്യമാണ്. എല്ലാ മേഖലയിലും കഠിനാധ്വാനമുണ്ട്, പക്ഷേ ഞാൻ ഈ മേഖല തിരഞ്ഞെടുത്തു, അതിനാൽ കഠിനാധ്വാനം ചെയ്താലും എനിക്ക് ഒരുപാട് സന്തോഷം ലഭിക്കുന്നു.
ചോദ്യം- നിങ്ങൾ മുമ്പ് ആനന്ദി എന്ന കൊച്ചു പെൺകുട്ടിയുടെ വേഷം ചെയ്തു, ഈ ഇമേജിൽ നിന്ന് ഒരു ഗ്ലാമറസ് നടിയായി വളരാൻ എത്ര ബുദ്ധിമുട്ടായിരുന്നു?
ഉത്തരം- പ്രേക്ഷകർ എന്നെ ഏത് രൂപത്തിലും സ്വീകരിച്ചു എന്നതാണ് ഞാൻ മനസിലാക്കുന്നത്. എല്ലാ ഷോകളും ഹിറ്റാകാൻ പോവുകയാണ്. പക്ഷേ എന്‍റെ തടി പെട്ടെന്ന് കൂടുന്നത് ഞാൻ ശ്രദ്ധിച്ചു, ഞാൻ അത്ര സുന്ദരിയല്ല, പിന്നെ എന്ത് ചെയ്യണം എന്ന് ആലോചിച്ചു. വർക്കൗട്ട് ചെയ്യുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ചർമ്മത്തെ പരിപാലിക്കുന്നതും ഒരു ബോളിവുഡ് നായികയെപ്പോലെ എന്‍റെ ചർമ്മത്തിന് തിളക്കം നൽകും. എനിക്ക് എന്നെത്തന്നെ പരിപാലിക്കണം. എന്ന് മനസിലായി അഭിനയത്തിനു മാത്രമല്ല, സ്വന്തം സന്തോഷത്തിനു വേണ്ടിയും ഇതൊക്കെ ചെയ്യണം.
ചോദ്യം- വളരെയധികം ഗോസിപ്പുകൾ ഉണ്ടെന്ന് തോന്നുന്നു?
ഉത്തരം- ആളുകൾ എന്നെക്കുറിച്ച് അതേ രീതിയിൽ ചിന്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഗോസിപ്പ് ഇഷ്ടമാണ്. ഞാനും ഇതിനായി കാത്തിരിക്കുന്നു. പ്രേക്ഷകർ എല്ലായ്പ്പോഴും കലാകാരനെ അത്ഭുതപ്പെടുത്തുന്നു, ഞാൻ കിംവദന്തികൾ ആസ്വദിക്കുന്നു.
ചോദ്യം – യഥാർത്ഥ ജീവിതത്തിൽ അവിക എങ്ങനെയാണ്?
ഉത്തരം- ഞാൻ സിംപിൾ പെൺകുട്ടിയാണ്, ജീവിതത്തിൽ സംഭവിച്ചതെല്ലാം എനിക്കറിയാം. ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ എന്തും ചെയ്യാൻ തയ്യാറാണ്. ആളുകൾ പലതവണ ഓഡിഷനുകൾ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അവർ വിജയിക്കുന്നില്ല. എനിക്ക് ബാലിക വധു എന്ന ഒരു എക്സ്പീരിയൻസ് ഉള്ളത് കാരണം വളരെ എളുപ്പമായി. എന്നാലും, ഒരു തലം വരെ മാത്രമേ നിങ്ങൾക്ക് അതെല്ലാം സപ്പോർട്ട് ആകു, അതിനുശേഷം സ്വന്തം യാത്രയാണ് അതിലെ തന്ത്രങ്ങളെക്കുറിച്ച് സംസാരിച്ചാൽ, ഞാൻ ഒരു വലിയ ജോലി ചെയ്തുവെന്ന് എന്‍റെ കുടുംബം മനസിലാക്കില്ല. ഞാൻ ഒരു സാധാരണക്കാരിയാണ് എന്നാലും മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അറിയാം. ഇന്നും ഒരു പുതിയ ഫോൺ വാങ്ങാൻ എനിക്ക് ഒരു ലക്ഷ്യം വയ്ക്കണം. എന്‍റെ വളർച്ച ആരംഭിച്ചത് ഒരു ചെറിയ വീട്ടിൽ നിന്നാണ്. അതിനാൽ എനിക്ക് ലഭിച്ചതിനെല്ലാം ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും.
ചോദ്യം – നിങ്ങൾക്ക് എന്തെങ്കിലും സ്വപ്നമുണ്ടോ?
ഉത്തരം- എനിക്ക് ഇതുവരെ ലഭിച്ചത് എല്ലാം എന്‍റെ സ്വപ്നമാണ്, കാരണം ഞാൻ ബാലിക വധു പോലൊരു ഷോ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ഇപ്പോൾ ഞാൻ രണ്ട് സിനിമകൾ നിർമ്മിക്കുന്നു. എന്‍റെ യാത്ര എന്നെ ഒരുപാട് പഠിപ്പിച്ചു. തിയറ്ററുകളിൽ എത്തി ടിക്കറ്റ് എടുത്ത് എന്‍റെ സിനിമകൾ കാണുന്ന പ്രേക്ഷകർ നിരാശപ്പെടാതിരിക്കാൻ വേണ്ടിയാണ് ഞാൻ വളരെ ശ്രദ്ധയോടെ തിരക്കഥ തിരഞ്ഞെടുക്കുന്നത്. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് എനിക്ക് ജീവിക്കണം. ഇപ്പോൾ ആക്ഷൻ, കോമഡി തുടങ്ങിയ സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്.
ചോദ്യം- നിങ്ങളുടെ സ്വപ്നത്തിലെ രാജകുമാരൻ മിലിന്ദ് ചാന്ദ്വാനിയെ എങ്ങനെ കണ്ടുമുട്ടി?
ഉത്തരം- പൊതുസുഹൃത്തുക്കൾ വഴി ഹൈദരാബാദിൽ വച്ച് കണ്ടുമുട്ടി. അദ്ദേഹത്തിന് ഒരു എൻജിഒ ഉണ്ട്, അദ്ദേഹം സ്കൂൾ കുട്ടികളെ കരിക്കുലർ, കോ-കരിക്കുലർ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നു, നൃത്തം, ഗിറ്റാർ മുതലായവ. മിലിന്ദുമായി സംസാരിച്ചതിന് ശേഷം എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിയുമെന്നും അത്തരമൊരു പങ്കാളി എനിക്ക് നല്ലതാണെന്നും എനിക്ക് തോന്നി. ഞാൻ 20 കിലോ ഭാരം കുറച്ചു അതും അവന്‍റെ പ്രയത്നതോടെ. ഇതുകൂടാതെ, യാത്ര എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചാണ് ഞാൻ ചർച്ച ചെയ്യുന്നത്, കാരണം ജോലിയിൽ മടുത്തപ്പോൾ അദ്ദേഹം എനിക്ക് ധൈര്യം നൽകി. സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുന്ന അത്തരമൊരു പങ്കാളിയെ എല്ലാവർക്കും ലഭിക്കണം. വിവാഹത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ചോദ്യം– മിലിന്ദിൽ നിങ്ങൾക്ക് എന്താണ് ഇഷ്ടപ്പെട്ടത്?
ഉത്തരം- അദ്ദേഹത്തിന്‍റെ ശാന്തമായ സ്വഭാവം, വ്യക്തമായ സംസാരം, ദയ തുടങ്ങിയവ എനിക്ക് ഇഷ്ടപ്പെട്ടു. അവനോടൊപ്പം ജീവിക്കുമ്പോൾ എനിക്ക് ഒരു കുടുംബാന്തരീക്ഷം ലഭിക്കുന്നു.
എന്‍റെ ഒരു കാര്യത്തിലും സമ്മർദ്ദം ചെലുത്താൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അത്തരം കാര്യങ്ങൾ നന്നായി വിശദീകരിച്ചുകൊണ്ട് മിലിന്ദ് പരിഹാരം പറയാൻ ശ്രമിക്കുന്നു.
ചോദ്യം – ശ്രീലങ്ക യാത്രയേ കുറിച്ച്?
ഉത്തരം- ഞാനും ചില നടിമാരും ഫോട്ടോ ഷൂട്ട് ചെയ്യാൻ ശ്രീലങ്കയിലേക്ക് പോയി, വളരെ മനോഹരമായ സ്ഥലമാണ്, ആളുകൾ വളരെ നല്ലവരാണ്. ആളുകൾ എന്‍റെ കാഴ്ചപ്പാടിൽ നിന്ന് ഈ പ്രദേശം കാണണമെന്നും ഇവിടെ സന്ദർശിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ചെല്ലുമ്പോൾ ഇന്നത്തെ പോലെ മോശമായിരുന്നില്ല സ്ഥിതി പക്ഷെ അവരുടെ സമ്പദ് വ്യവസ്ഥ നല്ലതല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ഇക്കാലത്ത് മിക്ക വിനോദസഞ്ചാരികളും മാലദ്വീപ് സന്ദർശിക്കുന്നു, പക്ഷേ അവർക്ക് ശ്രീലങ്കയിലേക്കും പോകാം. അവിടെയുള്ള ബീച്ച് വളരെ മനോഹരമാണ്, അതിൽ എനിക്ക് ബെന്റോട്ട ബീച്ച് വളരെ ഇഷ്ടമായിരുന്നു. ശാന്തമായ കടൽത്തീരവും തെങ്ങുകളും അതിനെ അലങ്കരിക്കുന്നുണ്ടായിരുന്നു, എന്തായാലും കടൽത്തീരങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ്.