സ്ത്രീയും പുരുഷനും തമ്മിൽ പല കാര്യങ്ങളിലുണ്ട് വ്യത്യാസം. ശാരീരികവും മാനസികവുമായ ഭിന്നതകൾ മാത്രമല്ല. സ്വഭാവത്തിലുമുണ്ട് ചില വ്യത്യാസ്തതകൾ. ഇതിനെല്ലാം കാരണം, പോർമോണുകളാണെന്നു പറയാം. പക്ഷേ, ലിംഗപരമായ ഈ സ്വഭാവ സവിശേഷതകൾ കാലാകാലങ്ങളിൽ മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ട്. എങ്കിലും പൊതുവേ കാണുന്ന ചില വ്യത്യാസങ്ങൾ ശ്രദ്ധിച്ചാൽ വളരെ കൗതുകകരമാണെന്നു തോന്നാം.

അൽപം ഹൃദയകാര്യം

പുരുഷന്‍റെ ഹൃദയം അത്ര സിംപിളൊന്നുമല്ല. 280 ഗ്രാം മുതൽ 340 ഗ്രാം വരെയാണ് ശരാശരി ഭാരം. 12 സെ.മീ. മുതൽ 8 സെ.മീ വരെ നീളം, 6 സെ.മീ. കനം.

പക്ഷേ, പാവം സ്ത്രീഹൃദയത്തിന് 230 മുതൽ 280 ഗ്രാം വരെ മാത്രമേ സാധാരണ ഭാരമുണ്ടാകാറുള്ളൂ. (ഇടുങ്ങിയ ഹൃദയമാണെന്ന് പറയല്ലേ…)

നമ്മൾ വളരുന്നതനുസരിച്ച് ഹൃദയവും വളരുന്നുണ്ട്. പുരുഷന്മാരുടെ ഹൃദയം സ്ത്രീ ഹൃദയത്തേക്കാൾ ഇരട്ടി വേഗത്തിൽ വളരുന്നു. ഈ ‘വിശാല ഹൃദയം’ പക്ഷഏ പുരുഷന് രോഗസാധ്യത വർദ്ധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ ഹൃദ്രോഗികളിൽ കൂടുതലും പുരുഷന്മാരാണ്. കഷണ്ടിയും പുരുഷനും തമ്മിലുള്ള ബന്ധം ഹൃദ്രോഗവുമായും ബന്ധപ്പെട്ടിട്ടുണ്ടത്രേ. കഷണ്ടിയുള്ള പുരുഷന്മാരിൽ ഹൃദ്രോഗത്തിന് 36 ശതമാനം അധിക സാധ്യതയുണ്ട്. സ്ത്രീകൾക്ക് പൊതുവേ കഷണ്ടിയില്ല എന്നതും ഇതിനോട് ചേർത്തു വായിക്കാം.

ആകർഷണത്തിന്‍റെ രസതന്ത്രം

സ്ത്രിക്ക് പുരുഷനെയും പുരുഷന് സ്ത്രിയേയും ഇഷ്ടപ്പെടുന്നതിന് പിന്നിൽ ചില രസകരമായ രസതന്ത്രങ്ങളുണ്ട് എന്നാണ് ശാസ്ത്രനിഗമനം.

ഒരു മാസമുറയ്ക്കു ശേഷം അടുത്ത അണ്ഡോല്പാദനത്തിന് ഗർഭാശയം സജ്ജമാകുന്ന സമയത്ത് സ്ത്രീക്ക് പുരുഷനോട് പ്രത്യേക സ്നേഹം തോന്നിയേക്കാം. അതായത് ഒരു സ്ത്രീ പ്രണയത്തിൽ വീഴാൻ സാധ്യതയുള്ള സമയമാണത്രേ ഇത്. ഈ ഫെർട്ടിലിറ്റി വീക്കിൽ പുരുഷഗന്ധം സ്ത്രീക്ക് അസ്വാദ്യമായി തോന്നും. പക്ഷേ സൂക്ഷിക്കുക. അതിനു ശേഷം അവൾക്ക് അതേ ഗന്ധത്തോട് നീരസവും തോന്നും.

ജീവിതപങ്കാളിയുടെ വിശ്വാസ്തതയ്ക്ക് 60 ശതമാനം സ്ത്രീകൾ കൂടുതൽ പ്രാധാന്യം നല്കുമ്പോൾ ശാരീരിക സൗന്ദര്യത്തിനാണ് 45ശതമാനം പുരുഷന്മാരും മുൻതൂക്കം നല്കുന്നത്. ആരോഗ്യം, യുവത്വം, നീണ്ടതോ ഭംഗിയുള്ളതോ ആയ മുടി, ഒതുങ്ങിയ അരക്കെട്ട് ഇവയൊക്കെ സ്ത്രീയോട് പുരുഷനുള്ള ആകർഷണത്തിന്‍റെ ഘടകങ്ങളാണെങ്കിൽ, വ്യക്തിത്വം, പക്വത, സ്വത്ത് തുടങ്ങിയവയൊക്കെയാണത്രേ സ്ത്രീയെ പ്രലോഭിപ്പിക്കുന്നത്. ‘പവർഫുൾ മാൻ ‘ ആവണം. ഇതാണ് പുരുഷനെക്കുറിച്ച് സ്ത്രീക്കുള്ള കാഴ്ചപ്പാട്.

മധുരം ഭാഷണം

ഇനി സംസാരത്തെക്കുറിച്ചാകാം. വിചാരങ്ങളും സംസാരങ്ങളുമൊക്കെ സ്ത്രീയിലും പുരുഷനിലും അത്ര വ്യത്യസ്തമായ കാര്യമല്ല എന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നത്. പക്ഷേ അതൊരു തെറ്റിദ്ധാരണയാണേ….

ഇരുവിഭാഗത്തിന്‍റേയും സംഭാഷണ വിഷയങ്ങൾ പോലും വിഭിന്നമാണ്. ചിരിക്കാനുള്ള കാരണം വരെ. പുരുഷൻ വ്യക്തികളെക്കുറിച്ച് അല്പം സംസാരിക്കുന്നു. വ്യവസായം, കളി ഭക്ഷണം തുടങ്ങിയവ ഇഷ്ടവിഷയം. മിതത്വമുള്ള ലളിതമായ സംഭാഷണരീതിയല്ലെങ്കിലും അറിവിനും പ്രശ്നപരിഹാരങ്ങൾക്കും പ്രാധാന്യം നല്കുന്നു.

സ്ത്രീയുടെ സംഭാഷണവും ഇടപെടലും അവളുടെ സൗഹൃദത്തിന്‍റെ സൂചന കൂടിയാണ്. ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തേക്കാൾ വ്യക്തിപരമായ സംസാരത്തിന് മുൻതൂക്കം നൽകും. ഇനി പുരുഷന്‍റെ ലോകവീക്ഷണത്തെക്കുറിച്ചാകാം. ആധിപത്യകാഴ്ചപ്പാടിലാണ് ലോകത്തെ പുരുഷൻ കാണുന്നത്. െവിടെയും ഉയർന്ന സ്ഥാനം അവർ ആഗ്രഹിക്കുന്നു. ആ ചിന്തയിൽ നിന്ന് പിന്നോക്കം പോവാൻ വിഷമമാണ്. എന്നാൽ സ്ത്രീയാകട്ടെ മറ്റുള്ളവരുമായി സഹകരിച്ചു കഴിയാൻ ഇഷ്ടപ്പെടുന്നു.

എന്‍റെ ചോക്കളേറ്റേ…

ചോക്കളേറ്റ് പ്രിയം ആർക്കാവും കൂടുതൽ? സംശയിക്കേണ്ട, സ്ത്രീക്കു തന്നെ. ഇത് ലോകത്തെവിടേയും ശരി തന്നെ. ശരീരത്തിലെ ന്യൂറോട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിച്ചാൽ മസ്തിഷ്കത്തിൽ സിറട്ടോനിൻ എന്ന സ്രവം പുറപ്പെടുവിക്കും. ശാന്തിയും വിശ്രമാവസ്ഥയും ഫീൽ ചെയ്യാൻ ഈ സ്രവം സഹായിക്കുമത്രേ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ സ്രവത്തിന്‍റെ ഉൽപാദനവും സംവേദനവും കൂടുതലാണ്. ടെൻഷൻ വരുമ്പോൾ ചോക്കളേറ്റ് തിന്നുന്നതിൽ തെറ്റില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

മാസമുറ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന ധാതുക്കളുടെ കുറവ് അവർക്ക് ചോക്കളേറ്റു പോലുള്ള ഭക്ഷണ വസ്തുക്കൾ കഴിക്കാൻ പ്രേരണ നൽകുമത്രേ. മാംസം, പരിപ്പ് തുടങ്ങിയവ ഉൾപ്പെട്ട പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണത്തോട് പുരുഷന്മാർക്ക് കൂടുതൽ താൽപര്യമുണ്ടെന്നാണ് അമേരിക്കയിൽ നടന്ന ഒരു ഗവേഷണത്തിൽ തെളിഞ്ഞത്. അതേസമയം സ്ത്രീകൾക്ക് ചോക്കളേറ്റിനോടാണ് കൂടുതൽ പ്രിയം. മധുരം ഇഷ്ടമുള്ള 45 ശതമാനം പേർക്കും ചോക്കളേറ്റ് ദൗർബല്യമാണ്. 17ശതമാനം പുരുഷന്മാർ മാത്രം ചോക്കളേറ്റ് ഇഷ്ടപ്പെടുന്നു. അതേ സമയം 60ശതമാനം പുരുഷന്മാർ ഉപ്പുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നു. മധുരവും ഉപ്പും ഉപയോഗിക്കുന്നത് സംബന്ധിച്ച് നടന്ന ഒരു സർവ്വേയിൽ 60 ശതമാനം സ്ത്രീകൾ ഉപ്പിനു പകരം മധുരം ഇഷ്ടപ്പെടുന്നവരാണ്. അതേ സമയം 65 ശതമാനം പുരുഷന്മാർക്ക് മധുരത്തേക്കാൾ പ്രിയം ഉപ്പ്! അതുകൊണ്ടാവണം നീയില്ലാത്ത് ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് ചില പുരുഷന്മാർ പറയുന്നത്!

ടിവിയും റിമോട്ടും

ടിവി കാണുന്നതിലുമുണ്ട് ഏറെ ഭിന്നതകൾ. ഇതിനെക്കുറിച്ചും ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. സ്പോർട്സ് റിപ്പോർട്ടുകൾ, വാർത്തകൾ തുടങ്ങിയവ കൂടുതലുള്ള ചാനലുകളുടെ കാഴ്ചക്കാരിൽ ഭൂരിപക്ഷവും പുരുഷന്മാരാണ്. ജീവിതവുമായി ഏറെ ബന്ധമില്ലാത്ത മേഖലകളായതു കൊണ്ടാവാം, സ്ത്രീപ്രേക്ഷകർ കുറയുന്നത്. അതേസമയം സീരിയൽ, സിനിമ തുടങ്ങിയ കുടുംബ ബന്ധമുള്ള കാര്യങ്ങൾ അവർ കൂടുതൽ ഇഷ്ടപ്പെടുന്നു.

ടി.വി കാണുമ്പോൾ മറ്റൊന്നും ശല്യപ്പെടുത്തരുത് എന്ന ചിന്തയാണ് പുരുഷന്. വീട്ടുകാര്യങ്ങളിൽ പോലും ഇടപെടാൻ ആ സമയം ഇഷ്ടമുണ്ടാകില്ല. എന്നാൽ വെറുതേ ടി.വി കണ്ടിരിക്കാൻ സ്ത്രീക്കു മടിയാണ്. പരസ്യം വരുമ്പോൾ അവർ ഓടിയോടി നടന്ന് ജോലി ചെയ്യുകയും സീരിലിനിടെ കറിക്കു നുറുക്കുകയുമൊക്കെ ചെയ്യുന്നത് ഇതിന്‍റെ ഭാഗമാണ്. ചാനൽ മാറ്റി മാറഅറഇ പ്രോഗ്രാമുകൾ കാണാൻ പുരുഷൻ ഇഷ്ടപ്പെടുന്നു. അതിന് റിമോട്ട് ഉപയോഗിക്കുന്നതിൽ പലും അവൻ ഒരു ആനന്ദം കണ്ടെത്തുമ്പോൾ സ്ത്രീക്ക് റിമോട്ട് വെറുമൊരു ഉപകരണം മാത്രമാണ്. നോക്കണേ… ഓരോരോ രീതികൾ!

और कहानियां पढ़ने के लिए क्लिक करें...