ബോളിവുഡിലെ ഏറ്റവും പുതിയ ജനപ്രിയ ദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടെയും വിവാഹ ഫോട്ടോകളും വീഡിയോകളും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതിനിടയിൽ ഇരുവരും വീണ്ടും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ തിരക്കിലാകുന്ന കാഴ്ചയാണ് കാണുന്നത്. എന്നാലും ഇരുവരുടെയും പ്രണയകഥ അറിയാൻ ആരാധകർ ആകാംക്ഷയിലാണ്. അതുകൊണ്ടാണ് ഈ സെലിബ്രിറ്റി ജോഡികളുടെ പ്രണയകഥ പറയുന്നത്.
View this post on Instagram
രൺബീർ- ആലിയ ആദ്യ കൂടിക്കാഴ്ച
രൺബീർ കപൂറും ആലിയ ഭട്ടും കുടുംബസംഗമങ്ങളിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. അതേ സമയം ആലിയ ഭട്ട് സോഷ്യൽ മീഡിയയിലൂടെ തന്‍റെ പ്രണയം പ്രകടിപ്പിക്കുന്നതും കാണാൻ കഴിഞ്ഞു ഒൻപതാം വയസ്സിൽ ആലിയ രൺബീർ കപൂറിനെ പ്രണയിക്കാൻ തുടങ്ങിയതാണെന്ന കാര്യം വളരെ കുറച്ച് ആളുകൾക്ക് അറിയാമായിരുന്നു. വാസ്‌തവത്തിൽ 2005-ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിന്‍റെ ഓഡിഷനിൽ സഞ്ജയ് ലീല ബൻസാലിയുടെ കൂടെ സഹസംവിധായകനായി രൺബീർ കപൂർ പ്രവർത്തനം തുടങ്ങിയ വേളയിൽ ആണ് ആലിയ ആദ്യമായി രൺബീറിനെ കാണുന്നത്. രൺബീറിനോടുള്ള ഇഷ്ടം വർദ്ധിച്ചത് ബാലികാ വധു എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ ആണത്രെ.
രൺബീറിനൊപ്പമുള്ള ഫോട്ടോ
തന്‍റെ പ്രണയകഥയുടെ ഈ വിശേഷം ആലിയ ഭട്ട് ഒരു അഭിമുഖത്തിൽ ആണ് ആദ്യമായി പങ്കു വെച്ചത്, സഞ്ജയ് സാറിന് എന്നെ വച്ച് ബാലികാ വധുവിനൊപ്പം മറ്റൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാൽ ഒരു ഫോട്ടോഷൂട്ട് ചെയ്തു. ആ സമയം രൺബീറും അവിടെ ഉണ്ടായിരുന്നു. അന്ന് രൺബീറിനൊപ്പമുള്ള ഒരു ഫോട്ടോ എടുത്തു. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല, എന്തുതന്നെയായാലും ഞാൻ വല്ലാതെ നാണിച്ചുപോയി. എന്തായാലും ചില കാരണങ്ങളാൽ സിനിമ നടന്നില്ല .
ആദ്യ സിനിമയിലെ പ്രണയം
View this post on Instagram
ക്രഷിൽ നിന്ന് പ്രണയത്തിലേക്കുള്ള യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ, 2017 ൽ അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗിനിടെ ആലിയ ഭട്ടും രൺബീർ കപൂറും പ്രണയത്തിലായി. ബൾഗേറിയയിലെ ഷൂട്ടിങ്ങിനിടെ ഇരുവരും പരസ്പരം അടുത്തു.
ആദ്യമായി ഒന്നിച്ചു
പ്രണയം തുടങ്ങിയതിന് ശേഷം രൺബീറും ആലിയയും രഹസ്യമായി പലയിടത്തും കണ്ടുമുട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 2018 മെയ് മാസത്തിൽ സോനം കപൂറിന്‍റെയും ആനന്ദ് അഹൂജയുടെയും വിവാഹ സൽക്കാരത്തിൽ ഇരുവരും ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അവിടെ ഇരുവരും പരസ്യമായി പോസ് ചെയ്യുന്നതായി കണ്ടു. സബ്യസാചി മുഖർജിയുടെ പച്ച ലെഹംഗയിൽ ആലിയ ഭട്ടിന്‍റെയും ക്രീം നിറമുള്ള ഷെർവാണി ധരിച്ച രൺബീർ കപൂറിന്‍റെയും ആ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രൺബീർ കപൂറാണ് തീയതി പ്രഖ്യാപിച്ചത്
മാധ്യമങ്ങൾക്ക് മുന്നിൽ കമിതാക്കളെ പോലെ എൻട്രി എടുത്തതോടെ ഇവരുടെ ഡേറ്റിംഗ് ഉറപ്പായി. ഇരുവരും ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രം. എന്നാൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ രൺബീർ കപൂർ തന്‍റെ പ്രണയ ജീവിതത്തിന് മുദ്ര പതിപ്പിച്ചിരുന്നു.
കുടുംബം അംഗീകരിച്ചു
View this post on Instagram
രൺബീറിന്‍റെയും ആലിയയുടെയും പ്രഖ്യാപനത്തിന് ശേഷം കപൂറിന്‍റെയും ഭട്ടിന്‍റെയും കുടുംബം സന്തോഷത്തോടെ അവരുടെ ബന്ധം അംഗീകരിച്ചു. ഒരു അഭിമുഖത്തിൽ, ആലിയയുടെയും രൺബീറിന്‍റെയും വർദ്ധിച്ചു വരുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കവെ, താൻ രൺബീറിനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും മഹേഷ് ഭട്ട് പങ്കുവെച്ചു. അതേ സമയം വാർത്തകൾ വിശ്വസിക്കാമെങ്കിൽ രൺബീറിന്‍റെ മറ്റു കാമുകിമാരെക്കാൾ ആലിയ ഭട്ടിനോട് നീതു കപൂറിന് ഇഷ്ടം തോന്നി. ഇക്കാരണത്താൽ ആണ് ഡിന്നർ അടക്കം ഇരുവരും സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് കാണപ്പെട്ടു.
മാത്രമല്ല കുടുംബത്തിലെ നല്ല നിമിഷങ്ങൾക്ക് പുറമേ, ആലിയ ഭട്ട് മോശം സമയങ്ങളിലും രൺബീർ കപൂറിനും കുടുംബത്തിനും ആലിയ പിന്തുണ നൽകുന്നത് കണ്ടിട്ടുണ്ട്. 2020 ഏപ്രിൽ 30 ന് ലോക്ക്ഡൗൺ സമയത്ത് ക്യാൻസറുമായി മല്ലിട്ട് ഋഷി കപൂർ മരിച്ചപ്പോൾ ആലിയ ഭട്ടിനെ ആ കുടുംബത്തോടൊപ്പം കണ്ടു. അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി, അതിൽ അവർ നീതു കപൂറിനെയും റിദ്ദിമയെയും ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
ദമ്പതികൾ സ്വപ്ന ഭവനം പണിയുന്നു
View this post on Instagram
ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും ബന്ധം കൂടുതൽ ദൃഢമായതോടെ അവരുടെ വിവാഹ വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. അതേ സമയം രൺബീർ കപൂറും ആലിയ ഭട്ടും അടുത്തിടെ തങ്ങളുടെ പുതിയ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു. ഇത് കൂടാതെ രണ്ട് വീടുകൾക്കും രൺബീറിന്‍റെ മുത്തശ്ശി കൃഷ്ണ രാജിന്‍റെ പേരിടുമെന്നും റിപ്പോർട്ടുകളുണ്ട്. ദമ്പതികൾ പലപ്പോഴും കുടുംബത്തോടൊപ്പം വീട് കാണാൻ വരാറുണ്ട്.