ദാമ്പത്യത്തിലെ ഏറ്റവും സുന്ദരമായ ഘട്ടമാണ് ഹണിമൂൺകാലം. പ്രണയവും ആവേശവും നിറഞ്ഞ ഹണിമൂൺ ദിനങ്ങൾ നവദമ്പതികളെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണെന്നാണ് മനശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. പരസ്പരം അടുത്തറിയാൻ അവസരമൊരുക്കുന്ന മധുരനാളുകാളാണ് തുടർന്നുള്ള ദാമ്പത്യജീവിതത്തെ സ്വാധീനിക്കുന്നതത്രേ. തികച്ചും സ്വകാര്യമായി ദമ്പതികൾക്ക് പരസ്പരം അടുത്തറിയാനും മനസ്സ് പങ്കുവയ്ക്കാനുമുള്ള നിമിഷങ്ങളാണ് മധുവിധുകാലം സമ്മാനിക്കുന്നത്.

മധുവിധുകാലമെന്താണ്…? അതിനുള്ള തയ്യാറെടുപ്പുകൾ എങ്ങനെയായിരിക്കണമെന്നൊക്കെ നവദമ്പതികൾ അറിഞ്ഞിരിക്കണം. ഹണിമൂൺ സ്പോട്ട് തെരഞ്ഞെടുക്കുമ്പോൾ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും സൗകര്യവും കണക്കിലെടുക്കണം. രണ്ടുപേർക്കും ഇഷ്ടമായ ഒരിടമാകണം അത്. പ്രണയാതുരമായ നിമിഷങ്ങളെ സ്വർഗ്ഗതുല്യമാക്കുന്ന ഇടമാവണമത്. ഹണിമൂൺ സ്പോട്ടുകൾ കണ്ടുപിടിക്കാൻ ടൂർ ഓപ്പറേറ്റർമാരുടെ സഹായവും ആവശ്യപ്പെടാം. ഏറ്റവും സുരക്ഷിതമായ ഇടമാവണം മധുവിധു ആഘോഷിക്കാനായി തെരഞ്ഞെടുക്കേണ്ടത്.

ലെസ്സ് ലഗ്ഗേജ് മോർ കംഫർട്ട്

വിവാഹം കഴിഞ്ഞയുടൻ ഹണിമൂണിന് പ്ലാൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വിവാഹ ഒരുക്കങ്ങളും വിരുന്നുകളുമായി ഏറെ തളർന്നിരിക്കുന്ന സമയമായതിനാൽ മധുവിധുകാലത്തന്‍റെ ആഹ്ലാദം ശരിക്കും ആസ്വദിക്കാനാവില്ല.

ഹണിമൂണിന് യാത്ര പുറപ്പെടുമ്പോൾ ലഗ്ഗേജ് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും കൂടെ കൊണ്ടു പോകാതിരിക്കുന്നതാണ് നല്ലത്. പോകുന്നിടത്ത് നിന്നെല്ലാം ഷോപ്പിംഗ് നടത്തി സാധനങ്ങൾ വാങ്ങിക്കൂട്ടുകയുമരുത്. പങ്കാളിയിൽ എന്തെങ്കിലും കുറവുകളുണ്ടായാലും അതു സംബന്ധിച്ചുള്ള ചർച്ചകൾക്കുള്ള അവസരമല്ല മധുവിധു കാലം എന്നോർക്കുക.

ആരോഗ്യസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടാം. യാത്രാവേളയിലുണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ മുൻകൂട്ടി മരുന്ന് കൈയിൽ കരുതിയാൽ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നത് ഒഴിവാകും. ഈ സമയത്ത് വിവാഹപൂർവ്വ ബന്ധങ്ങളെക്കുറിച്ചറിയാൻ പരസ്പരം കൂടുതൽ താൽപര്യം തോന്നുക സാവഭാവികമാണ്. എന്നാൽ ഹണിമൂൺ വേളയിൽ ഇപ്രകാരമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതാണ് ഉചിതം.

മധുവിധുകാലം പൂർണ്ണമായും ആസ്വദിക്കുന്നതിന് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ ഒപ്പം കരുതണം. ബെഡ്റൂമിൽ അണിയുന്നതിനായി വിവിധ ഡിസൈനുകളിലുള്ള ഹണിമൂൺ സ്പെഷ്യൽ ഇന്നർവിയറുകൾ വാങ്ങാൻ ലഭിക്കും. ഇപ്രകാരം ഹണിമൂൺ ഗൗണുകളും നൈറ്റ് ഡ്രസ്സുകളും ബർമുഡ, ലോംഗ് സ്കർട്ട് എന്നിങ്ങനെ വേറെയും ഹണിമൂൺ ഡ്രസ്സുകളുണ്ട്. നെറ്റിലും സാറ്റിനിലുമുള്ള തുണിത്തരങ്ങളാണ് ഹണിമൂൺ ആഘോഷിക്കുന്നവർക്ക് ഏറെ പ്രിയം. ഈ സമയത്ത് അണിയാൻ പ്രത്യേക ഫാഷനുകളിലുള്ള ബ്രാകളും ലഭിക്കും. ബ്ലാക്ക്, റെഡ് കളറുകളാണ് മിക്കവർക്കും പ്രിയം.

ഹണിമൂണും സെക്സും

ഹണിമൂൺ എന്നാൽ സെക്സിലേർപ്പെടൽ മാത്രമല്ല. വിവാഹശേഷവും തുടർന്നുള്ള ഹണിമൂൺ ദിനങ്ങളിലും ദമ്പതികൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള സമയമാണത്.

और कहानियां पढ़ने के लिए क्लिक करें...