മുന്നറിയിപ്പ് അർത്ഥമാക്കുന്നത് വരാനിരിക്കുന്ന അപകടത്തിന്‍റെ സൂചനയാണ്. നമുക്ക് ചുറ്റും സംഭവിക്കുന്ന എല്ലാ ചലനങ്ങളും നമ്മൾ ശ്രദ്ധിക്കുന്നു, എന്തെങ്കിലും ചെറിയ മുന്നറിയിപ്പ് പോലും ലഭിച്ചാൽ, ഒരു തരത്തിലുമുള്ള ഉപദ്രവവും ഉണ്ടാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ അതേ കാര്യം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ പല മുന്നറിയിപ്പ് സിഗ്നലുകളും അവഗണിക്കുന്നു.

നെഞ്ചിൽ ചെറിയ വേദനയുണ്ടെങ്കിൽ ഗ്യാസ് ആകാം എന്ന് കരുതി അവഗണിക്കുന്നു. ഹൃദയ സംബന്ധമായ ഏതെങ്കിലും രോഗത്തിന്‍റെ ലക്ഷണം കൂടിയാകുമെന്ന് നമ്മൾ ചിന്തിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. ആ അശ്രദ്ധ നമ്മെ രോഗത്തിലേക്ക് തള്ളിവിടുന്നു. പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. അനുരാഗ് സക്സേനയുടെ അഭിപ്രായത്തിൽ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും മുന്നറിയിപ്പ് സിഗ്നലുകൾ നമ്മുടെ ശരീരം നൽകുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നിരവധി മുന്നറിയിപ്പ് സിഗ്നലുകൾ ഉണ്ട്:

ഉത്കണ്ഠ: അമിതമായ ഉത്കണ്ഠ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. അത്തരമൊരു സാഹചര്യത്തിൽ, ചിലപ്പോൾ ഒരു വ്യക്തി വളരെയധികം കഷ്ടപ്പെടുന്നു അതുമൂലം അയാൾക്ക് മരണം വരെ സംഭവിക്കാം.

നെഞ്ചിലെ അസ്വസ്ഥത: നെഞ്ചിലെ അസ്വസ്ഥതയും വേദനയും ഒരു മുന്നറിയിപ്പ് ആണ്. ഇത് ഹൃദ്രോഗത്തിന്‍റെ ലക്ഷണമാകാറുണ്ട്. എന്നാൽ എല്ലാവരുടെ കാര്യത്തിലും അങ്ങനെയല്ല. ഹൃദ്രോഗവുമായി ബന്ധപ്പെട്ട വേദന സാധാരണയായി നെഞ്ചിന്‍റെ ഇടതുവശത്താണ്. ആ സമയത്ത് ഒരു ഭാരമുള്ള സാധനം നെഞ്ചിൽ വെച്ചതുപോലെ ഒരാൾക്ക് അനുഭവപ്പെടും.

ചുമ: അമിതമായ ചുമയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതാണ് ഇതിന് പ്രധാന കാരണം. ചില സന്ദർഭങ്ങളിൽ, ഹൃദയസ്തംഭനവും രക്തം ഛർദ്ദിയും ഉണ്ടാകുന്നു.

തലകറക്കം: തലകറക്കവും ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണ്. ഇത് ബോധം നഷ്ടപ്പെടാൻ കാരണമാകുന്നു.

ക്ഷീണം: പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ അസാധാരണമായ ക്ഷീണം ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. അത്തരമൊരു സമയത്ത് ഒരു ഡോക്ടറെ സന്ദർശിക്കുക. എല്ലായ്‌പോഴും ക്ഷീണത്തിന്‍റെ കാരണം ഹൃദയം ആവണമെന്നില്ല. നിങ്ങളുടെ ദിനചര്യയിലും പ്രത്യേകം ശ്രദ്ധിക്കുക.

ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ വേദന: ചില ഹൃദയാഘാതങ്ങളിൽ, വേദന നെഞ്ചിൽ നിന്ന് ആരംഭിച്ച് തോളുകൾ, കൈകൾ, കൈമുട്ട്, പുറം, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ വയറുവേദന എന്നിവയിലേക്ക് വ്യാപിക്കുന്നു. എന്നാൽ ചിലപ്പോൾ നെഞ്ചിൽ വേദന ഉണ്ടാകില്ല. കൈകളിലോ തോളുകൾക്കിടയിലുള്ള ഭാഗങ്ങളിലോ വേദന അനുഭവപ്പെടാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്: ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. രക്തസമ്മർദ്ദം, വേഗത്തിലുള്ള ചലനം തുടങ്ങിയവ കാരണങ്ങൾ ആണ്. എന്നാൽ ക്രമരഹിതമായ ഹൃദയമിടിപ്പിനുള്ള ഒരു കാരണം ഹൃദയാഘാതവുമാണ്. ശ്വാസതടസ്സം, വിയർപ്പ്, നീർവീക്കം, ബലഹീനത തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ട്. നമുക്ക് മുന്നറിയിപ്പ് സിഗ്നലുകൾ നൽകുന്ന മറ്റ് നിരവധി രോഗങ്ങളുണ്ട്. പക്ഷാഘാതവും അതിലൊന്നാണ്.

പക്ഷാഘാതം: പക്ഷാഘാതം എന്നാൽ ശരീരത്തിലെ ചലനശേഷി നഷ്ടപ്പെടുന്നതാണ്. പലതരത്തിലുള്ള പക്ഷാഘാത രോഗങ്ങളുണ്ട്. ഒരാളുടെ കൈകൾ, കാലുകൾ എന്നിങ്ങനെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ ഇത് ബാധിക്കുന്നു. ചില സന്ദർഭങ്ങളിൽ, പക്ഷാഘാതം മുഖത്തെയും ബാധിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...