നമ്മൾ ഇന്ത്യക്കാരുടെ പൊതുവായ ശാരീരിക സവിശേഷത ആണ് ഇരുണ്ട ചർമ്മം. എന്നാൽ ഇതിന്‍റെ പേരിൽ പല സ്ത്രീകളും പുരുഷന്മാരും അപകർഷത ഉള്ളവരായി മാറാറുണ്ട്. അതേസമയം ഇരുണ്ട നിറം കൂടുതൽ ആകർഷകമാണ്.. ഒരു ബ്യൂട്ടീഷ്യന്‍റെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, എല്ലാത്തരം നിറങ്ങളും മനോഹരമാണ് അത്യാവശ്യം വേണ്ടത് ചർമ്മത്തെ തിരിച്ചറിയുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ്.

ഇരുണ്ട ചർമ്മ സംരക്ഷണം

  • ദിവസവും രാവിലെ കുളിക്കുന്നതിന് മുമ്പ് 1 ടീസ്പൂൺ പച്ച പാൽ, 1 നുള്ള് ഉപ്പ്, 2 തുള്ളി നാരങ്ങ നീര്, 2 തുള്ളി തേൻ എന്നിവ ചേർത്ത് മുഖത്ത് 5 മിനിറ്റ് പുരട്ടുക. ശേഷം ശുദ്ധജലത്തിൽ മുഖം കഴുകുക.
  • ആഴ്ചയിൽ രണ്ടുതവണ ചന്ദനവും റോസ് വാട്ടറും ഫേസ് പാക്ക് പുരട്ടുക.
  • ഇളം ചർമ്മത്തേക്കാൾ ഇരുണ്ട ചർമ്മത്തെ സൂര്യൻ കൂടുതൽ ബാധിക്കുന്നു. അതുകൊണ്ട് എപ്പോഴും സൺസ്‌ക്രീൻ ഉപയോഗിക്കുക.
  • ഒരു നല്ല കമ്പനിയുടെ വൈറ്റനിംഗ് ഫേസ് വാഷ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ മുഖം കഴുകുക.
  • രാത്രി ഉറങ്ങുമ്പോൾ ചർമ്മത്തിന് അനുസരിച്ച് വൈറ്റനിംഗ് ക്രീം പുരട്ടുക. വെളുക്കാൻ ആയിട്ടാണ് ഇത് ഉപയോഗിക്കുന്നത് എന്ന ചിന്ത ആവശ്യം ഇല്ല. സ്കിൻ ടോൺ ഈവൻ ആകാൻ ഇത് സഹായിക്കുന്നു.

ഭക്ഷണം

  • ഒരു ദിവസം 10-12 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • ഓറഞ്ച്, പൈനാപ്പിൾ, അംല, സീസണൽ പഴങ്ങൾ, തുടങ്ങിയ പഴങ്ങൾ കൂടുതൽ കഴിക്കുക.
  • വിറ്റാമിൻ സി ഉള്ള കൂടുതൽ ഭക്ഷണം ഉപയോഗിക്കുക.
  • ദിവസവും രണ്ടുനേരം പാൽ കുടിക്കുക.
  • ഒഴിഞ്ഞ വയറോടെ തുറന്ന പ്രദേശത്തു നടക്കുന്നത് ശീലമാക്കാം.

വസ്ത്രങ്ങൾ

  • ഇരുണ്ട ചർമ്മമുള്ളവർ കൂടുതൽ മിന്നുന്ന വസ്ത്രങ്ങൾ ഒഴിവാക്കാം . നീല, പച്ച, മഞ്ഞ നിറങ്ങൾ ചേരുകയില്ല…
  • ഇളം പിങ്ക്, മെറൂൺ, ആകാശനീല, ഇളം പർപ്പിൾ തുടങ്ങിയ നിറങ്ങൾ ധരിക്കുക.

മേക്കപ്പ്

നേരിയ മേക്കപ്പ് പ്രയോഗിക്കുക.. മുഖ ചർമ്മം കൂടുതൽ വെളുപ്പിക്കുന്ന ഫൗണ്ടേഷൻ പ്രയോഗിക്കരുത്. ഗോൾഡൻ ഐവറി കളറിന്‍റെ ബേസ് ഉപയോഗിക്കുക. ഇരുണ്ട നിറക്കാർക്ക് കാജൽ മാത്രം മതിയാകും. ബ്ലാക്ക് ഐ ലൈനർ ആവശ്യം ഇല്ല പകരം ഇളം നിറങ്ങളിൽ ഐലൈനർ പ്രയോഗിക്കാം. ഗ്രേ അല്ലെങ്കിൽ ബ്രൗൺ ലെൻസുകളും ഉപയോഗിക്കാം. ബ്ലഷിന്‍റെ നിറം കാരറ്റ്, പീച്ച് അല്ലെങ്കിൽ പിങ്ക് ആയിരിക്കണം. മുഖം ഒരിക്കലും വരണ്ടതായിരിക്കരുത്. മുഖത്ത് മോയ്സ്ചറൈസർ പുരട്ടുന്നത് ഉറപ്പാക്കുക. പിങ്ക്, മെറൂൺ അല്ലെങ്കിൽ ബ്രൗൺ ലിപ്സ്റ്റിക്ക് നല്ലതായി കാണപ്പെടും.

മുടിയുടെ നിറം

ഇരുണ്ട ചർമ്മത്തിൽ മുടിയുടെ നിറം തവിട്ട് അല്ലെങ്കിൽ കറുപ്പ് ആയിരിക്കണം. ആഴ്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കണ്ടീഷണർ, ഹെയർ സിറം പുരട്ടുക. ഹെയർ സ്‌ട്രൈറ്റനിംഗും ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...