ഹാവൂ, ഒന്ന് കിടന്നാൽ മതി…. പകൽ സമയത്തെ അലച്ചിലിനു ശേഷം വീടണയുന്ന ഏതൊരാളുടെയും മനസ്സിൽ ഈയൊരു വിചാരമേ ഉണ്ടാവൂ. എല്ലാ ടെൻഷനും ഇറക്കി വെച്ച് സുന്ദര സ്വപ്നങ്ങൾ കണ്ടുള്ള സുഖനിദ്ര. പിന്നെ വീണ്ടും ഒരു പ്രഭാതത്തിലേയ്ക്ക്…. പുതിയ പ്രസരിപ്പോടെ… പുതിയ ആശകളോടെ… പക്ഷേ ഇത് പലർക്കും സാധ്യമാകാറില്ല. നിങ്ങളും അതിൽ ഒരാൾ ആണെങ്കിൽ സൂക്ഷിക്കുക… നിങ്ങളുടെ തലയണ സുഖപ്രദമല്ല എന്നർത്ഥം… നല്ല ഉറക്കത്തിന് അനുയോജ്യവും സുഖപ്രദവുമായ തലയണ പ്രധാന പങ്ക് വഹിക്കുന്നുണ്ട്, അതിനെ പറ്റി കൂടുതൽ ഇവിടെ വായിക്കാം..

പലതരം തലയണകൾ

ട്രെഡിഷണൽ പില്ലോ: തലയണകളിൽ കോട്ടൺ ക്വയർ പില്ലോകൾ വളരെ നാച്ചുറലും വില കുറവുള്ളതും ആണ്. പണ്ടുകാലം തൊട്ടേ നാം ഇത്തരം തലയണകൾ ഉപയോഗിച്ചു വരാറുണ്ട് എങ്കിലും ഇന്നത് അത്ര സാധാരണമല്ല. ഭാരം കൂടിയതും അസൗകര്യം ഉണ്ടാക്കുന്നതുമായ ഇത്തരം തലയണകൾ അൺ ഹൈജീനനിക് ആണെന്നതാണ് പ്രധാന കാരണം.

ഫോം പില്ലോ: ബാക്ക് ആന്‍റ് സൈഡ് സ്ലീപ്പേഴ്സിന് ഇത് അനുയോജ്യമാണ്. റബ്ബർ ഫോമിലുള്ള (ലാറ്റക്സ്) ഈ തലയണയ്ക്ക് വില അൽപം കൂടുതലാണ്. നെക്ക് ആന്‍റ് അപ്പർ ഷോൾഡർ സിൻഡ്രോം ഉള്ളവർക്ക് ഈ തലയണ ഫലവത്താണ് എന്നാണ് പഠനങ്ങൾ പറയുന്നത്. റബ്ബർ ഫോമിലുള്ള ഇവ നനഞ്ഞാൽ എളുപ്പം ചീത്തയായി പോകുമെന്നതാണ് ന്യൂനത.

മെമ്മറി ഫോമിലുള്ള തലയണയാണ് ഏറ്റവും കൂടതലായി ഉപയോഗത്തിലുള്ളത്. മിതമായ വിലയിൽ ലഭിക്കുമെന്നതാണ് പ്ലസ് പോയിന്‍റ്. ഭൂരിഭാഗം മെമ്മറി ഫോം പില്ലോകളും കഴുത്തിന് നല്ല സപ്പോർട്ടും കംഫർട്ട്നെസ്സും നൽകും. ലൈറ്റ്‍വെയ്റ്റും വാഷബിളും ആണിത്.

ഫൈബർ പില്ലോ: വളരെ സോഫ്റ്റും കംഫർട്ടബിളും ആണിത്. ഇതിൽ വില കൂടിയതും വില കുറഞ്ഞതും മാർക്കറ്റിൽ ലഭ്യമാണ്.

ട്രാവലിംഗ് പില്ലോ: ഇത് എയർ പില്ലോ ആണ്. യാത്രാ വേളകളിൽ എയർ കളഞ്ഞ് ബാഗിൽ സൗകര്യപ്രദമായി സൂക്ഷിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഫെദർ പില്ലോ: പക്ഷിത്തൂവൽ കൊണ്ടുള്ള ഈ തലയണ ഇന്ത്യൻ നിർമ്മിതമല്ല. ഇറക്കുമതി ചെയ്യുന്നവയാണ്. വളരെ വൃദുലവും വില കൂടിയതുമാണ് ഇത്. ഫാഷന്‍റെ പേരിൽ പലരും ഈ തലയണ ഉപയോഗിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃത്തി കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. തലയണകളും രോഗങ്ങളെ ക്ഷണിച്ചു വരുത്താറുണ്ട്. ദീർഘകാലമായി കഴുകാതിരിക്കുകയോ പഴകിയതോ ആയ കോട്ടൺ/ ട്രെഡീഷണൽ തലയണകൾ അണുക്കളുടെ കൂടാരമാണ്. അതുകൊണ്ട് പതിവായി തലയണയും (വാഷബിളാണെങ്കിൽ) തലയണ ഉറയും കഴുകണം.

തലയണ എപ്പോൾ മാറ്റണം

  • ഉപയോഗിച്ച് ഫ്ലാറ്റായ തലയണയ്ക്ക് പഴയ ആകൃതി ലഭിച്ചില്ലെങ്കിൽ.
  • തലയണയിൽ അവിടവിടായി മുഴച്ചിരിക്കുകയാണ് എങ്കിൽ.
  • തലയണ വല്ലാതെ മഷിഞ്ഞ് പോയിട്ടുണ്ട് എങ്കിൽ, കഴുകിയിട്ടും വൃത്തി ആകുന്നില്ലെങ്കിൽ.
  • രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിൽ വലിച്ചിലോ മുതുകിലും ചുമലികളിലും വേദനയോ ഉണ്ടാവുകയോ ചെയ്യുക ആണെങ്കിൽ.

തലയണ തിരഞ്ഞെടുക്കുമ്പോൾ

  • ക്വളിറ്റിയുള്ള ഫൈബർ നിറച്ച സോഫ്റ്റായ തലയണ.
  • അമർത്തിയാലും ആദ്യത്തെ ആകൃതി മടങ്ങി വരുന്ന തലയണ.
  • പില്ലോ ഫാബ്രിക് നല്ല ക്വാളിറ്റി ഉള്ളതും ഫൈബർ ഫിൽ പുറത്ത് കാണാത്തതും ആയിരിക്കണം.
  • ഉയരം കൂടുതലുള്ള തലയണ കഴുത്ത്, ചുമലുകൾക്ക് മുകൾ ഭാഗം, നട്ടെല്ലിന് താഴെയുള്ള ഭാഗങ്ങളിലെ മാംസപേശികൾ എന്നിവിടങ്ങളിൽ കടുത്ത സമ്മർദ്ദം നൽകും.
  • തലയണ അധികം സോഫ്റ്റും അധികം ഹാർഡും ആകതെ ശ്രദ്ധിക്കുക.
और कहानियां पढ़ने के लिए क्लिक करें...