നെല്ലിക്ക (അംല) എന്ന ഈ പച്ച ഫലത്തിന്‍റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. അത്രയ്ക്കാണ് ഈ കുഞ്ഞ് ഫലത്തിന്‍റെ ഗുണങ്ങൾ. സംസ്കൃതത്തിൽ അമ്ലകി എന്നറിയപ്പെടുന്ന നെല്ലിക്ക ഒരു ജീവാമൃതാണ്. ജലദോഷം, കാൻസർ തുടങ്ങി പല അസുഖങ്ങളെയും ചെറുക്കാൻ നെല്ലിക്ക ഉത്തമമാണ്. അതുപോലെ നെല്ലിക്കയ്ക്ക് ത്രി ദോഷങ്ങളെ (കഫം, വാതം, പിത്തം) ബാലൻസ് ചെയ്ത് നിർത്താനാവുമെന്നാണ് ആയുർവേദ ഡോക്ടർമാർ പറയുന്നത്.

സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിൻ സി യാൽ സമ്പുഷ്ടമാണ്. ഒരു ഓറഞ്ചിലുള്ളതിലും 8 മടങ്ങ് അധികം വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. അതുപോലെ അകായി ബെറിയിലുള്ളതിലും ഇരട്ടിയിലധികവും മാതളത്തേക്കാൾ 17 മടങ്ങ് അധികവും ആന്‍റി ഓക്സിഡന്‍റ് പവർ നെല്ലിക്കയ്ക്ക് ഉണ്ട്. ചട്ണി, ജ്യൂസ്, മിഠായി എന്നിവയുടെ രൂപത്തിൽ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്താം.

നെല്ലിക്കയുടെ ചില ഗുണങ്ങൾ

നെല്ലിക്കയിലുള്ള വിറ്റാമിൻ സി ശരീരത്തിൽ വളരെ അനായാസം സ്വാംശീകരിക്കപ്പെടും. പനിയോ ചുമയോ ഉള്ളപ്പോൾ 2 സ്പൂൺ നെല്ലിക്ക തേനിൽ ചേർത്ത് ദിവസം മൂന്നോ നാലോ നേരം കഴിച്ചാൽ ഉടനടി ആശ്വാസം ലഭിക്കും.

കൊഴുപ്പിനെ അലിയിക്കും

നെല്ലിക്കയിലുള്ള ഒരു പ്രോട്ടീനിന് വിശപ്പിനെ തടയാനാവുമത്രേ. വളരെ താഴ്ന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പും നെല്ലിക്കയിലുള്ളൂ. മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യാനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയിൽ ഉയർന്ന അളവിൽ ഫൈബറും ടാനിക് പോലെയുള്ള ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ മലബന്ധമകറ്റാനും വയറ് ഗ്യാസ് കയറി വീർക്കുന്നത് തടയാനും കഴിയും.

  • രോഗപ്രതിരോധത്തിനും ഉത്തമമാണ്. നെല്ലിക്കയിലുള്ള ആന്‍റി ബാക്ടീയലും ആസ്ട്രിജന്‍റ് മൂലികകളും രോഗപ്രതിരോധശേഷിയെ പരിപോഷിപ്പിക്കും. നെല്ലിക്ക ഒരു ആന്‍റി ഓക്സിഡന്‍റ് ഏജന്‍റായതിനാൽ ഓക്സിഡേഷനെ തടഞ്ഞ് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
  • കാഴ്ചശക്തിയെ മെച്ചപ്പെടുത്തും. നെല്ലിക്കയിലുള്ള കരോട്ടിൻ കാഴ്ചശക്‌തിയെ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസേന നെല്ലിക്ക കഴിക്കുന്നത് കണ്ണിന്‍റെ സമ്പൂർണ്ണ ആരോഗ്യത്തെ മെച്ചപ്പെടുത്തും. തിമിരം, കണ്ണ് ചുവക്കുക, ചൊറിച്ചിൽ, കണ്ണിൽ വെള്ളം വരിക എന്നിങ്ങനെ നേത്ര സംബന്ധമായ പ്രശ്നങ്ങളെ അകറ്റുകയും ചെയ്യുന്നു.
  • കേശ സംരക്ഷണത്തിന് നെല്ലിക്ക അത്യുത്തമം. മുടിയ്ക്ക് മികച്ചൊരു പ്രോട്ടീൻ ടോണിക്കാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ ഹെയർഫോളിക്കുകളിൽ ആഴ്ന്നിറങ്ങി നര, താരൻ പോലെയുള്ള പ്രശ്നങ്ങളെ തടഞ്ഞ് മുടിയ്ക്ക് ശക്തി പകരും. നെല്ലിക്കയിൽ ഉയർന്ന അളവിൽ അയണും കരോട്ടിനും ഉള്ളതിനാൽ മുടി വളർച്ചയെ ശക്തിപ്പെടുത്തും. നെല്ലിക്ക ഒരു നാച്ചുറൽ കണ്ടീഷണർ പോലെ പ്രവർത്തിക്കുന്നതിനാൽ മുടിയെ വളരെ സോഫറ്റാക്കുകയും ചെയ്യും. ഹെന്ന പായ്ക്കിൽ പ്രധാന ചേരുവയായി നെല്ലിക്ക ഉണക്കി പൊടിച്ചത് ചേർത്ത് പായ്ക്ക് തയ്യാറാക്കി ഇടുന്നത് മുടിയുടെ ആരോഗ്യവും അഴകും വർദ്ധിപ്പിക്കും.
  • ചർമ്മ സൗന്ദര്യത്തിന് ഉത്തമമാണ് നെല്ലിക്ക. നെല്ലിക്ക മികച്ചൊരു ആന്‍റി ഏജിംഗ് ഫലമാണ്. നെല്ലിക്കയിലുള്ള വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും ചർമ്മത്തിലുള്ള വരകളേയും ചുളിവുകളേയും അകറ്റി ചർമ്മത്തിന് തിളക്കം പകരും. നെല്ലിക്ക ജ്യൂസിൽ തേൻ ചേർത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ചർമ്മത്തിലെ പാടുകളെ അകറ്റും. ഒപ്പം ചർമ്മം തിളക്കമുള്ളതുമാകും.
  • നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ക്രോമിയത്തിന് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഇൻസുലിൻ ഉൽപാദനത്തെ പരിപോഷിപ്പിക്കാനും ശേഷിയുണ്ട്. അതുവഴി ബ്ലഡ് ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്‌തസമ്മർദ്ദം ഉള്ളപ്പോൾ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് അതിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.
और कहानियां पढ़ने के लिए क्लिक करें...