ഇളം പച്ച നിറത്തിലുള്ള ലാച്ചയ്ക്ക് മാച്ചിംഗ് സ്റ്റോൺ നെക്ലസ്സ്. ഓഫ് ഷോൾഡർ ടോപ്പ്, ബ്ലാക്ക് കാപ്രിക്കൊപ്പം ഹെവി വുഡൻ ആഭരണങ്ങൾ… കല്ലും മുത്തും ബീഡ്സും വിവിധ മെറ്റീരിയലുകളിൽ തയ്യാറാക്കി ആഭരണങ്ങൾ അണിയാനൻ ഏവർക്കും ഇഷ്ടം. എന്നാൽ ചെറിയൊരു അശ്രദ്ധ മതി ഫാഷനെബിൾ എന്നു തോന്നിക്കുന്ന ഈ ആഭരണങ്ങൾ ഫെയ്ഡാവാൻ… കോസ്റ്റ്യൂം ജ്വല്ലറി ലുക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാം…

  • അണിഞ്ഞ ആഭരണങ്ങൾ വീട്ടിലെത്തിയ ഉടനെ ആഭരണപ്പെട്ടിയിൽ സൂക്ഷിക്കുന്നത് ഉചിതമല്ല. കാരണം ഇവയിൽ ഈർപ്പവും വിയർപ്പും പറ്റിയിട്ടുണ്ടാവും. ഇവ അതേപടി ജ്വല്ലറി ബോക്സിൽ സൂക്ഷിച്ചാൽ നിറംമങ്ങാനും പാടു വീഴാനുമുള്ള സാദ്ധ്യത ഏറും. സ്റ്റോൺ സ്റ്റഡഡ്, ഇമിറ്റേഷൻ ആഭരണങ്ങൾ അൽപ സമയം പുറത്തു വച്ച് ഈർപ്പം മാറിയ ശേഷം ജ്വല്ലറി ബോക്സിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
  • മെറ്റൽ, പ്ലേറ്റഡ് ബ്രോൺസ്, വെള്ളി, സ്റ്റീൽ, ക്രിസ്റ്റൽ എന്നിങ്ങനെ പലതരം മെറ്റീരിയലുകൾ ഉപയോഗിച്ച് കോസ്റ്റ്യൂം ജ്വല്ലറി തയ്യാറാക്കാറുണ്ട്. പിത്തള, ചെമ്പ്, ഓട് എന്നിവയിൽ തീർത്ത ആഭരണങ്ങൾ പെട്ടെന്ന് മങ്ങൽ ഏൽക്കാനുള്ള സാധ്യതയുണ്ട്. പോളിഷിംഗ് പാഡ്സ് കൊണ്ട് പതിയെ ഉരച്ച് ആഭരണങ്ങളുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനാവും.
  • പോളിഷിംഗ് പാഡ്സിനു പകരം പഴയ കമ്പിളി തുണികൊണ്ട് പതിയെ ഉരച്ചു തുടച്ചാലും ഇവയുടെ തിളക്കം വീണ്ടെടുക്കാനാവും.
  • പഞ്ഞി ടർണിഷ് റിമൂവറിൽ മുക്കി വെള്ളി ആഭരണങ്ങളിൽ പതിയെ ഉരസുക. നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനാവും. വൃത്തിയാക്കിയ ആഭരണങ്ങൾ ഒരു പേപ്പർ ടവലിൽ പൊതിഞ്ഞു വച്ച് ബാഗിൽ സൂക്ഷിക്കാം. ആഭരണങ്ങൾ തമ്മിൽ ഉരസരുത്.
  • ആഭരണങ്ങൾ വൃത്തിയാക്കാൻ ജ്വല്ലറി ക്ലീനേഴ്സ് ഉപയോഗിക്കുന്നു എങ്കിൽ ഇവയിൽ എഴുതിയിരിക്കുന്ന നിർദ്ദേശങ്ങൾ സശ്രദ്ധം വായിക്കുക. ചില രാസവസ്തുക്കൾ ഫാഷൻ ജ്വല്ലറിയുടെ നിറം കെടുത്തും.
  • കോസ്റ്റ്യൂം ആഭരണങ്ങൾ ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതിനു ഇവ ഇടയ്ക്ക് ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച് സൂക്ഷിക്കുക. പൊടി, എണ്ണമയം മൂലം ഇവയുടെ നിറം മങ്ങിയെന്നും വരാം.
  • ആഭരണങ്ങൾ ജ്വല്ലറി ബോക്സിൽ കുത്തി നിറച്ച് വയ്ക്കരുത്. അമോണിയ, അസറ്റിക്ക് ആസിഡ്, വിനാഗിരി ആൽക്കഹോൾ ഇവയുടെ സാമീപ്യവും ഒഴിവാക്കാം. കൈകൾ നന്നായി തുടച്ചു വൃത്തിയാക്കിയ ശേഷം ആഭരണങ്ങൾ അണിയുക.
  • വുഡൻ ആഭരണങ്ങളുടെ തിളക്കം വീണ്ടെുക്കുന്നതിനു വുഡ് ക്ലീനർ/ വുഡ് പോളിഷ്, അൽപം വെള്ളത്തിൽ ചേർത്ത് ഈ ലായനി കൊണ്ട് പോളിഷ് ചെയ്യുക. ആഭരണങ്ങൾ ഒന്നിച്ച് ലായനിയിൽ മുക്കി വൃത്തിയാക്കരുത്. പേൾ, മെറ്റൽ, ഒരോന്നും വെവ്വേറെ വൃത്തിയാക്കുക.
और कहानियां पढ़ने के लिए क्लिक करें...