പ്രിയപ്പെട്ടവനെ കാണാൻ പഴയതുപോലെ മനസ് അസ്വസ്ഥമാകാറില്ല. എല്ലാമുപേക്ഷിച്ച് അദ്ദേഹത്തിനടുത്ത് ഓടിയണയാനുള്ള വെമ്പലും തോന്നാറില്ല. സംസാരിക്കാൻ തന്നെ വിഷയങ്ങളില്ലാതെയായി. അഥവാ സംസാരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതൊരു കടമ നിർവഹിക്കൽപ്പോലെയാണ്. ശരീരത്തിന്‍റെ ആകർഷണീയതയ്ക്ക് തന്നെ മങ്ങലേറ്റു. പങ്കാളിയുടെ ഒരു നോട്ടത്തിൽപ്പോലും കോൾമയിൽക്കൊണ്ടിരുന്ന മനസിപ്പോൾ ശൂന്യമായിരിക്കുന്നു. അത്തരം നോട്ടം പോലും ഇപ്പോൾ അസഹനീയമാണ്. ഭാര്യ- ഭർതൃബന്ധത്തിൽ പുലർത്തേണ്ട കമ്മിറ്റ്മെന്‍റ്, അർപ്പണം എന്നിവയൊക്കെ കണിശമായും ദാമ്പത്യത്തിൽ ഉണ്ടായിരിക്കണമെന്നത് സമൂഹം അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളാണല്ലോ. എന്നാൽ സത്യാവസ്‌ഥ മറിച്ചാണല്ലോ. പങ്കാളിയോട് പഴയതുപോലെ അടുപ്പം പുലർത്താൻ കഴിയാതെ വരുന്നുവെന്നതാണ് സത്യം. ദാമ്പത്യബന്ധത്തിന് കൂടുതൽ തിളക്കവും ഇഴയടുപ്പവും നിലനിർത്താനുള്ള ചില വഴികൾ കണ്ടെത്തുക തന്നെ വേണം.

അതിനുള്ള ചില മാർഗ്ഗങ്ങൾ

കുടുംബപരമായ ഉത്തരവാദിത്തങ്ങളിലും കുട്ടികളെ പരിപാലിക്കുന്നതിനിടയിലുംപ്പെട്ട് സ്ത്രീകൾ സ്വന്തം കാര്യങ്ങൾ തന്നെ മറന്നു പോകാറുണ്ട്. ഭർത്താവിനോടും അവർ അത്തരത്തിൽ അലംഭാവം പുലർത്തി കാണാറുണ്ട്. പണവും മികച്ച കരിയറും ഉണ്ടാക്കുന്ന തിരക്കിനിടയിൽ ഭാര്യയ്ക്കും ഭർത്താവിനും സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ കഴിയാതെ വരും. പ്രണയ ബന്ധത്തിലും ഇത് സംഭവിക്കാറുണ്ട്. ഇന്‍ററസ്റ്റിംഗ് ആയിരിക്കുക അതായത് പ്രിയപ്പെട്ടവന്/ പ്രിയപ്പെട്ടവൾക്കായി ശാരീരികവും മാനസികവുമായ തലങ്ങളിൽ ആകർഷണീയരായിരിക്കുകയെന്ന്.

മാനസികമായ അപ്ഗ്രഡേഷൻ

കുടുംബത്തെ നല്ല രീതിയിൽ നടത്തി കൊണ്ടുപോകുന്നതിൽ കുടുംബനാഥ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബ കാര്യങ്ങളുടെ തിരക്കുകളിൽപ്പെട്ട് ബന്ധങ്ങൾ നിലനിർത്തുന്നതിൽ അവൾ പാടെ മറന്നു പോകുന്നു. മാനസികമായി ഗൃഹനാഥ / ഭാര്യ അപ്ഗ്രഡേഡ് ആയിരിക്കണം. തൊഴിൽ രഹിതയാണെങ്കിൽ തുടർന്നും സാധ്യമായ വിദ്യാഭ്യാസം നേടിയെടുക്കാം. നല്ല സിനിമകൾ കാണാം. സംഗീതാസ്വാദകയാവാം. അതുപോലെ സ്വന്തം രാജ്യത്തും വിദേശത്തും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അറിഞ്ഞിരിക്കണം.

ശരീരം

ശരീരത്തെ മെയിന്‍റയിൻ ചെയ്യുന്നതും പരിപാലനത്തിൽ നിശ്ചയദാർഢ്യം പുലർത്തുന്നതും സ്ത്രീകളെ സംബന്ധിച്ച് ഒരു വമ്പൻ വെല്ലുവിളി തന്നെയാണ്. അരക്കെട്ട് വണ്ണം, അമിതവണ്ണം, വ്യായാമമില്ലായ്മ ഇതൊക്കെ ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കും. ശരീരത്തെ മെയിന്‍റയിൻ ചെയ്യുകയെന്നത് ദാമ്പത്യത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. വാക്സിംഗ്, അണ്ടർ ആംസ് ക്ലിനിംഗ് എന്നിവയൊക്കെ കൃത്യമായി ചെയ്യണം. സ്വകാര്യ ഭാഗങ്ങളിലെ ശുചിത്വപരിപാലനവും പ്രധാനം തന്നെ.

മര്യാദകൾ

ഭർത്താവ് കാണാതെ അദ്ദേഹത്തിന്‍റെ വാട്സാപ്പ് ചാറ്റുകൾ വായിക്കുക, കോൾ ലോഗ് ചെക്കിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉചിതമല്ല. ഇത്തരത്തിൽ ഭർത്താവ് ഭാര്യയുടെ ഫോൺ പരിശോധിക്കുന്നതും തെറ്റ് തന്നെയാണ്. ഭക്ഷണം നന്നായി പാകം ചെയ്യുന്നതുപോലെ തന്നെ അത് മനോഹരമായി വിളമ്പാനും അറിയണം. പ്ലെയിറ്റിൽ കറികൾ എവിടെ വിളമ്പണം ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നിവ ഏത് രീതിയിൽ സർവ്വ് ചെയ്യണമെന്നതിൽ മികച്ചൊരു ഐഡിയ ഉണ്ടാവുന്നത് ബന്ധത്തിൽ ഇഴയടുപ്പം വർദ്ധിപ്പിക്കും. അതുപോലെ ഭക്ഷണം കഴിക്കുന്ന വേളയിൽ ഒരുമിച്ചിരുന്ന് കഴിക്കുകയും ഒരുമിച്ച് കഴിച്ചെഴുന്നേൽക്കുകയും ചെയ്യുന്നത് പരസ്പരമുള്ള സ്നേഹത്തെ ഊട്ടിയുറപ്പിക്കും.

സ്നേഹം തുറന്ന് പ്രകടിപ്പിക്കാം

ഏത് ബന്ധത്തിലും ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്‌തുതയാണ് തുറന്നുള്ള സ്നേഹപ്രകടനം. നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നു, നിങ്ങൾ പരസ്പരം എത്രമാത്രം മിസ് ചെയ്യുന്നു, ഇരുവർക്കും എന്താണ് കൂടുതൽ ഇഷ്ടമായിട്ടുള്ളത്, ഇഷ്ടമല്ലാത്ത കാര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഇരുവർക്കും ഉത്തമ ബോധ്യമുണ്ടായിരിക്കണം. ഞാൻ ഇൻട്രോവർട്ടാണ് എന്ന് ഭൂരിഭാഗംപ്പേരും പറഞ്ഞ് കേൾക്കാറുണ്ട്. ഇൻട്രോവർട്ട് ആണെങ്കിലും ശരി സ്വന്തം പെരുമാറ്റത്തിലൂടെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാം…

പങ്കാളിയുടെ മാറി വരുന്ന ആവശ്യങ്ങളെപ്പറ്റി അറിഞ്ഞിരിക്കുക തന്നെ വേണം. അയാൾ/ അവൾ തന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് പരസ്പരം അറിയുന്നത് ഉറച്ചബന്ധത്തിന് ആവശ്യമാണ്. മാത്രവുമല്ല സ്വന്തം ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി പങ്കാളിയുമായി പങ്കുവയ്ക്കുകയും ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...