ഓരോ പ്രദേശത്തും അവിടത്തെ കാലാവസ്‌ഥയ്ക്ക് അനുസൃതമായിട്ട് ആയിരിക്കും പല തരത്തിലുള്ള ഫ്ളോറിംഗുകൾ നിർമ്മിക്കുന്നത്. പർവ്വത പ്രശദേശങ്ങൾക്ക് വുഡ് ഫ്ളോറിംഗായിരിക്കും അനുയോജ്യം.

മാർബിൾ തറ

മാർബിൾ പല തരത്തിലുണ്ട്. ഇത് മറ്റ് ഫ്ളോറിംഗിനെക്കാൾ വില കൂടിയതാണ്. ഇതില്‍ ഉപയോഗിക്കുന്ന മാർബിൾ ചിപ്സിനു വില കുറവായിരിക്കും. ഇതുകൂടാതെ സിന്തറ്റിക് മാർബിളും ഫ്ളോറിംഗിന് ചിലർ ഉപയോഗിക്കാറുണ്ട്. മാർബിൾ നിലങ്ങൾ ശീതകാലത്ത് വളരെ തണുത്തതും വേനൽക്കാലത്ത് വളരെ ചൂട് കൂടിയതുമായിരിക്കും. താമസിക്കുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടായിരിക്കണം ഇത് തെരഞ്ഞെടുക്കേണ്ടത്.

വുഡൺ ഫ്ളോറിംഗ്

വുഡൺ ഫ്ളോറിംഗ് പർവ്വതപ്രദേശങ്ങള്‍ക്ക് ഏറ്റവും ഉപയുക്തമാണ്. സൗണ്ട് പ്രൂഫ് ആകുന്നതോടൊപ്പം തന്നെ പൊടി പടലങ്ങളെ വലിച്ചെടുക്കുന്നതിനുള്ള കാര്യക്ഷമതയും ഇതിനുണ്ട്. സാധാരണയായി ഈ ഫ്ളോറിംഗ് ഓഫീസുകൾക്കും അനുയോജ്യമാണ്.

ടൈൽസ്

മാർബിൾ ടൈൽസും സിറാമിക് ടൈൽസും പലവർണ്ണങ്ങളോടു കൂടിയതും പല ആകർഷക ഡിസൈനോടു കൂടിയതും ഇന്ന് വിപണിയിലുണ്ട്. ടൈൽസിന്‍റെ ഫിറ്റിംഗ്, ഫ്ളോറിംഗ് ജോലികൾ സമർത്ഥനായ ഒരു വ്യക്‌തിയെക്കൊണ്ട് മാത്രം ചെയ്യിക്കുക. അല്ലെങ്കിൽ ഇത് പെട്ടെന്ന് ഇളകി വരുകയോ മോശമായ ഫ്ളോറിംഗ് കൊണ്ട് തറയുടെ സൗന്ദര്യം നഷ്ടമാവുകയോ ചെയ്യും. കൂടാതെ പണസമയ നഷ്ടവും.

മൊസൈക്ക് ഫ്ളോറിംഗ്

മൊസൈക്ക് ഫ്ളോറിംഗ് ഏറ്റവും വില കുറഞ്ഞതും ഉറപ്പുള്ളതുമാണ്. മൊസൈക്കിൽ മാർബിൾ ചിപ്സും സിന്തറ്റിക് കളേഴ്സും ചേർത്ത് കൂടുതല്‍ ആകർഷകമാക്കാം.

അറിഞ്ഞിരിക്കേണ്ടത്

  • ഫ്ളോറിംഗിനു മുമ്പ് വീടിന്‍റെ തറ ഏതു വിധമാണ് നിർമ്മിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നതിനെപ്പറ്റി നന്നായി അറിഞ്ഞിരിക്കണം.
  • വീടിന് മാർബിൾ ഫ്ളോറിംഗാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കിൽ മാർബിളിനെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആവശ്യത്തിന് അറിവുണ്ടായിരിക്കണം.

ഫ്ളോറിംഗ് മെയിന്‍റെനൻസ്

ഫ്ളോറിംഗിന് തിളക്കവും സൗന്ദര്യവും നിലനിർത്തുന്നതിനായി മെയിന്‍റനൻസിൽ പ്രത്യേകം ശ്രദ്ധിക്കണം. മാർബിൾ കൊണ്ടുള്ളത് ആണെങ്കിൽ കുറഞ്ഞത് ഒരു വർഷത്തിനുള്ളിൽ പോളിഷ് ചെയ്യണം. അതുകൂടാതെ മാർബിൾ ക്ലീനിംഗ് പൗഡർ കൊണ്ടും ക്ലീൻ ചെയ്യണം. ഫ്ളോർ മെയിന്‍റെയിൻ ചെയ്യാനായി താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാന്‍ ശ്രമിക്കുക.

  • തറ ദിവസവും വൃത്തിയാക്കണം.
  • തറയിലെ കറകളും പാടും കളയുവാൻ സോഡാ ബൈ കാർബണേറ്റും വെള്ളവും ഉപയോഗിക്കാം.
  • ടൈൽസ് ഇട്ടിരിക്കുന്ന നിലം വൃത്തിയാക്കുവാൻ വാക്യൂമിംഗ് ഏറ്റവും ഉത്തമമായ മാർഗ്ഗമാണ്. ഇതിനായി ചൂടുള്ള വെള്ളത്തിൽ വിനാഗിരി ചേർത്ത് ഒരു പ്രകൃതിദത്ത ക്ലീനിംങ്ങ് ഏജന്‍റ് ഉണ്ടാക്കാം.
  • ശക്തിയുള്ള ക്ലീനർ ഉപയോഗിക്കേണ്ടി വരുകയാണെങ്കിൽ അത് ആസിഡോ ആൻകെന്നോ ചേർത്തതാകരുത്.
  • തറയുടെ ഏതു ഭാഗത്താണോ ഏറ്റവും പൊടിയുള്ളത് ആ ഭാഗം വീട്ടില്‍ ഉപയോഗിക്കുന്ന ഏതെങ്കിലുമൊരു ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതുകൂടാതെ പ്രത്യേകമായി സിറാമിക് ടൈൽസിനായി തയ്യാറാക്കിയിരിക്കുന്ന ക്ലീനറും ഉപയോഗിക്കാം.

എന്തു ചെയ്യണം, എന്തു ചെയ്യരുത്

  • ടൈൽസ് ഇട്ടിരിക്കുന്ന തറ സോപ്പ് ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കരുത്. എന്തുകൊണ്ടെന്നാൽ സോപ്പിന്‍റെ പാളി തറയിൽ ഒട്ടി നിൽക്കുകയും അങ്ങനെ തിളക്കം കുറയുകയും ചെയ്യും.
  • സ്റ്റീൽ ബ്രഷോ മറ്റു പരുപരുത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ക്ലീനിംഗ് ബ്രഷോ പൗഡറോ ഉപയോഗിക്കരുത്. എന്തുകൊണ്ടെന്നാൽ ഇവയിലെ സ്റ്റീൽ അഥവാ പരുപരുത്ത കഷണങ്ങൾ തറയിൽ പോറലുണ്ടാക്കും.
  • ആസിഡ് ചേർത്ത ക്ലീനർ ഉപയോഗിക്കരുത്. ഇത് തറയുടെ തിളക്കം നഷ്ടപ്പെടുത്തും.
  • ഫർണീച്ചർ കാലുകൾക്കടിയിൽ തുകൽ അഥവാ റബർ കൊണ്ടുള്ള സുരക്ഷാ കവർ വയ്ക്കണം.
  • വീട്ടിലെ മറ്റു ജോലികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫ്ളോറിംഗ് ചെയ്യാവൂ.
और कहानियां पढ़ने के लिए क्लिक करें...