ചോദ്യം
എന്‍റെ മകന്‍റെ പ്രായം 21 വയസ്സ്. മോശം സുഹൃത്തുക്കളുടെ കൂട്ടുകെട്ട് കാരണം അവൻ ഇപ്പോൾ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും അടിമയായി. ഉപദേശം കൊണ്ടൊന്നും മാറ്റമില്ല. ഇപ്പോൾ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ മോഷണവും തുടങ്ങി… വീട്ടിൽ ആരോടും പറയാതെ പണമോ സാധനങ്ങളോ എടുക്കാൻ തുടങ്ങിയിട്ടുണ്ട്. അവന്‍റെ അവസ്ഥ കണ്ട് ഞാൻ കടുത്ത സമ്മർദത്തിലാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവനെ എങ്ങനെ ഈ ആപത്തിൽ നിന്ന് മോചിപ്പിക്കും?
ഉത്തരം
മദ്യത്തോട് അല്ലെങ്കിൽ മയക്കു മരുന്നിനോട് ഉള്ള ആസക്തി തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്ത് ആസക്തിയു,
അങ്ങനെ ആണ്. ആസക്തി ഒരു ശീലമല്ല, മറിച്ച് ഒരു രോഗമാണെന്ന് മനസ്സിലാക്കണം. നിങ്ങളുടെ മകനെ സംബന്ധിച്ചിടത്തോളം, മുഴുവൻ കേസ് ചരിത്രവും കണ്ടതിനു ശേഷം, അവന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്താവുന്നതാണ്. മദ്യപാനം തന്‍റെ ശരീരത്തെ എത്രത്തോളം ബാധിച്ചുവെന്ന് അവനിൽ നിന്ന് നേരിട്ട് മനസ്സിലാക്കെണ്ടുത്തുണ്ട്. രണ്ടാമതായി, മദ്യപാനം മൂലം വിഷാദമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടോ എന്നതും കണ്ടെത്തേണ്ടത് പ്രധാനമാണ്. അതിനാൽ അടിയന്തിരമായി ചെയ്യേണ്ടത് കൗൺസിലിംഗ് ആണ്. കൗൺസിലിംഗിന് ശേഷം കൃത്യമായി ചികിത്സ തുടങ്ങുക. വഴക്ക് പറയാതെ അക്കാര്യം മകനെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക
ആസക്തിയിൽ നിന്ന് മുക്തി നേടുന്നത് ബുദ്ധിമുട്ടാണ് എന്നാൽ ശരിയായ ചികിത്സയിലൂടെ ശ്രമിച്ചാൽ ഏത് ആസക്തിയും ഭേദമാക്കാം. ടിഎംഎസ് തെറാപ്പി ആസക്തിയിൽ നിന്ന് മുക്തി നേടുന്നതിന് 100% ഫലങ്ങൾ നൽകും.
നല്ലൊരു കൗൺസിലിംഗ് ലഭ്യമാക്കാൻ ഉള്ള മാർഗ്ഗം ആദ്യം കണ്ടെത്തുക. അതിനുശേഷം എന്ത് ചെയ്യണം എന്ന കാര്യം അവർ പറഞ്ഞു തരും. പരിഭ്രമിക്കാതെ സംയമനത്തോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഇനിയും വെച്ചു താമസിപ്പിച്ചല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.