ഹിന്ദി സിനിമാ നടി കത്രീന കൈഫും നടൻ വിക്കി കൗശലും ഡിസംബർ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെൻസസ് ബർവാര ഫോർട്ടിൽ വച്ച് വിവാഹിതരായി. രാജകീയ തീമിൽ നടന്ന ഒരു വിവാഹമായിരുന്നു ഇത്.

കത്രീനയും വിക്കിയും ഏഴ് കുതിരകളുടെ രഥത്തിൽ കയറി മനോഹരമായ വിവാഹ പവലിയനിലെത്തി. രണ്ട് ആചാരങ്ങൾ അനുസരിച്ചാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ തയ്യാറായത്.

പൊതുവെ ശാന്തശീലം ഉള്ള വിക്കിയും കാറ്റും രണ്ട് വർഷമായി പരസ്പരം ഡേറ്റിംഗ് നടത്തുകയായിരുന്നു. പക്ഷേ അത് പരമ രഹസ്യമായിട്ടായിരുന്നു. പലതവണ മാധ്യമങ്ങൾ അതിന്‍റെ സത്യാവസ്ഥ അറിയാൻ ശ്രമിച്ചിട്ടും ഇരുവരും ഈ രഹസ്യം അടക്കിപ്പിടിച്ച് ചിരിച്ചു കൊണ്ട് ഒഴിവാക്കി. ലോക്ക്ഡൗൺ സമയത്ത് ഇരുവരുടെയും അടുപ്പം വർദ്ധിച്ചു അങ്ങനെ 2021 ൽ ഇരുവരും ബോളിവുഡിലെ വിവാഹിത ദമ്പതികളുടെ പട്ടികയിൽ ചേർന്നു.

ഒരു യഥാർത്ഥ പ്രണയ പങ്കാളിയെ കണ്ടെത്തിയാൽ മാത്രമേ താൻ ഡേറ്റിംഗ് നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുകയുള്ളൂ എന്ന് വിക്കി കൗശൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കത്രീന കൈഫിനോടും വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് അവർ പറഞ്ഞിരുന്നത്, ഇപ്പോൾ ഞാൻ അവിവാഹിതയാണ് വിവാഹം കഴിയുമ്പോൾ എല്ലാവരേയും അറിയിക്കും അതിനാൽ എല്ലാ ആരാധകരും കാത്തിരിക്കണം എന്നാണ്.

വളരെ ആഡംബരത്തോടെ രാജകീയ ശൈലിയിൽ ആണ് ഇവരുടെ വിവാഹം നടന്നത്. പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയാണ് കത്രീന കൈഫിന്‍റെ വിവാഹ വസ്ത്രം ഒരുക്കിയത്.

നേഹ കക്കർ, ഹാർഡി സന്ധു, രോഹൻപ്രീത് തുടങ്ങിയവർ മെഹന്ദിയും സംഗീതവും സ്‌പെഷ്യൽ ആക്കുന്നതിനായി ഇരുകുടുംബങ്ങളിലെയും അംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ചേർന്നു. 120 അതിഥികൾ ഈ വിവാഹത്തിൽ പങ്കെടുത്തു കൂടുതലും സെലിബ്രിറ്റികൾ. കത്രീന കൈഫ് ഒരു പരമ്പരാഗത ഉത്തരേന്ത്യൻ വധുവിനെപ്പോലെയാണ് അണിഞ്ഞൊരുങ്ങിയത്. വിവാഹത്തിന് മനോഹരമായ പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചു.

വിവാഹത്തിന് ശേഷം കത്രീന കൈഫും വിക്കി കൗശലും രണ്ടു പേരും ചിത്രങ്ങളുടെ ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തി. കത്രീന കൈഫും വിക്കി കൗശലും മാലദ്വീപിൽ ഹണിമൂണിനായി പോയത്. അവിടെ നിന്നും കൈയിലെ മെഹന്ദിയുടെ ക്ലോസ്അപ് ചിത്രവും ആരാധകർക്കായി അവർ ഇന്സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ഹിന്ദി സിനിമാ ലോകത്തെ ജനപ്രിയ നടി എന്ന വിഭാഗത്തിലാണ് കത്രീന അറിയപ്പെടുന്നത്. വിക്കി കൗശൽ ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയിലെ ഉയർന്നു വരുന്ന പേരാണ്. മസാൻ, ഉരി, ഷഹീദ്, ഉദ്ദം സിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

और कहानियां पढ़ने के लिए क्लिक करें...