പ്രകൃതിയുടെ ഏറ്റവും ഉപയോഗപ്രദമായ ഫലം നാളികേരം ആണെന്ന് നിങ്ങൾക്ക് അറിയാമോ? പുരാതന കാലം മുതൽ ആരോഗ്യവും സൗന്ദര്യവും ലഭിക്കുന്നതിന് ഇത് വ്യത്യസ്ത രീതികളിൽ ഉപയോഗിക്കുന്നു. നാളികേരത്തിന്‍റെ വെള്ളം, പൾപ്പ്, എണ്ണ, ക്രീം എന്നിവ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ ആണ്.

വെളിച്ചെണ്ണ

മൃദുവായതും മിനുസമാർന്നതും തിളങ്ങുന്നതുമായ നിറത്തിന് വെളിച്ചെണ്ണയേക്കാൾ മികച്ചത് ഒന്നുമില്ല. വെളിച്ചെണ്ണ ചർമ്മത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും അതിനെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, വരണ്ടതും ചുളിവുകളുള്ളതും ആയ ചർമ്മം മിനുസമാർന്നതാക്കുന്നതിൽ മികച്ചതാണ്.

വെർജിൻ കോക്കനട്ട് ഓയിൽ

ഇതിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. പ്രായവും സൂര്യപ്രകാശവും കാരണം ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന പല പാടുകളും നീക്കം ചെയ്യുന്നു.

മുടി വളരാൻ

മുടി നിങ്ങളുടെ സൗന്ദര്യത്തിന്‍റെ ഒരു പ്രത്യേക ഭാഗമാണ്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സ്ത്രീകളുടെയും മുടി പരിശോധിച്ചാൽ, അവരുടെ മുടി കട്ടിയുള്ളതും നീളമുള്ളതും ഇരുണ്ടതുമാണെന്ന് മനസിലാക്കാം. എന്താണ് അതിന്‍റെ രഹസ്യം? യഥാർത്ഥത്തിൽ ഈ സ്ത്രീകൾ അവരുടെ ഭക്ഷണത്തിലും ശരീരത്തിലും ദിവസവും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. വെളിച്ചെണ്ണ മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും സ്വാഭാവികവും ആരോഗ്യകരവുമായ വളർച്ച നിലനിർത്തുകയും ചെയ്യുന്നു. ഇത് തലയോട്ടിയെ തണുപ്പിക്കുന്നു.

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയിൽ പുരട്ടുക. പ്രത്യേകിച്ച് മുടിയുടെ വേരുകളിൽ. രാത്രി തേച്ചാൽ രാവിലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപയോഗം മുടി കൊഴിച്ചിൽ 50% വരെ കുറയ്ക്കുമെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

തേങ്ങാ പൾപ്പ്

നിങ്ങളുടെ മുഖത്തിന് ഏറ്റവും മികച്ച ഫേസ് മാസ്ക് തേങ്ങ പൾപ് ആണ്. തേങ്ങയുടെ പൾപ്പ് മുഖത്ത് പുരട്ടി 30 മിനിറ്റ് ശേഷം മുഖം കഴുകുക. ഇത് ദിവസം മുഴുവൻ നിങ്ങളുടെ ചർമ്മത്തെ പുതുമയുള്ളതും യുവത്വമുള്ളതും ആക്കും.

മസാജ് മന്ത്രം

കുളിക്കാൻ തയ്യാറെടുക്കുകയാണോ? കുളിക്കുന്നതിന് മുമ്പ് നിങ്ങളുടെ ശരീരം മുഴുവൻ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ശരീരത്തിന്‍റെയും മനസ്സിന്‍റെയും ക്ഷീണവും സമ്മർദ്ദവും ഒഴിവാക്കാൻ ഈ രീതി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നു. എല്ലാ ഞായറാഴ്ചയും ഇത്തരത്തിലുള്ള മസാജ് പതിവാക്കുക. നിങ്ങളുടെ ചർമ്മം വർഷങ്ങളോളം മൃദുലവും ചെറുപ്പവും മനോഹരവുമായി തുടരും, കുളിക്ക് ശേഷം ശരീരം ടൗവല്‍ കൊണ്ട് തടവി തുടയ്ക്കരുത്. ഒപ്പി ഉണക്കുക. നിങ്ങളുടെ ചർമ്മത്തിൽ അല്പം വെളിച്ചെണ്ണ അവശേഷിക്കുന്നത് നല്ലതാണ്. ആഴ്‌ചയിലുടനീളം തീവ്രമായ തിരക്കിനിടയിലും നിങ്ങൾക്ക് ഊർജസ്വലതയും ഉന്മേഷവും അനുഭവപ്പെടും.

മറ്റ് ഉപയോഗങ്ങൾ

ശൈത്യകാലത്ത് ചുണ്ടുകൾ വരണ്ടതും പരുക്കനുമാകും. ഇത്തരം സാഹചര്യത്തിൽ എന്നും രാത്രിയും രാവിലെയും വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുക. ഇത് നിങ്ങളുടെ ചുണ്ടുകളെ ഈർപ്പമുള്ളത് ആക്കുകയും പുതുമയോടെ നിലനിർത്തുകയും ചെയ്യും.

ഉപ്പൂറ്റി പൊട്ടുന്ന പ്രശ്നം ഉണ്ടെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. ഉറങ്ങുന്നതിന് മുമ്പ്, വെളിച്ചെണ്ണ പെട്രോളിയം ജെല്ലിയിൽ കലർത്തി ഉപ്പൂറ്റിയിൽ പുരട്ടുക.

അര ടീസ്പൂൺ വെളിച്ചെണ്ണ, നാരങ്ങ തൊലി പിഴിഞ്ഞ നീര് ചേർത്ത് കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും വരണ്ടതും ഇരുണ്ടതുമായ ചർമ്മത്തിൽ തടവുക കറുപ്പ് നിറം മാറി കിട്ടും.

മുഖത്തെയും കണ്ണിലെയും മേക്കപ്പ് നീക്കം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കുക. പഞ്ഞിയിൽ വെളിച്ചെണ്ണ അല്പം പുരട്ടി മേക്കപ്പ് തുടച്ചാൽ നീങ്ങി കിട്ടും.

और कहानियां पढ़ने के लिए क्लिक करें...