1. ഡേ ബ്രൈഡൽ മേക്കപ്പ്

ബ്രൈഡൽ മേക്കപ്പിന്, ബേസ് ഏറ്റവും പ്രധാനമാണ്. മേക്കപ്പിന്‍റെ ബേസ് എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം മനോഹരവും സ്വാഭാവികവുമായിരിക്കും മേക്കപ്പ്. ബേസ് ഇടുമ്പോൾ, എല്ലായ്പ്പോഴും ചർമ്മത്തിന് അനുയോജ്യമായ ഷേഡ് തെരഞ്ഞെടുക്കുക, അതായത് വളരെ ബ്രയിറ്റോ ഡാർക്കോ ആയ ഷേഡ് പാടില്ല. ഇത് തെരഞ്ഞെടുക്കുന്നതിന്, കൈയിൽ പുരട്ടുന്നതിന് പകരം മുഖത്തു തന്നെ അല്പം പുരട്ടി നോക്കുക.

ഒരു പ്രൈമർ ഉപയോഗിച്ച് മേക്കപ്പ് ആരംഭിക്കുക. മുഖത്ത് മുഴുവൻ പ്രൈമർ നന്നായി പുരട്ടുക. ഇത് മുഖത്ത് മേക്കപ്പ് ചെയ്യാൻ എളുപ്പമാകും. ചർമ്മം ഈവൻ ആയി തോന്നും. മുഖത്തു പാടുകൾ ഉണ്ടെങ്കിൽ കൺസീലർ പുരട്ടി അവ മറയ്ക്കുക. കണ്ണുകൾക്ക് താഴെയും പുരികങ്ങൾക്ക് ഇടയിലും കൺസീലർ പുരട്ടുക.

ഇനിയാണ് ബേസ് ചെയ്യേണ്ടത്. പെയിന്‍റ് ചെയ്യുന്നത് പോലെ ഒരു ബ്രഷിന്‍റെ സഹായത്തോടെ ചർമ്മത്തിൽ ഫൗണ്ടേഷൻ പുരട്ടുക. ഇതിനു ശേഷം, ഓവൽ സ്പോഞ്ചിന്‍റെ സഹായത്തോടെ നന്നായി മിക്സ് ചെയ്യാം. തുടർന്ന് ഒരു ബ്രഷിന്‍റെ സഹായത്തോടെ, ബേസ് കൂടിയ അളവിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യണം. ലൂസ് പൗഡർ ഉപയോഗിച്ച് ബേസ് പൂർണമാക്കിയാൽ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും.

ഇനി കോണ്ടൂറിംഗിനായി, ചീക്ക്സിൽ ലൈറ്റ് ഷെയ്ഡ് ഒരു ലെയർ പുരട്ടുക, അതിനു നടുവിൽ ഡാർക്ക് ഷെയ്ഡ് നന്നായി യോജിപ്പിച്ചാൽ, മുഖം ഹൈലൈറ്റ് ചെയ്യപ്പെടും. ഇതിനുശേഷം, നിങ്ങൾക്ക് യോജിച്ച ഐ മേക്കപ്പ്, ലിപ് മേക്കപ്പ്, ഹെയർ സ്റ്റൈൽ എന്നിവ ചെയ്യാം.

  1. നൈറ്റ് ബ്രൈഡൽ മേക്കപ്പ്

രാത്രിയിൽ ബ്രൈഡൽ മേക്കപ്പ് ഡാർക്ക് ഷെയ്ഡ് ആയിരിക്കണം. 3- 4 നിറങ്ങൾ കലർത്തിയും മേക്കപ്പ് ചെയ്യാം. വിവാഹദിനത്തിൽ കണ്ണുകൾ മനോഹരമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അവ ശരിയായി ചെയ്‌തില്ലെങ്കിൽ, മൊത്തം ലുക്കും നശിപ്പിക്കും.

സ്മോക്കിംഗ് സ്റ്റൈൽ കണ്ണുകൾക്ക് ഉപയോഗിക്കാം. കണ്ണുകളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ, കണ്ണുകളുടെ മുകളിലും താഴെയുമുള്ള ഭാഗങ്ങളിൽ ബ്രൗൺ, ഗ്രേ, ഗ്രീൻ നിറങ്ങളിലുള്ള ഐലൈനർ ഉപയോഗിക്കാം. തവിട്ട് നിറമുള്ള കണ്ണുകളുണ്ടെങ്കിൽ, നിങ്ങൾക്ക് പർപ്പിൾ, ഗ്രേ കളർ ഐലൈനർ പ്രയോഗിക്കാം. നിങ്ങളുടെ കണ്ണുകൾ പച്ചയും നീലയും ആണെങ്കിൽ ബ്രോൺസ് ഷേഡും ഡാർക്ക് ബ്രൗൺ നിറവും മികച്ച ഓപ്ഷനാണ്.

എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ

ചർമ്മം എണ്ണമയമുള്ളതും ധാരാളം വിയർക്കുന്നതുമാണെങ്കിൽ, വാട്ടർ പ്രൂഫ് ബേസ്, ടു വേ കേക്ക് നല്ലതാണ്. ഇതുകൂടാതെ, പാൻ സ്റ്റിക്ക്, മൂസ് എന്നിവയും ഉപയോഗിക്കാം. മൂസ് മുഖത്ത് പുരട്ടുമ്പോൾ തന്നെ അത് പൗഡർ രൂപത്തിലേക്ക് മാറും, അതിനാൽ വിയർക്കില്ല. ഇത് അധിക എണ്ണ നീക്കം ചെയ്യുകയും മുഖത്തിന് മാറ്റ് ഫിനിഷും ലൈറ്റ് ലുക്കും നൽകുകയും ചെയ്യുന്നു. ഇത് അല്പം കൈപ്പത്തിയിൽ എടുത്ത് ഒരു സ്പോഞ്ചിന്‍റെയോ ബ്രഷിന്‍റെയോ സഹായത്തോടെ മുഖത്ത് തുല്യമായി പരത്തുക.

ചർമ്മം വളരെ എണ്ണമയം ഉള്ളതാണെങ്കിൽ, ആദ്യം ഫൗണ്ടേഷൻ ഉപയോഗിച്ച് മുഖത്ത് ഐസ് മസാജ് ചെയ്യുക. എണ്ണമയമുള്ള ചർമ്മത്തിൽ പാടുകൾ ദൃശ്യമായേക്കാം. ഇത് ഒഴിവാക്കാൻ, കൺസീലർ പ്രയോഗിക്കുക. കൺസീലറും ഫൗണ്ടേഷനും പ്രയോഗിച്ചതിന് ശേഷം പൗഡർ ഉപയോഗിച്ച് മേക്കപ്പ് സജ്ജമാക്കുക. ഇതോടെ മേക്കപ്പ് ഏറെ നേരം നീണ്ടുനിൽക്കുകയും പരക്കാതിരിക്കുകയും ചെയ്യും.

ചർമ്മം വരണ്ടതാണെങ്കിൽ

നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ മേക്കപ്പ് സമയത്ത് പൗഡർ ഉപയോഗിക്കരുത്. പൗഡർ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. ചർമ്മം വരണ്ടതാണെങ്കിൽ, നിങ്ങൾക്ക് മോയിസ്ചറ്റൈസിനൊപ്പം, ക്രീം അടിസ്‌ഥാനമാക്കിയുള്ള ഫൗണ്ടേഷൻ ഉപയോഗിക്കാം. സാധാരണ സ്കിൻ ആണെങ്കിൽ ഫൗണ്ടേഷനും കോംപാക്റ്റും നല്ല ഓപ്ഷനുകളാണ്.

ശരിയായ പാക്കേജ്

നിങ്ങൾ ഒരു പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് തിരയുന്നതെങ്കിൽ ബജറ്റ് 15000 മുതൽ 2 ലക്ഷം വരെയാകാം. ചില ബ്രൈഡൽ പാക്കേജുകളിൽ വധുവിന്‍റെ മേക്കപ്പും ബന്ധുക്കളുടെ മേക്കപ്പും ഉൾപ്പെടുന്നു. വിവാഹ സീസൺ ആരംഭിക്കുമ്പോൾ തന്നെ ഓൺലൈനിലും ഓഫ് ലൈനിലും നിരവധി ഓഫറുകൾ നിങ്ങൾക്ക് കാണാം.

മെഹന്ദി, സംഗീത്, കല്യാണം, പിന്നെ റിസപ്ഷൻ തുടങ്ങിയ വിവിധ വിവാഹ ചടങ്ങുകളിലും നിരവധി പാക്കേജുകൾ സേവനം നൽകുന്നു. വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് മേക്കപ്പ് ട്രയൽ നടത്തുക. ഇത് നിങ്ങൾക്കും മേക്കപ്പ് ആർട്ടിസ്റ്റിനും നിങ്ങളുടെ സ്കിൻ ടോണിൽ ഏത് മേക്കപ്പ് മികച്ചതായി കാണപ്പെടും, ഏത് ലുക്ക് നിങ്ങളെ കൂടുതൽ സുന്ദരിയാക്കും എന്നതിനെക്കുറിച്ച് ഐഡിയ നൽകും.

और कहानियां पढ़ने के लिए क्लिक करें...