“ഹലോ, നമിതയല്ലേ?”

“ഹായ്… രേഷ്‌മാ എന്‍റെ കല്ല്യാണക്കത്തു കിട്ടിയില്ലേ?”

“കിട്ടി… കിട്ടി… ഒരുക്കങ്ങളൊക്കെ എവിടെ വരെയായി? ഇപ്പോഴും സമോസ, ബർഗർ തീറ്റ തന്നെയാണാ? വറപൊരിയും ജങ്ക് ഫുഡുമൊന്നും ഇനി വേണ്ട. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നില്ലേ? പിന്നെ ബ്യൂട്ടി ട്രീറ്റ്‌മെന്‍റുമൊക്കെ ഇപ്പോഴേ തുടങ്ങിക്കോ…”

“ആ വക കാര്യങ്ങളൊക്കെ അറിയാൻ കൂടിയാണ് ഞാൻ വിളിച്ചത് ചങ്ങാതീ…”

“നീ ടെൻഷനിടിക്കാതെ… അതെല്ലാം പറഞ്ഞു തരാം”

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്…

ഡയറ്റ്

ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം…

  • പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ഒരു മുട്ട, ബ്രഡ്, ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്താം. മാത്രമല്ല ബദാം, വാൾനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇവയിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ഫൈറോ കെമിക്കൽസ് ഹൃദയാരോഗ്യം കാക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായകരമാകും.
  • ദിവസവും ഭക്ഷണത്തിൽ ഒരു നേരം തൈര് ഉൾപ്പെടുത്തുക. തൈരിൽ അടങ്ങിയ സിങ്ക്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ ചർമ്മത്തിന് മൃദുത്വം പകരും.
  • ഇടനേരങ്ങളിൽ സ്‌നാക്‌സിനു പകരം പഴങ്ങൾ മതി.
  • പനീർ കൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പ്രോട്ടീൻ, കാത്സ്യം സമ്പുഷ്‌ടമായ പനീർ ഉദര സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുമെന്നു മാത്രമല്ല പല്ലുകൾക്ക് ബലവും നൽകും.
  • നോൺവെജാണോ? എങ്കിൽ ചെറുമീനുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇതിലടങ്ങിയ പ്രോട്ടീൻസ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നു മാത്രമല്ല മുടിയ്‌ക്ക് തിളക്കവും നൽകും.
  • ഇലക്കറികൾ പല നിറത്തിലുള്ള പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ചു കഴിക്കുക. ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല മുഖക്കുരു ശല്ല്യം ഇല്ലാതാക്കും. പോഷണം നിറഞ്ഞ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക.

ബ്യൂട്ടി

സുന്ദരിയാവാൻ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം.

  • പതിവായി മുഖത്ത് സിടിഎം അതായത് ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസർ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമ്മം സുന്ദരമാകും.
  • വരണ്ട് നിർജ്‌ജീവമായി തോന്നിക്കുന്ന മുടിയാണോ? എങ്കിൽ നാല് മാസം മുമ്പ് തന്നെ കേശപരിചരണം തുടങ്ങണം. ഡീപ്പ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിനും കരുത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരൽ, താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ഹെയർ സ്‌പാ നല്ല പരിഹാരമാണ്. ഹോട്ട് ഓയിൽ മസാജ്, ആന്‍റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതും നല്ലതാണ്. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യത്തിനു മാറ്റു കൂട്ടും.
  • മുഖം, മുടി പോലെ തന്നെ പ്രധാനമാണ് കൈകാലുകളുടേയും പ്രത്യേകിച്ച് നഖങ്ങളുടേയും പരിചരണം. വിവാഹത്തിനു രണ്ട് മാസം മുമ്പ് തന്നെ പെഡിക്യൂർ, മാനിക്യൂർ ചെയ്യുക. കൈകാലുകളിലെ മൃതകോശങ്ങൾ നീക്കുന്നതിനു ഇത് സഹായകരമാണ്. ഇനി നഖങ്ങൾക്ക് ആകൃതി നൽകി ഭംഗി വരുത്തുക.
  • ബോഡി പോളിഷിംഗ് ചർമ്മത്തിന്‍റെ പരുപരുപ്പു മാറ്റി മൃദുലമാക്കും. ശരീരത്തിന്‍റെ ക്ഷീണമകറ്റി ഫ്രഷ്‌നസ്സ് നൽകുന്നതിനു ബോഡി സ്‌പാ ഗുണകരമാണ്. ബോഡി മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, ഹോട്ട് മസാജ് എന്നിങ്ങനെ സ്‌പാ പലതരത്തിലുണ്ട്. എന്നിരുന്നാലും വധുവിന് ബ്രൈഡൽ സ്‌പാ ചെയ്യുന്നതാവും അനുയോജ്യം. വിവാഹത്തനു മൂന്നു മാസം മുമ്പ് തന്നെ സ്‌പാ ട്രീറ്റ്‌മെന്‍റ് തുടങ്ങുക.
  • വിവാഹ ദിവസം ചർമ്മത്തിനു ചേരുന്ന വാട്ടർ പ്രൂഫ് മേക്കപ്പ് വേണം അപ്ലൈ ചെയ്യാൻ. ഫ്രഷ്‌നസ്സും സൗന്ദര്യവും നിലനിർത്തുന്നതിനു ഇതു സഹായിക്കും.

സ്‌ട്രെസ്സ്

  • മനസ്സിൽ പോസിറ്റീവ് ചിന്തകൾക്കിടം നൽകാം, എപ്പോഴും ഹാപ്പിയായിരിക്കുക.
  • കല്ല്യാണപ്പെണ്ണ് സ്വന്തം അഭിപ്രായം തുറന്നു പറയുക. വിവാഹ ഒരുക്കങ്ങളിൽ വീട്ടുകാരെ സഹായിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും മനസ്സു തുറന്നു സംസാരിക്കുക.
  • രാത്രി ഉറക്കമിളയ്‌ക്കരുത്. ഉറക്കമില്ലായ്‌മയും ടെൻഷനും സൗന്ദര്യത്തെ ബാധിക്കും. സ്‌ട്രെസ്സ് അകറ്റാൻ യോഗയും, വ്യായാമവും ശീലിക്കുക.
  • ഡാർക്ക് ചോക്ലേറ്റ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് സ്‌ട്രെസ്സ് കൺട്രോൾ ചെയ്യാൻ ഏറെ സഹായകരമാണ്.

ഹെൽത്ത് – അറിഞ്ഞൊരുങ്ങാം…

  • സ്‌ഥിരമായി കണ്ണട ധരിക്കാറുണ്ടോ? വിവാഹവേളയിൽ കണ്ണട ധരിക്കുന്നത് മേക്കപ്പിന്‍റെ മാറ്റു കുറയ്‌ക്കുമെന്നതിനാൽ ഈ അവസരത്തിൽ കണ്ണട ഒഴിവാക്കാം. ലേസർ സർജറി ചെയ്യുകയോ കണ്ണുകളിൽ കോണ്ടാക്‌ട് ലെൻസ് അണിയുകയോ ചെയ്യാം. ഡോക്‌ടറുടെ ഉപദേശമാരായാൻ മടിക്കണ്ട.
  • സ്‌റ്റൈലിഷ്, ഫാഷനബിൾ പാദരക്ഷകൾ അണിയുന്നതിൽ തെറ്റില്ല. എന്നാൽ ഹീൽ ഉള്ള ചെരിപ്പുകൾ കഴിവതും ഒഴിവാക്കാം. നടുവേദനയ്‌ക്കും, കാലിൽ നീരുണ്ടാവുന്നതിനും ഇതിടവരുത്തും. ഈ അവസരത്തിൽ കംഫർട്ടബിൾ ചെരിപ്പ് അണിയുന്നതാവും ഉചിതം.
  • വിവാഹത്തിനു ഒരാഴ്‌ച മാത്രം ബാക്കിയുള്ളപ്പോഴാവും പലരും മൂക്കു കുത്തുക. എന്നാൽ ഒരു മാസം മൂക്കു കുത്തുന്നതാണ് ഉചിതം. കാരണം പഴുപ്പോ നീരോ മറ്റു തരത്തിലുള്ള അസ്വസ്‌ഥതകൾ ഒഴിവാക്കാനാവും.
  • ദന്ത ചികിത്സ നടത്തി കേടുപാടുള്ള പല്ലുകൾ ശരിയാക്കിടെുക്കുക.

വിവാഹ ദിവസം മനസ്സു തുറന്നു ചിരിക്കാമല്ലോ?

और कहानियां पढ़ने के लिए क्लिक करें...