പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത പുലർത്തി കാണാറില്ല. കുഞ്ഞിന്‍റെ പരിചരണവും വീട്ടുകാര്യങ്ങൾ നോക്കി നടത്തലും ഒക്കെയായി അമ്മമാർ ഏറെ തിരക്കിലാവുന്നതു കൊണ്ടാണിത്. ഈ ശ്രദ്ധ ഇല്ലായ്മ മൂലം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം. ബ്യൂട്ടി എക്‌സ്‌പെർട്ട് രേണു മഹേശ്വരി നൽകുന്ന ഈ കുറിപ്പുകൾ പരീക്ഷിച്ചു നോക്കുക.
- പ്രസവ ശേഷം ചർമ്മം വല്ലാതെ ഡ്രൈ ആയി പോകാറുണ്ട്. വാഴപ്പഴം നന്നായി ഉടച്ച് മുഖത്തും കൈകളിലും മൃദുവായി തേച്ച് പിടിപ്പിക്കുക. പ്രസവ ശേഷം ശരീരത്തിൽ നീരുവീക്കം ഉണ്ടാകാറുണ്ട്. ഈ പ്രശ്നം അകലാൻ മുഖത്ത് ഏതെങ്കിലും ഫ്രൂട്ട് പായ്‌ക്കിടുന്നത് ഉചിതമാണ്.
- പപ്പായ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക. ചർമ്മത്തിന് നല്ല തിളക്കവും മൃദുലതയും കൈവരും. ചുളിവുകൾ അകലുകയും ചെയ്യും. മുഖം ക്ലീനിംഗും ടോണിംഗും ചെയ്യുക.
- ആഴ്‌ചയിൽ രണ്ട് തവണ സ്‌ക്രബ് ചെയ്യുക. സ്‌ക്രബ് വീട്ടിൽ തയ്യാറാക്കിയതോ റെഡിമെയ്‌ഡോ ഉപയോഗിക്കാം.
- അക്യൂപ്രഷർ വഴി സ്വയം കൈകൾ മസാജ് ചെയ്യാം. കാലുകളിൽ വട്ടത്തിൽ ചലിപ്പിക്കുക.
- ഇളം ചൂട് വെള്ളത്തിൽ നാരങ്ങാ തൊലിയോ ഉപ്പോ ചേർത്ത ശേഷം പാദങ്ങൾ മുക്കി വയ്‌ക്കുക. പാദങ്ങൾക്ക് ഉണ്ടാകുന്ന തളർച്ച അകലും, ഒപ്പം സൗന്ദര്യവും കൂടും.
- പ്രസവ ശേഷം അരോമ ഓയിൽ ഉപയോഗിച്ച് ശരീരം മൊത്തത്തിൽ മസാജ് ചെയ്യുക. രക്‌തയോട്ടം വർദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. സിസേറിയൻ നടത്തിയവർ ഉദരത്തിൽ മസാജ് ചെയ്യരുത്.
- പ്രസവ ശേഷം അസ്വസ്‌ഥതയും ഉറക്കക്കുറവും ഉണ്ടെങ്കിൽ തലയിണയിൽ ഏതാനും തുള്ളി നൈറോലി ഓയിൽ തൂവുക. നല്ല ഉറക്കം കിട്ടാനിത് സഹായിക്കും. സുഖകരമായ ഉറക്കം നല്ല ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ഒപ്പം സൗന്ദര്യവും വർദ്ധിപ്പിക്കും.
- ദിവസവും വിറ്റാമിൻ ഇ ഓയിൽ തലയിൽ പുരട്ടി മസാജ് ചെയ്യുക. കൈ കൊണ്ട് മുടി പതിയെ ചീകുക. മുടിയിൽ കുരുക്ക് വീഴുന്നത് ഒഴിവാകും. വാഴപ്പഴം നന്നായി ഉടച്ച് തലയിൽ പുരട്ടുന്നതു കൊണ്ട് മുടിയ്‌ക്ക് നല്ല മൃദുലതയും തിളക്കവും കൈവരും.
- ധാരാളം വെള്ളം കുടിക്കുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക. മുഖത്തെ തളർച്ചയെല്ലാം അകലുന്നതിനൊപ്പം ചർമ്മം സുന്ദരമാകും.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और