കൊക്കനട്ട് റൈസ്
ചേരുവകൾ:
ബസ്‌മതി അരി വേവിച്ചത് രണ്ട് കപ്പ്
കറിവേപ്പില ഒരു തണ്ട്
തേങ്ങ ചിരകിയത് ഒരു കപ്പ്
വെളിച്ചെണ്ണ ഒരു ടേബിൾ സ്‌പൂൺ
നെയ്യ് ഒരു ടേബിൾ സ്‌പൂൺ
കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ
ഉഴുന്നു പരിപ്പ് ഒരു ടീസ്പൂൺ
കശുവണ്ടി ഒന്നര ടേബിൾ സ്പൂൺ
കടുക് അര ടീ സ്‌പൂൺ
ജീരകം മുക്കാൽ ടീസ്‌പൂൺ
കായം കാൽ ടീസ്‌പൂൺ
പച്ചമുളക് നാലെണ്ണം
ഉണക്കമുളക് ഒരെണ്ണം
കറിവേപ്പില കുറച്ച്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വേവിച്ച അരി ഒരു പ്ലെയ്‌റ്റിൽ പരത്തിയിടുക. തണുത്ത ശേഷം ഇതിൽ ഉപ്പും കറിവേപ്പിലയുമിട്ട് മാറ്റി വയ്‌ക്കുക.
ഒരു പാത്രത്തിൽ എണ്ണ/ നെയ്യ് ചൂടാക്കി ഇതിൽ കടുക് പൊട്ടിക്കുക. ഇനി ജീരകം ചേർക്കാം. ശേഷം ഉഴുന്ന്, കടലപ്പരിപ്പ്, കശുവണ്ടി എന്നിവ ചേർത്ത് ഇളം ചുവപ്പുനിറമാവുന്നതു വരെ വഴറ്റണം.
ഇനി മിശ്രിതത്തിലേക്ക് തേങ്ങ ചിരകിയതു ചേർത്ത് അൽപ സമയം കൂടി വേവിക്കുക. വേവ് പാകമായ ശേഷം ഒരു പ്ലെയ്‌റ്റിലേക്ക് പകർത്താം.
റോസി ജെല്ലി പായസം
ചേരുവകൾ:
പാൽ ഒരു ലിറ്റർ
അരി മൂന്നു ടേബിൾ സ്‌പൂൺ
ഏലയ്‌ക്കാപ്പൊടി ഒരുനുള്ള്,
പഞ്ചസാര കാൽ കപ്പ്
റോസ് സിറപ്പ് ഒരു ടേബിൾ സ്‌പൂൺ
ഖോയാ രണ്ടു ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം:
പാൽ തിളപ്പിച്ച് ഇതിലേയ്‌ക്ക് അരി കഴുകിയിടുക. തീ കുറച്ചുവച്ച് അര മണിക്കൂർ വേവാൻ വയ്ക്കുക.
പായസത്തിലേയ്‌ക്ക് ഖോയാ, പഞ്ചസാര, ഏലയ്‌ക്കാ, റോസ് സിറപ്പ് എന്നിവ ചേർക്കാം. ജെല്ലി പായ്‌ക്കറ്റിൽ നിർദ്ദേശിച്ച പ്രകാരം ജെല്ലി തയ്യാറാക്കുക. ജെല്ലി ഉറയാൻ വയ്‌ക്കുക.
സെറ്റായ ശേഷം മോൾഡിൽ നിന്നെടുത്ത് ക്യൂബ്‌സായി മുറിക്കാം. പായസം ഒരു സർവ്വിംഗ് ബൗളിലേയ്‌ക്ക് പകർത്തുക. ജെല്ലി/ഇഷ്‌ടമുള്ള ഫ്രൂട്ട്‌സ് സ്‌ളൈസുകൾ കൊണ്ട് ഗാർണിഷ് ചെയ്‌ത് സർവ്വ് ചെയ്യാം.
സ്‌മാർട്ട് സൂപ്പ്
ചേരുവകൾ:
കാരറ്റ് അരിഞ്ഞത് അര കപ്പ്,
ചുരക്ക അരിഞ്ഞത് അര കപ്പ്,
തക്കാളി അരിഞ്ഞത് അര കപ്പ്,
ബീറ്റ്‌റൂട്ട് അരിഞ്ഞത് അര കപ്പ്,
ആപ്പിൾ അരിഞ്ഞത് അര കപ്പ്,
പാലക്ക് അരിഞ്ഞത് അര കപ്പ്,
പാൽ അര കപ്പ്
വെണ്ണ/നെയ്യ് ഒരു ടീസ്‌പൂൺ
ഗ്രാമ്പൂ രണ്ടെണ്ണം,
ജീരകം അര ടീസ്‌പൂൺ,
ഉപ്പ്ഒന്നര ടീസ്‌പൂൺ
കുരുമുളകു പൊടി അര ടീസ്‌പൂൺ
വെള്ളം ഒരു ലിറ്റർ
ഒറിഗാനോ അര ടീസ്‌പൂൺ,
പനീർ ഗ്രേറ്റ് ചെയ്‌തത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കുക്കറിൽ വെണ്ണ/നെയ്യ് ചൂടാക്കുക. ഇതിലേയ്‌ക്ക് ഗ്രാമ്പൂവും ജീരകവുമിടുക. ഇനി വെജിറ്റബിൾസ് അരിഞ്ഞതും ഉപ്പും ചേർക്കാം. വെള്ളം ചേർത്ത് തീ കുറച്ചു വച്ച് 5-7 മിനിറ്റ് തിളയ്ക്കാൻ വയ്ക്കുക.
തണുക്കുമ്പോൾ കുക്കറിൽ നിന്നും പുറത്തെടുത്ത് അരിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിലെടുത്ത് വീണ്ടും ചൂടാക്കി ഇതിലേയ്‌ക്ക് കുരുമുളകുപൊടിയും ഒറിഗാനോയും ചേർക്കാം.
സൂപ്പ് ബൗളുകളിൽ നിറയ്‌ക്കുക. ഇനി പാൽ ചേർക്കാം. നാരങ്ങ പിഴിഞ്ഞതും ചേർക്കാം. പനീർ ഗ്രേറ്റ് ചെയ്‌തതുമിട്ട് മല്ലിയില കെണ്ട് ഗാർണിഷ് ചെയ്‌ത് സൂപ്പ് സർവ്വ് ചെയ്യാം.