സ്വന്തം മേക്കപ്പ് കിറ്റിലുള്ള ബ്യൂട്ടി ഉത്പന്നങ്ങൾ കൊണ്ട് തന്നെ വ്യത്യസ്തമായി മേക്കപ്പ് ചെയ്യാം. ലാലിയോണ മേക്കപ്പ് എക്സ്പെർട്ട് അരുണ ഡാക്കാ നൽകുന്ന മേക്കപ്പ് ടിപ്സ്…

ഗ്ലോസി മേക്കപ്പ്

ഫേസ് : മേക്കപ്പ് ചെയ്യും മുമ്പ് മുഖം സ്ക്രബിംഗും ക്ലൻസിംഗും ചെയ്യുക. നിങ്ങൾ നേരത്തെ തന്നെ ഫേഷ്യൽ ചെയ്‌തിട്ടുണ്ടെങ്കിൽ ക്ലീനിംഗ് മാത്രം ചെയ്‌താൽ മതി. മുഖം ഡ്രൈ ആയി കാണപ്പെടാതെ മേക്കപ്പ് അധിക നേരം പറ്റിപിടിച്ചിരിക്കാൻ ഉയർന്ന നിലവാരമുള്ള മോയിസ്ച്ചുറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മോയിസ്ച്ചുറൈസർ പുരട്ടുന്നതിനും ഒരു രീതിയുണ്ട്. കയ്യിൽ പുരട്ടി മുഖത്ത് തേക്കുന്നതിന് പകരം അത് മുഖത്ത് പുരട്ടി മിക്‌സ് ചെയ്യാം. മുഖത്ത് ശരിയായവണ്ണം ഒരുപോലെ മോയിസ്ച്ചുറൈസർ അപ്ലൈ ചെയ്യാൻ ഇത് സഹായിക്കും.

ഇനി മുഖത്ത് ഗ്ലോസി ഫിനിഷിംഗ് നൽകാൻ സ്ട്രോക്ക് ക്രീം പുരട്ടാം. സ്ട്രോക്ക് ക്രീം പുരട്ടിയ ശേഷം ബ്രഷുകൊണ്ട് ഫൗണ്ടേഷൻ പുരട്ടി മിക്‌സ് ചെയ്യാം. ഒരിക്കലും വിരലുപയോഗിച്ച് ഫൗണ്ടേഷൻ ഇടരുത്. ബ്രഷോ നനഞ്ഞ സ്പോഞ്ചോ ഉപയോഗിക്കാം. അതിനുശേഷം ട്രാൻസ്പേരന്‍റ് പൗഡർ ടച്ച് ചെയ്യാം. ഇത് പുരട്ടാനും ശരിയായ രീതിയുണ്ട്. പഫുകൊണ്ട് പൗഡർ കയ്യിലെടുത്ത് മുഖത്ത് പുരട്ടാം. ഒടുവിലായി മുഖത്തിന് സ്മൂത്ത് ലുക്ക് പ്രസിംഗ് പൗഡർ ടച്ച് ചെയ്‌ത് ബ്രഷുകൊണ്ട് നന്നായി മിക്‌സ് ചെയ്യാം.

ഐ മേക്കപ്പ്

സ്മോക്കി ഐ മേക്കപ്പ് ചെയ്യുന്നതിന് മുമ്പായി കണ്ണുകളിൽ ഐ പ്രൈമർ അപ്ലൈ ചെയ്യാം. ഇത് ഐഷാഡോയെ ബ്ലോക്ക് ചെയ്യും. ഐ പ്രൈമർ പുരട്ടി 1-2 മിനിറ്റിനു ശേഷം ഐബ്രോസ് ഷെയ്പ് ചെയ്യാം. തടിച്ച ഐബ്രോസ് ആണ് ലേറ്റസ്‌റ്റ് ട്രെൻഡ്. ഐബ്രോസ് ഹൈലൈറ്റ് ചെയ്യാതെ ഐ മേക്കപ്പ് ആകർഷണീയമായി തോന്നുകയില്ല. ഐബ്രോ പെൻസിൽ കൊണ്ട് ഐബ്രോസ് ഡാർക്ക് ചെയ്ത് ഷെയ്പ് പകരാം. ഡാർക്ക് ചെയ്യുന്നത് ഒരുപോലെയായിരിക്കണം.

ഐബ്രോസ് ഷെയ്പ് ചെയ്‌ത ശേഷം കണ്ണുകൾ ഹൈലൈറ്റ് ചെയ്യാൻ ഐബ്രോസിന് താഴെ ഫൗണ്ടേഷൻ ഒരു നേർത്ത ലൈൻ പുരട്ടാം. ഇനി കണ്ണുകൾ ഐ ലൈനർ കൊണ്ട് ഭംഗിയായി എഴുതുക. അൽപം കട്ടിയായി തന്നെ എഴുതാം. ലൈനർ പുരട്ടുന്ന സമയത്ത് മുന്നോട്ടുള്ള പോയിന്‍റ് വിട്ടു വേണം ചെയ്യാം. അതിനുശേഷം ബ്രഷുപയോഗിച്ച് എക്സസ് സ്പഞ്ച് ചെയ്‌ത് കളയാം. ലൈനർ ഉണങ്ങും മുമ്പ് വേണം സ്പഞ്ച് ചെയ്യാൻ. അതിനുശേഷം ചോക്ക്ളേറ്റ് ഷെയ്ഡിലുള്ള ഐഷാഡോ പുരട്ടി ബ്രഷുകൊണ്ട് ബ്ലൻഡ് ചെയ്യാം. ഇനി ഐഷാഡോ പൗഡർ പുരട്ടാം. ഇത് ബേസിനെ ലോക്ക് ചെയ്യാൻ വേണ്ടിയാണ്. അഥവാ എവിടെയെങ്കിലും മേക്കപ്പ് അമിതമായി തോന്നുകയാണെങ്കിൽ ഗോൾഡൻ ഷാഡോ കൊണ്ട് സ്പഞ്ച് ചെയ്യാം. ശേഷം കൺമഷി പുരട്ടാം. കൺമഷി അകത്തേക്ക് എന്നവണ്ണം പുരട്ടരുത്. ഫ്രണ്ട് എൻഡ് ബാക്ക് സ്റ്റൈലിൽ പുരട്ടാം. കണ്ണിൽ വെള്ളം വന്നാൽ കണ്ണീനരികിൽ ഇയർബഡ് വച്ച് ഒപ്പിയെടുക്കാം. കാജലും ഐലൈനറും എത്രമാത്രം കറുപ്പാണോ മേക്കപ്പ് അത്രക്കും ആകർഷകമായി തോന്നും. അതിനാൽ കൺമഷിക്ക് മുകളിൽ ജെൽ ലൈനർ ടച്ച് ചെയ്യാം.

ചുണ്ടുകൾ: കണ്ണുകൾക്ക് സ്മോക്കി മേക്കപ്പ് ചെയ്യുകയാണെങ്കിൽ ചുണ്ടുകൾക്ക് നേരിയ ഗ്ലോസി ലിപ്സ്റ്റിക്ക് ടച്ച് ചെയ്യാം. ഇത് നിങ്ങൾക്ക് സെക്‌സി ലുക്ക് നൽകും. ലിപ്ലൈനർ കൊണ്ട് ചുണ്ടുകൾക്ക് ഔട്ട്ലൈൻ വരയ്‌ക്കാം. ഡ്രസ്സിനിണങ്ങുന്ന ലിപ്സ്റ്റിക്ക് തെരഞ്ഞെടുക്കാം.

പാർട്ടി മേക്കപ്പ്

ഫേസ് : ഫേസ് വാഷ് ചെയ്‌ത ശേഷം മികച്ച ക്വാളിറ്റി മോയിസ്ച്ചുറൈസർ പുരട്ടാം. മോയിസ്ച്ചുറൈസർ ചെയ്‌ത ശേഷം പ്രൈമർ ടച്ച് ചെയ്യാം. കണ്ണുകൾക്കടിയിൽ ഡാർക്ക് സർക്കിൾസിനെ മേക്കപ്പുകൊണ്ട് അനായാസം മറയ്‌ക്കാം. കണ്ണിനടിയിൽ ഡാർക്ക് സർക്കിൾസ് ഉണ്ടെങ്കിൽ കൺസീൽ ചെയ്യാം. ഒരിക്കലും ഫൗണ്ടേഷൻ കൊണ്ട് അണ്ടർ ഐയിൽ പുരട്ടരുത്. പ്രൊഡക്റ്റ് പുരട്ടിയ ശേഷം സ്പോഞ്ചു കൊണ്ട് മിക്‌സ് ചെയ്യാം. അതിനുശേഷം കാസിനോ ടോൺ ക്രീം മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടാം. ബ്രഷു കൊണ്ടു വേണം ഇത് ചെയ്യാൻ. ഇനി ട്രാൻസ്പരന്‍റ് പൗഡർ പുരട്ടാം. മുഖത്തിന് സ്മൂത്ത് ലുക്ക് നൽകുന്നതിന് പ്രസിംഗ് പൗഡർ ടച്ച് ചെയ്യാം.

ഐ മേക്ക്

ഐ മേക്കപ്പ് തുടങ്ങുന്നതിന് കണ്ണുകളിൽ ഐ ബേസ് ടച്ച് ചെയ്യാം. അതിനു ശേഷം ജെൽ ലൈനർ കൊണ്ട് ബേസ് ഇടാം. ഇനി ഷോക്കറ്റ് ഏരിയയിൽ ഷാഡോ കൊണ്ട് വി ഷേപ്പ് ഉണ്ടാക്കി മർജ് ചെയ്യാം. ബ്ലാക്ക് ലൈനർ കൊണ്ട് മുകളിൽ പിഗ്മെന്‍റ് ടച്ച് ചെയ്യാം.

ജെൽ ലൈനർ കൊണ്ട് കണ്ണുകൾ ഷെയ്പിംഗ് ചെയ്യാം. ഐ ബ്രോസ് നേർത്തതാണെങ്കിൽ ഹൈലൈറ്റ് ചെയ്യാം. ഇനി ഐലാഷസ് കളർ കൊണ്ട് കേൾ ചെയ്യാം. സിഗ്സാഗ് സ്റ്റൈലിൽ മസ്ക്കാരയിട്ട് കണ്ണുകളെ സുന്ദരമാക്കാം. ഐലാഷസ് ചെറുതാണെങ്കിൽ ആർട്ടിഫിഷ്യൽ ഐലാഷസ് പിടിപ്പിക്കാം. മർജ് ചെയ്യാൻ ഐഷാഡോ ടച്ച് ചെയ്‌ത് ഗോൾഡൻ ഗ്ലിറ്റർ കണ്ണുകൾക്ക് മുകളിൽ ടച്ച് ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...