സാധാരണ മുഖത്തെപ്പോലും ആകർഷകമാക്കാൻ ആധുനിക മേക്കപ്പിലൂടെ സാധിക്കും. അതുകൊണ്ടാണ് വിവാഹം, പാർട്ടി തുടങ്ങിയ വിശേഷാവസരങ്ങളിൽ എല്ലാവരും കാര്യമായി തന്നെ അണിഞ്ഞൊരുങ്ങുന്നത്. മാത്രമല്ല ഗ്ലാമറസ് ലുക്ക് കൈവരിക്കുകയെന്നത് ഫാഷനബിളാവുന്നതിന്‍റെ ഭാഗവുമാണല്ലോ. ഗ്ലാമറസായി അണിഞ്ഞൊരുങ്ങുന്നതിനുള്ള ചില വഴികളെപ്പറ്റി നവരംഗ് പ്രൊഫഷണൽ സലൂൺ ആന്‍റ് ഇന്‍റർനാഷണൽ ബ്യൂട്ടി അക്കാദമിയിലെ മേക്കപ്പ് ആർട്ടിസ്‌റ്റ് ഡോ. കംചൻ മെഹ്‌റ നൽകുന്ന ചില നിർദ്ദേശങ്ങളിതാ:-
ഫേസ് മേക്കപ്പ്
ഏത് മുഖത്തിനും ചെറുപ്പം നൽകുന്നതിനൊപ്പം പാർട്ടി ലുക്കും നൽകുന്ന ഒന്നാണ് ഗ്ലാമറസ് മേക്കപ്പ്. സ്‌കിൻ ടോണിനെ അടിസ്‌ഥാനപ്പെടുത്തിയാണ് ഗ്ലാമറസ് മേക്കപ്പ് ചെയ്യുക. മുഖത്തിന് ഗ്ലോ പകരുന്നതിനായി മേക്കപ്പിന് മുന്നോടിയായി പ്രൈമർ പുരട്ടുകയാണ് ചെയ്യുന്നത്. പ്രൈമർ ഇല്ലെങ്കിൽ മോയിസ്‌ചുറൈസറും പ്രയോഗിക്കാം.
ചർമ്മത്തിലെ നേരിയ വരകളേയും ചുളിവുകളേയും കുറച്ചു കാട്ടുന്നതിന് പ്രൈമർ മികച്ചതാണ്. ചർമ്മം മൃദുലവും ഈർപ്പമുള്ളതുമായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും. ഫൗണ്ടേഷൻ ഏറെ നേരം പിടിച്ചിരിക്കുകയും ചെയ്യും. അണ്ടർ ഐ സർക്കിളിനെ മറയ്‌ക്കാനായി യെല്ലോ കൺസീലർ പുരട്ടാം. വളരെ കുറച്ച് മേക്കപ്പ് ബേസ് പുരട്ടാം. ഫൗണ്ടേഷൻ തെരഞ്ഞെടുക്കുമ്പോൾ സ്‌കിൻ ടോണിനനുസരിച്ചുള്ളവ തന്നെ തെരഞ്ഞെടുക്കണം.
ഫേസ് കണ്ടൂറിംഗ്
മേക്കപ്പ് മനോഹരമാക്കുന്നതിന് കണ്ടൂറിംഗ് അഥവാ കട്ടിംഗ് ചെയ്യുക. മുഖത്തിന് നല്ല ഷെയ്‌പ് ലഭിക്കും, മുഖം നല്ല ഷാർപ്പാകും. മുഖത്ത് പൗഡർ പഫിംഗ് ചെയ്‌ത ശേഷം ബേസ് കളർ കൊണ്ട് കണ്ടൂറിംഗ് ചെയ്യാം. ആദ്യം മൂക്ക് ഷാർപ്പ് ചെയ്യാം. ഈ ടെക്‌നിക് ഉപയോഗിച്ച് ചെറുതോ പരന്നതോ ആയ മൂക്കിനെ നീണ്ട നാസികയാക്കാനാവും. നെറ്റി വീതിയേറിയതാണെങ്കിൽ അതും കണ്ടൂറിംഗ് ചെയ്യാം.
ഫൗണ്ടേഷൻ
ബേസ് മേക്കപ്പിനായി ചർമ്മത്തിന്‍റെ നിറത്തിനനുസരിച്ചുള്ള ഫൗണ്ടേഷൻ തെരഞ്ഞെടുക്കാം. ഫൗണ്ടേഷൻ തെരഞ്ഞെടുക്കുന്നതിനായി ജോ ലൈനിനടുത്തായി ബേസ് പുരട്ടി നോക്കി ടെസ്‌റ്റ് ചെയ്യാം. ചർമ്മവുമായി നന്നായി ഇണങ്ങി ചേരുന്നതായിരിക്കും ശരിയായ ബേസ്. ബേസ് ബ്രഷ്, സ്‌പോഞ്ച്, വിരലുകൾ എന്നിവ ഉപയോഗിച്ച് ഫൗണ്ടേഷനിടാം. മുഖത്ത് തുറന്ന സുഷിരങ്ങൾ ഉണ്ടെങ്കിൽ ട്രാൻസല്യുസെന്‍റ് പൗഡർ കൊണ്ട് കവർ ചെയ്യാം. ഡബിൾ ചിൻ ഉണ്ടെങ്കിൽ ജോ ലൈനിലും താടിയിലും നോർമൽ ഫൗണ്ടേഷന്‍റെ രണ്ട് ഷേഡ് ഇരട്ടി ബേസ് പുരട്ടാം. അതിനു ശേഷം അത് താഴോട്ട് കഴുത്തിലും ബ്ലെൻഡ് ചെയ്യാം. ഇതിനെ രണ്ട് ഷേഡ് ഡീപ് കോംപാക്‌റ്റ് അല്ലെങ്കിൽ മാക് ബ്രോൺസർ കൊണ്ടോ സെറ്റ് ചെയ്യാം. കറക്ഷനെ ബാലൻസ് ചെയ്യുന്നതിന് അതേ ബ്രോസർ കൊണ്ടുതന്നെ കവിളിലും കഴുത്തിന് താഴേയും ടച്ച് ചെയ്യാം.
ഐ മേക്കപ്പ്
കണ്ണുകൾക്ക് ഷെയ്‌പ് പകരുന്നതിനായി കണ്ടൂറിംഗ് ചെയ്യുക. അതിനു ശേഷം ഐ ബേസ് പുരട്ടാം. ശേഷം പൗഡർ ടച്ച് ചെയ്യാം. കണ്ണുകളുടെ സോക്കറ്റ് ഏരിയയ്‌ക്ക് ഫ്രെയിം പകരാം. കണ്ണുകൾക്ക് ഗ്ലാമറസ് ലുക്ക് പകരുന്നതിന് ബ്ലാക്ക്, ഫിറോസി ഐ ഷാഡോയെ മേൽപ്പോളയ്‌ക്ക് മീതെ പുരട്ടാം. മൂക്കിന് ഷാർപ്പ് ലുക്ക് പകരുന്നതിന് കണ്ണുകളിൽ ഹൈലൈറ്റർ പുരട്ടുക. ഒടുവിലായി ബ്ലാക്ക് ഐ ലൈനർ പുരട്ടാം. ലോവർ ഐ ലിഡിൽ കാജൽ പുരട്ടാം. ഒപ്പം സ്ലിം ലൈനർ ടച്ച് ചെയ്യാം. കണ്ണുകൾക്ക് ഗ്ലാമറസ് ലുക്ക് ലഭിക്കും. ഒടുവിലായി ഐലാഷസിൽ മസ്‌ക്കാര ടച്ച് ചെയ്യാം.
ബ്ലഷർ
മുഖത്ത് കണ്ടൂറിംഗ് ഏരിയയിൽ ഡാർക്ക് ബ്ലഷർ പുരട്ടുക. ഹൈ ലൈറ്റർ ടച്ച് ചെയ്യാം. അതിനു ശേഷം ബ്ലഷറിടാം.
ലിപ് മേക്കപ്പ്
ചുണ്ടുകളിൽ ലിപ്‌സ്‌റ്റിക്ക് ഏറെ നേരമിരിക്കുന്നതിനായി ലോംഗ് ലാസ്‌റ്റിംഗ് ബേസ് പുരട്ടാം. തടിച്ച ചുണ്ടുകളാണെങ്കിൽ നേർത്ത നിറത്തിലുള്ള ലിപ്‌സ്‌റ്റിക് പ്രയോഗിക്കാം. നേർത്ത ചുണ്ടാണെങ്കിൽ ഡാർക്ക് ഷെയിഡ് പുരട്ടാം. ചുണ്ടുകൾക്ക് നേരിയ തിളക്കം പകരണമെന്നുണ്ടെങ്കിൽ ലിപ്‌ഗ്ലോസ് പ്രയോഗിക്കാം.
ഗ്ലാമറസ് ഹെയർ സ്‌റ്റൈൽ
ഗ്ലാമറസ് മേക്കപ്പിന് സമ്പൂർണ്ണ ലുക്ക് പകരുന്നതിന് ഗ്ലാമറസ് ഹെയർ സ്‌റ്റൈൽ ആവശ്യമാണ്. ഗ്ലാമറസ് ഹൈയർ സ്‌റ്റൈലിന് ടോംഗ്‌സ്, കേളേഴ്‌സ്, കൊണ്ട സ്‌റ്റൈൽ അവലംബിക്കാം. ഗ്ലാമറസ് ലുക്കുള്ള ഈ ഹെയർസ്‌റ്റൈലിൽ നടുക്കുള്ള മുടിയിൽ കേളേഴ്‌സ് തീർത്ത് പിറകിലെ മുടിയിൽ ടോംഗ്‌സ് തയ്യാറാക്കിയിരിക്കുകയാണ്. അവശേഷിച്ച മുടി പോണിടെയിലാക്കി ഡോണർ അറ്റാച്ചു ചെയ്‌തിരിക്കുന്നു. കൊണ്ടയുടെ സൈസിനനുസരിച്ച് ചുറ്റിലുമായി പിന്നുകൾ കൊണ്ട് ലോക്ക് ചെയ്‌തിരിക്കുന്നു. സ്‌റ്റഫിംഗിനെ ചുറ്റിലുമായി ലോക്ക് ചെയ്‌തിട്ടുണ്ട്. ഈ ലുക്ക് ഏത് തരം ആഘോഷ പരിപാടിയിലും നിങ്ങളെ ഗ്ലാമറാക്കും.