സൗന്ദര്യ പരിചരണം ആഗ്രഹിക്കാത്ത സ്‌ത്രീകൾ ഉണ്ടാവില്ല. കല്യാണത്തിനു പോകുമ്പോഴും രോഗിയെ കാണാൻ ആശുപത്രിയിൽ പോകുമ്പോഴും മേക്കപ്പ് ചെയ്യാൻ ആരും മറക്കാറില്ലല്ലോ. എന്തിന്, വീട്ടിനുള്ളിൽ തന്നെ ചമഞ്ഞ് നടക്കാൻ കൊതിക്കുന്നവരാണ് ആധുനിക സ്‌ത്രീകൾ. എന്നാൽ ഭൂരിഭാഗം പേർക്കും സ്വന്തം സൗന്ദര്യം എങ്ങനെയാണ് പരിചരിക്കേണ്ടതെന്നറിയില്ല. കണ്ണിൽ കണ്ട ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കും. അതുകൊണ്ട് മനസ്സാഗ്രഹിക്കും വിധമുള്ള റിസൾട്ടും ലഭിച്ചെന്നു വരില്ല. എണ്ണമയമുള്ള ചർമ്മത്തിന് ഓയിൽ ബേസ്‌ഡ് ഉൽപന്നം ഉപയോഗിച്ചാൽ തീർച്ചയായും അത് ചർമ്മത്തിന് ദോഷം ചെയ്യും.
എല്ലാ ഉൽപന്നങ്ങളും ചർമ്മത്തിന് ഇണങ്ങണമെന്നില്ല. സ്വന്തം ചർമ്മത്തിന്‍റെ സ്വഭാവവും രീതിയമനുസരിച്ചാണ് ഓരോ ഉൽപന്നങ്ങളും വാങ്ങി ഉപയോഗിക്കേണ്ടത്. മറ്റൊരു കാര്യവുമുണ്ട്. സ്വന്തം മുഖത്ത് എണ്ണയോ ഡ്രൈനസ്സോ കണ്ടാൽ നമ്മളുടൻ വിധിയെഴുതും, ഓയിലി സ്‌കിൻ അല്ലെങ്കിൽ ഡ്രൈ സ്‌കിൻ എന്ന്.
ഒരു പ്രത്യേക ഉൽപന്നം ഉപയോഗിക്കുന്നതിലൂടെയോ അല്ലെങ്കിൽ കാലാവ സ്‌ഥ മാറുന്നതിനാലോ ആന്തരികവും ബാഹ്യവുമായ മറ്റ് കാരണങ്ങളാലോ ആണ് നമ്മുടെ ചർമ്മം ഓയിലിയോ ഡ്രൈയോ ആകുക.
ചർമ്മ സ്വഭാവം
പ്രധാനമായും 5 തരം ചർമ്മം ഉണ്ട്.
- ഓയിലി സ്‌കിൻ
- ഡ്രൈ സ്‌കിൻ
- നോർമൽ സ്‌കിൻ
- കോമ്പിനേഷൻ സ്‌കിൻ
- സെൻസിറ്റീവ് സ്‌കിൻ
ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നിങ്ങളുടെ ചർമ്മം ഏത് വിഭാഗത്തിൽ പെടുമെന്ന് തീരുമാനിക്കാം.
സാധാരണ ഫേസ് വാഷോ സോപ്പോ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെന്താണ് അനുഭവപ്പെടുക
- ചർമ്മത്തിൽ അമിതമായി വലിച്ചിൽ അനുഭവപ്പെടും
- ചർമ്മം എണ്ണമയമുള്ളതും മൃദുവുമാകുന്നു
- വരണ്ടതാകുന്നു. ഒപ്പം അങ്ങിങ്ങായി ചൊറിച്ചിൽ അനുഭവപ്പെടുന്നു
- സാധാരണയായി വളരെ സൗമ്യമായി തോന്നുന്നു
- ചില സ്‌ഥാനങ്ങളിൽ എണ്ണമയം ഉണ്ടാകുന്നു. പ്രത്യേകിച്ച് ടീസോൺ, മൂക്ക്, നെറ്റി എന്നിവിടങ്ങളിൽ
ക്രീം, ജെൽ ഫേസ്‌വാഷ് ഉപയോഗിക്കുക വഴി എന്താണ് അനുഭവപ്പെടുക
- സാധാരണ ഫേസ്‌വാഷിനെ അപേക്ഷിച്ച് മികച്ചതും സുഖപ്രദവുമായി തോന്നും
- ഒട്ടൽ അനുഭവപ്പെടും. സുഖപ്രദം
- ചിലപ്പോൾ സൗമ്യവും മറ്റു ചിലപ്പോൾ ചൊറിച്ചിലുമുണ്ടാകുന്നു
- അമിതമായ എണ്ണമയം
- ചില സ്‌ഥാനങ്ങളിൽ എണ്ണമയവും മറ്റിടങ്ങളിൽ സൗമ്യവുമാകുന്നു
മുഖം പകൽ സമയത്ത് പ്രത്യേകിച്ചും ഉച്ചയ്‌ക്ക് എങ്ങനെയാവും ഉണ്ടാവുക
- പാച്ചിപാച്ചി
- ഫ്രഷും നല്ല വൃത്തിയും
- മുഖത്ത് ചില ഇടങ്ങളിൽ പാച്ചി ഉണ്ടാവും മറ്റ് ഇടങ്ങളിൽ ചുവന്നുമിരിക്കും.
- എണ്ണമയത്തോടെയുള്ള തിളക്കം.
- നെറ്റിയിലും മൂക്കിലും എണ്ണമയം കലർന്ന തിളക്കം
നിങ്ങളുടെ മുഖത്തുള്ള മുഖക്കുരു പ്രശ്നത്തിന്‍റെ സമയവും സ്‌ഥാനവും
- വല്ലപ്പോഴും മാത്രം
- ചിലപ്പോൾ മാസമുറയ്‌ക്ക് മുമ്പ് അല്ലെ ങ്കിൽ ശേഷം
- ചിലപ്പോൾ മുഖക്കുരു ഉണ്ടാവും മറ്റ് ചിലപ്പോൾ ഇല്ല
- എപ്പോഴും
- എപ്പോഴും ടീസോൺ ഏരിയയിൽ മാത്രം
മുഖത്ത് ടോണറും ആസ്‌ട്രിജന്‍റും ഉപയോഗിക്കുമ്പോൾ എന്താണ് തോന്നുക
- എരിച്ചിലും വലിച്ചിലും
- നോർമൽ
- നീറ്റലും ചൊറിച്ചിലും
- നവോൻമേഷവും സൗമ്യതയും
- ചിലയിടങ്ങളിൽ ഫ്രഷ്‌നസ്സും മറ്റു ചിലയിടങ്ങളിൽ വലിച്ചിലും
രാവിലെ ഉണരുമ്പോൾ നിങ്ങളുടെ മുഖം എങ്ങനെയാണ് ഇരിക്കുക
- ടൈറ്റായിരിക്കുക
- നേരത്തെ പോലെ നോർമലായി
- നേരിയതായി വരണ്ടതും ചുവന്നതും
- മുഖം പൂർണ്ണമായും ഓയിലിയായി
- ടീസോൺ ഏരിയ ഓയിലിയായി
എല്ലാ ചോദ്യങ്ങൾക്കുമുള്ള നിങ്ങളുടെ ഉത്തരം നമ്പർ ഒന്നാണെങ്കിൽ നിങ്ങളുടെ ചർമ്മം വരണ്ടതാണെന്ന് ഉറപ്പിക്കാം.
എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്പർ 2 ആണെങ്കിൽ നോർമലും ഉത്തരം 3 ആണെങ്കിൽ സെൻസിറ്റീവും നമ്പർ 4 ആണെങ്കിൽ ഓയിലിയായ സ്‌കിന്നും ആണെന്നും തീരുമാനിക്കാം. എന്നാൽ ഉത്തരമെല്ലാം നമ്പർ 5 ആണെങ്കിൽ നിങ്ങളുടെ ചർമ്മം കോമ്പിനേഷൻ സ്‌കിൻ കാറ്റഗറിയിൽപ്പെടും.
ഡെയ്‌ലി റൂട്ടിൻ കെയർ
ഡ്രൈ സ്‌കിൻ: ഇത്തരം ചർമ്മം ശരിയായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ചർമ്മത്തിൽ വളരെ വേഗം പ്രായത്തിന്‍റേതായ അടയാളങ്ങൾ ഉണ്ടാവും. അതുകൊണ്ട് ഡ്രൈ സ്‌കിന്നിന്‍റെ സംരക്ഷണത്തിനായി മോയിസ്‌ചുറൈസറും മോയിസ്‌ചുറൈസർ ചേർന്ന മേക്കപ്പ് ഉൽപന്നങ്ങളും ഉപയോഗിക്കാം.
നോർമൽ സ്‌കിൻ: ഇത്തരം ചർമ്മത്തിന്‍റെ സംരക്ഷണത്തിനായി മോയിസ്‌ചുറൈസർ, ക്ലൻസർ, സ്‌പോട്ട് ട്രീറ്റ്‌മെന്‍റ് ക്രീം, നൈറ്റ് ക്രീം എന്നിവ ഉപയോഗിക്കാം.
സെൻസിറ്റീവ് സ്‌കിൻ: വിദഗ്‌ദ്ധ പരിചരണമാവശ്യമായി വരുന്ന ചർമ്മമാണിത്. ഇത്തരം ചർമ്മം വളരെ വേഗം ബേൺ ആകും. കാലാവസ്‌ഥ മാറ്റം, ഭക്ഷണ പദാർത്ഥങ്ങളിലുണ്ടാവുന്ന മാറ്റം അതുപോലെ മറ്റേതെങ്കിലും തരത്തിലുള്ള മാറ്റം ഏറ്റവുമധികം സെൻസിറ്റീവ് സ്‌കിന്നിനെയാണ് ബാധിക്കുന്നത്. അതുകൊണ്ട് ഇത്തരം ചർമ്മത്തിനായുള്ള മോയിസ്‌ചുറൈസർ, ക്ലൻസർ, മേക്കപ്പ് ഉൽപന്നങ്ങൾ ഉപയോഗിക്കുക. ഏത് ഉൽപന്നവും വാങ്ങും മുമ്പ് ടെസ്‌റ്റ് ചെയ്‌ത് നോക്കുക. പഞ്ചസാരയും ഒലിവ് ഓയിലും ചേർത്ത് മുഖത്ത് പുരട്ടി മൃദുവായി തടവുക. അതിനുശേഷം കഴുകുക. ചർമ്മത്തിന് മികച്ച സംരക്ഷണം നൽകാൻ പാലും അവോകാഡോ പൾപ്പും മുട്ടയും അപ്‌ളൈ ചെയ്യുക. കുറച്ചു കഴിഞ്ഞ് കഴുകിക്കളയാം. ബ്ലീച്ച് ചെയ്യുന്നത് കുറവാക്കാം.
ഓയിലി സ്‌കിൻ: ഇത്തരം ചർമ്മത്തിൽ ഓയിൽ ഫ്രീ വാട്ടർ ബേസ് പ്രൊഡക്‌റ്റ് ഉപയോഗിക്കാം. ഇതിനു പുറമെ ടോണിംഗ്, എക്‌സ്‌ഫോളിയേറ്റിംഗ് സ്‌പോട്ട് ട്രീറ്റ്‌മെന്‍റ്, ലൈറ്റ് മോയിസ്‌ചുറൈസർ (പകൽ ഒരു തവണ) ഉപയോഗിക്കാം.
കോമ്പിനേഷൻ സ്‌കിൻ: മൂക്കിന് സമീപത്ത്, താടി, നെറ്റി എന്നിവിടങ്ങളിൽ ഓയിലി സ്‌കിൻ ആയിരിക്കും. എന്നാൽ കവിളുകൾ ഡ്രൈ ആയിരിക്കും. ചർമ്മ പരിരക്ഷയ്‌ക്കായി ക്ലൻസർ, എക്‌സ്‌ഫോളിയേറ്റ് എന്നിവ ഉപയോഗിക്കാം. ചർമ്മം മോയിസ്‌ചുറൈസ് ചെയ്യാം. ഫേസ് പാക്കിടുന്ന സമയത്ത് ഓയിലി സ്‌കിന്നിനും ടീസോൺ ഏരിയയ്‌ക്കും അനുയോജ്യമായ പാക്കിടണം. കവിളിണകൾക്കായി ഡ്രൈ സ്‌കിന്നിനുള്ള പ്രത്യേക പാക്കിടാം.