സ്വന്തം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കുവേണ്ടി ഒരു വിട്ടുവീഴ്‌ചയ്‌ക്കും മാതാപിതാക്കൾ തയ്യാറാവുകയില്ല. കുട്ടികളുടെ ഭാവിയെ സംബന്ധിച്ച് മികച്ച പ്ലാനിംഗ് ഉണ്ടെങ്കിൽ അവർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാനാവും.

ഇൻഷുറൻസിലൂടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതത്തിന് മികച്ചരീതിയിൽ കരുതലുണ്ടാവുമെന്ന് മാത്രമല്ല മാതാപിതാക്കൾ മരിച്ചുപോയാൽ ആ സമ്പാദ്യം കുഞ്ഞുങ്ങൾക്ക് വേണ്ടവിധം വിനിയോഗിക്കുകയും ചെയ്യാം. അതുകൊണ്ട് ചൈൽഡ് ഇൻഷുറൻസ് പ്ലാനിംഗിന് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്.

ഇന്ന് കുട്ടികൾക്കായി ധാരാളം പ്ലാനിംഗുകളുണ്ട്. സ്‌കീമിൽ പറയുന്ന ഭാരിച്ച തുകയും പ്ലാനിംഗിനെ സംബന്ധിച്ചുള്ള സങ്കീർണ്ണങ്ങളായ നിബന്ധനകളും മറ്റും രക്ഷിതാക്കളെ കുഴയ്‌ക്കാറുണ്ട്. അവയിൽ തങ്ങളുടെ കുട്ടിക്കുള്ള മികച്ച പ്ലാൻ ഏതായിരിക്കുമെന്ന ആശങ്കയും മാതാപിതാക്കൾക്കുണ്ടാകാം. സ്വന്തം കഴിവും ലക്ഷ്യവുമനുസരിച്ച് യൂണിറ്റ് ലിക്വിഡ് പ്ലാനോ അല്ലെങ്കിൽ മറ്റേതെങ്കിലും ചൈൽഡ് ഇൻഷുറൻസ് പ്ലാനോ തെരഞ്ഞെടുക്കാവുന്നതാണ്. സേവിംഗ്‌സ് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ഇൻഷുർ ചെയ്‌ത മാതാപിതാക്കളുടെ മരണശേഷവും കുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കും.
  • കുട്ടികൾക്കാവശ്യമായ തുകയ്‌ക്കനുസരിച്ച് പെയ്‌മെന്‍റ് നടത്താം.
  • കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കനുസൃതമായ തുകയുണ്ടായിരിക്കണം.

പാരമ്പര്യ ചൈൽഡ് പ്ലാൻ

ഈ പ്ലാൻ പ്രകാരം ഇൻഷുറൻസ് തുകയുടെ ഏറെ ഭാഗവും ലോൺ പദ്ധതികളിൽ നിക്ഷേപം നടത്തി നിശ്ചിത സമയത്ത് നിശ്ചിത തുക ലഭിക്കുമെന്ന ഗ്യാരന്‍റിയുണ്ട്. റിസ്‌ക് കുറഞ്ഞ പദ്ധതിയാണിത്. റിട്ടേൺ ലഭിക്കുമെന്ന ഗ്യാരന്‍റിയുമുണ്ട്. നിശ്ചിത സമയത്ത് എത്ര തുക ലഭിക്കുമെന്നതിനെപ്പറ്റി മാതാപിതാക്കൾക്കും വ്യക്‌തമായ ധാരണയുണ്ടായിരിക്കും.

യൂണിറ്റ് ലിക്വിഡ് പ്ലാൻ

കൂടുതൽ റിസ്‌ക് ഏറ്റെടുക്കാൻ കഴിയുന്ന മാതാപിതാക്കൾക്ക് യൂണിറ്റ് ലിക്വിഡ് ചൈൽഡ് ഇൻഷുറൻസ് പ്ലാൻ (യു ലിപ്) മികച്ചൊരു സമ്പാദ്യ പദ്ധതിയാണ്. ഇക്വിറ്റി, ലോൺ, കമ്പനി ബാണ്ടുകൾ എന്നിവയിലാണ് ഈ പ്ലാൻ നിക്ഷേപം നടത്തുക. ഇത്തരം പദ്ധതികളിൽ ദീർഘ കാലാടിസ്‌ഥാനത്തിൽ (15-20 വർഷം) ഇക്വിറ്റിയിൽ നിന്നും നല്ലൊരു റിട്ടേൺ നേടാനാകും. അഥവാ ശരിയായി പരിശോധിക്കുകയാണെങ്കിൽ 15-20 വർഷ കാലാവധിയുള്ള യുലിപ് പ്ലാനിൽ മികച്ച പലിശ ലഭിക്കും.

ചൈൽഡ് ഇൻഷുറൻസ് എന്തുകൊണ്ട് ആവശ്യമായി വരുന്നു?

സ്വന്തം കുട്ടികൾക്കുവേണ്ടി നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവരാണ് 72% രക്ഷിതാക്കളും. ഈയൊരു താൽപര്യത്തെ മുതലെടുക്കാനാണ് മിക്ക കമ്പനികളും ഇൻഷുറൻസ് പ്ലാൻ ലോഞ്ച് ചെയ്യുന്നത്. ചൈൽഡ് പ്ലാനിൽ നിക്ഷേപം നടത്തുന്നത് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം മാതാപിതാക്കൾക്ക് നല്ല നികുതിയിളവ് ലഭിക്കുകയും ചെയ്യും.

ചൈൽഡ് ഇൻഷുറൻസ് മികച്ച സമ്പാദ്യ പദ്ധതിയാണെങ്കിലും പ്ലാൻ എടുക്കും മുമ്പെ നിബന്ധനകൾ നന്നായി വായിച്ച് മനസ്സിലാക്കിയിരിക്കണം. ഭാവിയിൽ വന്നേക്കാവുന്ന കുട്ടികളുടെ പഠനച്ചെലവ് വഹിക്കാൻ ചൈൽഡ് ഇൻഷുറൻസ് മികച്ച ഉപാധിയാണ്. കുട്ടികൾ ജനിച്ചതു മുതൽ 18 വയസ്സുവരെയുള്ള പ്ലാൻ എടുക്കുന്നത് ഏറ്റവും അനുയോജ്യമായിരിക്കും. മാതാപിതാക്കൾക്ക് ആ സമയമാകുമ്പോൾ ടെൻഷൻ ഉണ്ടാവുകയില്ല.

എപ്പോൾ നിക്ഷേപം നടത്താം

ചൈൽഡ് ഇൻഷുറൻസ് യുലിപ് പ്ലാൻ രണ്ട് തരത്തിലുള്ളവയാണ്. ആദ്യത്തേതിൽ 7 വയസ്സാകുമ്പോഴാവും കുട്ടികളുടെ ഇൻഷുറൻസ് കവർ ചെയ്യുക. രണ്ടാമത്തേത് കുഞ്ഞ് ജനിച്ച് 90 ദിവസങ്ങൾക്കുള്ളിൽ എടുക്കുന്ന ഇൻഷുറൻസാണ്. അങ്ങനെ ചെയ്‌താൽ നിക്ഷേപ കാലാവധി ദീർഘിക്കുന്നതിനൊപ്പം റിസ്‌ക് ഫാക്‌ടറിനുള്ള സാധ്യതയും കുറവായിരിക്കും.

ചൈൽഡ് ഇൻഷുറൻസ് പ്ലാനിൽ രക്ഷിതാക്കളാണ് പോളിസിയെടുക്കുന്നതെങ്കിലും അതിന്‍റെ ലാഭം കിട്ടുന്നത് കുട്ടികൾക്കായിരിക്കും. ടേം കാലാവധിയിൽ മാതാപിതാക്കൾ മരണപ്പെട്ടാലും ഇൻഷുറൻസ് തുക കുട്ടിയ്‌ക്ക് ലഭിക്കും.10 മുതൽ 25 വർഷ കാലാവധിയ്‌ക്കുള്ളിലാവും ഇത്. അഥവാ അങ്ങനെയല്ലെങ്കിൽ ഇൻഷുറൻസ് പ്ലാൻ തുകയടക്കം നല്ലൊരു സംഖ്യ ലഭിക്കും. നിശ്ചിത ഇടവേളകളിലായി ബോണസും ലഭിക്കും. കുഞ്ഞുങ്ങൾ ജനിച്ചയുടനെ തന്നെ നിക്ഷേപ പദ്ധതികളിൽ ചേരുന്നത് മികച്ച തീരുമാനമായിരിക്കും എന്നാണ് സാമ്പത്തികോപദേഷ്‌ടാക്കൾ പറയുന്നത്. അതായത് 18 വയസാകുമ്പോൾ കുട്ടിയ്‌ക്ക് മികച്ച വിദ്യാഭ്യാസം പ്രാപ്‌തമാക്കാൻ അതുകൊണ്ട് കഴിയും.

മികച്ചൊരു സമ്മാനവും കൂടിയാണിത്

രക്ഷിതാക്കൾക്ക് പുറമെ ഏതെങ്കിലും അടുത്ത ബന്ധുക്കൾക്കും കുട്ടികൾക്കും വേണ്ടി നിക്ഷേപം നടത്താൻ ചില കമ്പനികൾ അനുവദിക്കാറുണ്ട്. ഉദാ:- മുത്തച്‌ഛൻ- മുത്തശ്ശി, മുതിർന്ന സഹോദരി, സഹോദരൻ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധുവിനും സിംഗിൾ പ്രീമിയം ചൈൽഡ് ഇൻഷുറൻസ് പ്ലാൻ സമ്മാനമായി നൽകാം.

പരസ്യം നന്നായി പരിശോധിക്കുക

ഇൻഷുറൻസ് പദ്ധതികളുടെ പരസ്യങ്ങൾ മിക്കവയും ആകർഷകമായിരിക്കും. വർഷങ്ങളായി കുട്ടികൾക്കായുള്ള സേവിംഗ് പദ്ധതികൾ ജനപ്രീതിയാർജ്‌ജിച്ചിട്ടുമുണ്ടാവാം. ചില ഇൻഷുറൻസ് കമ്പനികൾക്ക് മൊത്തം സെയിലിൽ 35% ചൈൽഡ് ഇൻഷുറൻസ് പ്ലാനായിരിക്കും ഉണ്ടാവുക. പ്ലാൻ തെരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

ഉദാ:- പോളിസി ഉടമകളുടെ മരണശേഷം അഷ്വേഡ് സം (തുക) ലഭിക്കുന്നതിന് പുറമെ പ്രീമിയം ഇല്ലാതെ പോളിസി നൽകുന്നത് തുടരുമോ ഇല്ലയോ എന്ന ചോദ്യം? ചൈൽഡ് പ്ലാൻ യൂണിറ്റ് ലിങ്ക്‌ഡ് ആണെങ്കിൽ ഫണ്ട് ഓപ്‌ഷൻ ഉണ്ടാവുമോ? പ്ലാൻ യൂണിറ്റ് ലിങ്ക്‌ഡ് ആയിരിക്കുമോ? എന്നിങ്ങനെ സംശയങ്ങൾ ഉണ്ടാവാം.

നിശ്ചിത പ്രതിഫലം തരുന്ന പരമ്പരാഗത ഇൻഷുറൻസ് പോളിസികളിൽ സം അഷ്വേഡ് തുക മെച്വരിറ്റിയാകുമ്പോഴോ അല്ലെങ്കിൽ ഇടവേളകളിലോ ആണ് ലഭിക്കുക.

മികച്ച പ്ലാൻ

ചൈൽഡ് ഇൻഷുറൻസ് റിസ്‌ക് കവർ ചെയ്യുന്നതോടൊപ്പം കുട്ടികളുടെ പല കാര്യങ്ങൾക്കായും അത് മികച്ചതായിരിക്കും. ചൈൽഡ് ഇൻഷുറൻസ് പ്ലാനിൽ ധാരാളം പുതിയ ഫീച്ചറുകളും വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് യൂണിറ്റ് ലിങ്ക്‌ഡ് പ്ലാൻ. ഇതിൽ പോളിസി കാലയളവിൽ തന്നെ നിക്ഷേപകന് ഇക്വിറ്റിയിൽ നിക്ഷേപം നടത്താനുള്ള സൗകര്യം ലഭിക്കും. ഇക്വിറ്റിയിൽ നിക്ഷേപം നടത്തുന്നതിനാൽ മാർക്കറ്റിലുണ്ടാവുന്ന ഉയർച്ചതാഴ്‌ചകളുടെ ലാഭം നിക്ഷേപകന് ലഭിക്കും. ദീർഘകാലാടിസ്‌ഥാനത്തിൽ നിക്ഷേപകന് അത് ഗുണകരമാവും.

കുട്ടികൾക്കുവേണ്ടി ലോംഗ് മെച്വരിറ്റി കാലാവധിയ്‌ക്കായി ഇൻഷുറൻസ് പ്ലാൻ എടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ലിങ്ക്‌ഡ് പ്ലാൻ സ്വീകരിക്കുന്നത് നല്ലതായിരിക്കും. നിക്ഷേപകന് കൂടുതൽ ലൈഫ് കവർ ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.

ഇൻഷുറൻസ് പ്ലാനിന്‍റെ റിസ്‌ക് കവർ ചെയ്യുന്നതിന് ടേം പ്ലാനുമുണ്ട്

യോജിച്ച സമയത്ത് കുട്ടിക്കായി ഇൻഷുറൻസ് പോളിസിയെടുക്കുന്നത് അവർക്ക് സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടൻ മികച്ച പ്രൊഫഷണൽ കോഴ്സിന് ചേരാൻ സഹായിക്കും. അതുകൊണ്ട് ഇൻഷുറൻസ് പോളിസിയിലെ ഓരോ ഫീച്ചറുകളെയും പറ്റി നന്നായി മനസ്സിലാക്കി കുട്ടിക്കായി ഇൻഷുറൻസ് പോളിസിയെടുക്കാം.

और कहानियां पढ़ने के लिए क्लिक करें...