ചിലപ്പോൾ, ഓഫീസിൽ ജോലി ചെയ്യുമ്പോൾ, പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ മാനസികാവസ്ഥ പെട്ടെന്ന് മോശമാകുന്നു. വീട്ടിലെ പുതിയതോ പഴയതോ ആയ കാര്യങ്ങൾ ഓർത്ത് മനസ്സ് അസ്വസ്ഥമായതാവാം അല്ലെങ്കിൽ ആരെങ്കിലും അല്പം മുഷിഞ്ഞു സംസാരിച്ചതാവം… അതോടെ സകല മൂഡും പൊയ്പ്പോയ്… നിങ്ങളുടെ പതിവ് ജീവിതം അനാവശ്യമായി അസ്വസ്ഥമാകുന്നതായി തോന്നുന്ന ആ സമയത്ത് നിങ്ങൾ ജാഗരൂകരായിരിക്കണം.

ഷെഡ്യൂൾ ചെയ്ത ജോലി കൃത്യസമയത്ത് ചെയ്യാൻ കഴിയുന്നില്ല, ചിലർക്ക് വിശപ്പ് കൂടുതലോ കുറവോ അനുഭവപ്പെടുന്നു, ആവശ്യത്തിന് ഉറങ്ങാൻ കഴിയുന്നില്ല, വീട്ടിൽ നിങ്ങൾ സംസാരിക്കുമ്പോൾ എല്ലാം ഭർത്താവിനോടും കുട്ടികളോടും ദേഷ്യം പ്രകടിപ്പിക്കുന്നു, ഇത്തരം മാറ്റങ്ങൾ സ്വയം തോന്നുന്നുണ്ടോ എങ്കിൽ മനസിലാക്കുക, തീർച്ചയായും നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. ഇത് പലർക്കും അറിയാത്ത ഒരു കാരണമാണ്, പക്ഷേ ഇത് തീർച്ചയായും വലിയൊരു പ്രതിസന്ധി തന്നെ ആണ്.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾ ഇരയാകുകയാണെങ്കിൽ, നിങ്ങളുടെ ചില ശീലങ്ങൾ നിങ്ങളുടെ മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നത് ഉറപ്പാണ്, അത് നിങ്ങൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം. എന്നാൽ കൃത്യസമയത്ത് ആ ശീലങ്ങൾ എന്തൊക്കെ എന്ന് മനസിലാക്കി മെച്ചപ്പെടുത്തുകയാണെങ്കിൽ, എല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാക്കാനും കഴിയും.

എന്താണ് മസ്തിഷ്ക കോശങ്ങൾ

മസ്തിഷ്ക കോശങ്ങൾ നമ്മുടെ ശരീരത്തിന്‍റെ ഏറ്റവും പ്രധാന ഭാഗമാണ്. എല്ലാ വികാരങ്ങളെയും കുറിച്ച് നമ്മളെ ബോധവത്കരിക്കുക മാത്രമല്ല, അതിനൊപ്പം എങ്ങനെ മിടുക്കരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. ലളിതമായി പറഞ്ഞാൽ 2 തരം ബ്രെയിൻ സെല്ലുകൾ നമുക്കുണ്ട് ആദ്യത്തെ മസ്തിഷ്ക കോശങ്ങളെ റിസപ്റ്ററുകൾ എന്ന് വിളിക്കുന്നു, അവയുടെ പ്രവർത്തനം എല്ലാം സ്വീകരിക്കുന്നതാണ്, രണ്ടാമത്തേത് തലച്ചോറിനെ പ്രവൃത്തിയിലേക്ക് നയിക്കുന്ന കോശങ്ങൾ ആണ്. ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, നമ്മൾ ചൂടുള്ള എന്തെങ്കിലും വസ്തുവിൽ കൈകൾ വയ്ക്കുമ്പോൾ, റിസപ്റ്റർ മുഖേന നമുക്ക് ചൂട് അനുഭവപ്പെടുന്നു, കൂടാതെ ആ ചൂടുള്ള വസ്തുവിൽ നിന്ന് ഉടൻ തന്നെ കൈകൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്യുന്നു .ഇവിടെ രണ്ട് പ്രവർത്തനങ്ങൾ നടക്കുന്നു. രണ്ടും ചെയുന്നത് രണ്ട് തരം ബ്രെയിൻ സെല്ലുകൾ ആണ്.

ദോഷകരമായ ശീലങ്ങൾ

നമ്മുടെ ശീലങ്ങൾ മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്നുണ്ടോ? ഇതിനുള്ള ഉത്തരം അതെ എന്നാണ്. പ്രത്യേകിച്ച് മോശം ശീലങ്ങൾ നമുക്കുണ്ടെങ്കിൽ മസ്തിഷ്ക കോശങ്ങൾ കേടാകുകയും നമ്മെ കുഴപ്പത്തിലാക്കുകയും ചെയ്യും. ഈ ദോഷകരമായ ശീലങ്ങൾ സമയബന്ധിതമായി മനസ്സിലാക്കിയാൽ, ജീവിതം വളരെ എളുപ്പമാകും.

ചിലപ്പോൾ നമ്മൾ സമ്മർദ്ദം സ്വയം ഏറ്റെടുക്കുന്നു, അത് സാഹചര്യത്തിന്‍റെ ഫലമായിട്ടാകാം. മാനസിക സമ്മർദ്ദത്തിൽ നിന്ന് സ്വയം രക്ഷിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അത് ഒരു ശീലമാക്കിയാൽ, മസ്തിഷ്ക കോശങ്ങളുടെ ബാലൻസ് കുറയാൻ തുടങ്ങും. നമ്മൾ മാനസിക സമ്മർദ്ദത്തിലാകുമ്പോൾ, ശരീരം കോർട്ടിസോൾ എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് മസ്തിഷ്ക കോശങ്ങൾക്ക് വളരെയധികം നാശമുണ്ടാക്കുന്നു.

സമ്മർദ്ദം ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗ്ഗം, അത് നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നത് അവസാനിപ്പിക്കുക എന്നത് തന്നെയാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ അത് എങ്ങനെ എന്ന് മനസിലാക്കാം. കുട്ടിയുടെ സ്കൂൾ ബസ് കൃത്യസമയത്ത് വന്നില്ലെന്നു കരുതുക. എന്തുകൊണ്ടാണ് ബസ് വൈകുന്നത് എന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാകും. എവിടെയെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകും, ബസ് ഗതാഗതക്കുരുക്കിൽ പെട്ടോ അല്ലെങ്കിൽ ബസ് കുട്ടിക്ക് മിസ്സ്‌ ചെയ്തോ ഇങ്ങനെ പലവിധ ചിന്തകൾ ഉടലെടുക്കുന്നു. ഇത് നമ്മൾ പോലും അറിയാതെ ഉപബോധ മനസ്സിൽ രൂപപ്പെടുന്ന ചിന്തകൾ ആണ്..

അത്തരം അനാവശ്യമായ പല ഭയങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്നു. അത്തരം പിരിമുറുക്കം ഒഴിവാക്കാൻ ആ ചിന്തകളെ ഇല്ലാതാക്കാന്‍ സ്വയം ശ്രമിച്ചുകൊണ്ടിരിക്കുക.

അത്തരമൊരു സമയത്ത്, നിങ്ങൾ ക്ഷമയോടെയിരിക്കണം, കാരണം കുട്ടി അൽപ സമയത്തിനുള്ളിൽ വീട്ടിലെത്തുമ്പോൾ, കുറച്ച് മിനിറ്റ് മുമ്പ് അനുഭവിച്ച അസ്വസ്ഥതയോ സമ്മർദ്ദമോ നിങ്ങൾ മറക്കുന്നു, കാരണം സമ്മർദ്ദം നീങ്ങിയാലുടൻ മസ്തിഷ്ക കോശങ്ങൾ സന്തുലിതമാകും,.

കൃത്യസമയത്ത് വേണ്ടത്ര ഉറക്കം ലഭിക്കാത്തതാണ് മറ്റൊരു പ്രധാന കാരണം, വൈകി ഉറങ്ങുന്ന ശീലം തലച്ചോറിലെ കോശങ്ങളെ അസ്വസ്ഥമാക്കുന്നു, അതിനാൽ രാത്രി കുറഞ്ഞത് 7 മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം നേടുക. ഇത് തലച്ചോറിലെ കോശങ്ങൾക്ക് അവരുടെ ജോലി സുഗമമായി ചെയ്യാൻ സഹായിക്കുന്നു.

എന്ത് ചെയ്യണം എന്ത് ചെയ്യരുത്

ഭക്ഷണത്തിൽ ശ്രദ്ധിക്കുക: ജങ്ക്, ഫാസ്റ്റ് ഫുഡ്, എരിവുള്ള ഭക്ഷണം, അസമയത്ത് ഭക്ഷണം എന്നിവ മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഫാസ്റ്റ് ഫുഡും പ്രിസർവേറ്റീവുകളും കഴിക്കുന്നത് മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു, കാരണം അതിൽ അടങ്ങിയിരിക്കുന്ന എക്സോടാസൈൽ മസ്തിഷ്ക കോശങ്ങളെ തടയുന്നു. അതിനാൽ ഭക്ഷണ ശീലങ്ങൾ മെച്ചപ്പെടുത്തുക.

മടി: ഇത് ഒരു ശീലമോ അവസ്ഥയോ ആണ്, അതിനാൽ മസ്തിഷ്ക കോശങ്ങളും നിഷ്ക്രിയമാകുകയും പെരുമാറ്റത്തിലോ മാനസികാവസ്ഥയിലോ അവയുടെ പ്രഭാവം കാണിക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുന്നതിലൂടെ സമ്മർദ്ദത്തിന്‍റെ തോത് കുറയുമെന്നും അത് ചെയ്യാതിരിക്കുന്നതിലൂടെ വർദ്ധിക്കുമെന്നും എല്ലാവർക്കും അറിയാം, അതിനാൽ മസ്തിഷ്ക കോശങ്ങൾ സജീവമാക്കുവനായി പതിവായി വ്യായാമം ചെയ്യുക. വ്യായാമം തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. തലച്ചോറിലെ കോശങ്ങൾ സുഗമമായി പ്രവർത്തിക്കാൻ ശാസ്ത്രജ്ഞർ നടത്തമാണ് ഏറ്റവും നല്ല വ്യായാമമെന്ന് കരുതുന്നു. ദിവസേന 3-4 കിലോമീറ്റർ നടക്കുന്നതിലൂടെ മസ്തിഷ്ക കോശങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയും.

അനാവശ്യമായ ആവേശം അഥവാ പെട്ടെന്ന് പ്രതികരിക്കുന്നവരാണോ നിങ്ങൾ?

സംഭാഷണത്തിൽ പെട്ടെന്ന് ആവേശഭരിതരാകുന്ന ശീലത്തിന്‍റെ ഇരയായിത്തീർന്നിട്ടുണ്ടെങ്കിൽ, ശ്രദ്ധിക്കുക, കാരണം ഇങ്ങനെ ചെയുമ്പോഴും മസ്തിഷ്ക കോശങ്ങൾ അസ്വസ്ഥമാകും. വളരെ സെൻസിറ്റീവ് ആയ ശീലം നല്ലതല്ല എന്നർത്ഥം.

കുറച്ച് വെള്ളം കുടിക്കുന്ന ശീലം മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, അതിനാൽ ശരീരം നിർജ്ജലീകരണത്തിന് ഇരയാകാതിരിക്കാൻ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പല സ്ത്രീകളും പ്രത്യേക സാഹചര്യങ്ങളിൽ ആവശ്യത്തിന് വെള്ളം കുടിക്കാറില്ല, കാരണം  മൂത്രശങ്കക്ക് ഇടയാക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇതൊരു വലിയ പ്രശ്നമല്ലെന്ന് കരുതുക. എല്ലായിടത്തും ടോയ്‌ലറ്റുകൾ ലഭ്യമാണ്. മനഃപൂർവ്വം വെള്ളം കുടിക്കാതിരുന്നാൽ, മറ്റേതൊരു കാരണത്തേക്കാളും വേഗത്തിൽ മസ്തിഷ്ക കോശങ്ങൾ നിർജ്ജീവമാകാൻ തുടങ്ങും..

മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം ഹാനികരമായ ശീലങ്ങളോ സാഹചര്യങ്ങളോ ആണ്. അതിന് നിങ്ങൾ തന്നെ ഉത്തരവാദിയാണ്. അവ എങ്ങനെയാണ് മസ്തിഷ്ക കോശങ്ങളെ തകരാറിലാക്കുന്നതെന്ന് നിങ്ങൾക്ക് അറിയുന്നില്ല എന്ന് മാത്രം. എന്നാൽ കാര്യം മനസ്സിലാക്കിയാൽ പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.

മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവയ്ക്ക് പകരം പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് വളരെ പ്രയോജനകരമാണ്. പച്ചക്കറികളും ബീൻസും തലച്ചോറിലെ കോശങ്ങളുടെ സുഹൃത്തുക്കളാണ്. ദിവസത്തിൽ 2-3 തവണ ചായ കുടിക്കുന്നത് തലച്ചോറിലെ കോശങ്ങൾക്ക് ഗുണം ചെയ്യും.

പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗികൾ എന്നിവരെ സംബന്ധിച്ചിടത്തോളം ദോഷകരമായ ശീലങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രയോജനകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ, ദോഷകരമായ ശീലങ്ങൾ മാറ്റാന്‍ കഴിയും, അതും ബുദ്ധിമുട്ടുള്ള കാര്യമല്ല. മതിയായ ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം, വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കൽ എന്നിവ നല്ല ശീലങ്ങളാണ്.

और कहानियां पढ़ने के लिए क्लिक करें...