തീം പാർട്ടി ന്യൂ ട്രെന്‍റായി കൊണ്ടിരിക്കുകയാണ്. ഇതിൽ ഡ്രസ് തുടങ്ങി മേക്കപ്പ് വരെ എല്ലാം തീമിന് അനുസരിച്ചായിരിക്കും. മുഴുവൻ ഗെറ്റപ്പും തീം ബേസ്‌ഡായിരിക്കുമെന്നർത്ഥം.

അനിമൽ, ബോളിവുഡ്, റെട്രോ, കാസിനോ, മാജിക് എന്നിങ്ങനെയാണ് തീം ബേസ്‌ഡ് മേക്കപ്പുകൾ. അനിമൽ മേക്കപ്പിൽ സീബ്രാ, ലെപ്പേഡ്, ടൈഗർ, പീകോക്ക്, കാറ്റ്‌ലുക്ക് തുടങ്ങിയവയാണ് പോപ്പുലർ.

പീകോക്ക് മേക്കപ്പ്

പീകോക്ക് മേക്കപ്പ് എന്ന പേരിൽ നിന്നു തന്നെ വ്യക്‌തമാണ് ഈ മേക്കപ്പിന്‍റെ ലുക്ക്. പലതരം ഷേഡുകളാണ് (ടോൺ) പീകോക്ക് മേക്കപ്പിൽ ഉപയോഗിക്കുന്നത്. പൊതുവെ ഏഴ് നിറങ്ങളാണ് ഉപയോഗിക്കേണ്ടത്. ഉദാ: പർപ്പിൾ, ഗ്രീൻ, ഗോൾഡൻ, സിൽവർ, ഗ്രേ, വൈറ്റ്.

പീകോക്ക് മേക്കപ്പ് സ്‌റ്റെപ്‌സ്

  1. ഫേസ് ക്ലീനിംഗ്

മേക്കപ്പിടും മുമ്പ് മുഖം നന്നായി വൃത്തിയാക്കേണ്ടത് ആവശ്യമാണ്. മുഖത്ത് മേക്കപ്പ് വളരെ അനായാസം അപ്ലൈ ചെയ്യാനിത് സഹായിക്കും. ഏറ്റവുമാദ്യം മുഖവും കഴുത്തും വെറ്റ് ടിഷ്യു ഉപയോഗിച്ച് നന്നായി വൃത്തിയാക്കാം. അതിനു ശേഷം മുഖത്ത് കൊക്കോ ബട്ടർ ഗ്ലോബി മോയിസ്‌ചുറൈസർ പുരട്ടി നന്നായി മിക്‌സ് ചെയ്യാം.

  1. ബേസ്

ബേസ് തയ്യാറാക്കൽ മേക്കപ്പിൽ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. സ്‌കിൻ ടോണിനനുസരിച്ചുള്ള ബേസാവണം ഉപയോഗിക്കേണ്ടത്. ആർഎസ് 22 ഉം ആർഎസ് 28 കൺസീലും മിക്‌സ് ചെയ്‌ത് വിരലുകള്‍ ഉപയോഗിച്ച് മുഖത്തും പുരട്ടാം. അതിനു ശേഷം സ്‌പോഞ്ചു കൊണ്ട് കൺസീലർ ടച്ച് ചെയ്‌ത് നന്നായി മിക്‌സ് ചെയ്യുക. ഇനി മുഖത്ത് ടാൽക്കം പൗഡർ ഇടാം. പോളിഷിംഗ് ബ്രഷ് ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക.

  1. ഐ മേക്കപ്പ്

പീകോക്ക് മേക്കപ്പിൽ കണ്ണുകളെയാണ് ഹൈ ലൈറ്റ് ചെയ്യുക. ഈ മേക്കപ്പിൽ വസ്‌ത്രത്തിലുള്ള രണ്ട് നിറങ്ങളാവും ഐ ഷാഡോവിനായി ഉപയോഗിക്കുക. ഏറ്റവുമാദ്യം കണ്ണുകൾക്കായി ഗോൾഡൻ ഹൈലൈറ്ററിന്‍റെ ഒരു ബേസ് തയ്യാറാക്കാം. പിന്നീട് വേവ് ഷേപ്പിൽ പിങ്ക് ഐ ഷാഡോ പുരട്ടാം. അതിനു ശേഷം വേവ് ഷേപ്പിനു താഴത്തെ ഭാഗത്ത് ബ്ലൂ ഐ ഷാഡോ ഫിൽ ചെയ്യാം. അരികുകളിൽ ബ്ലാക്ക് ഷാഡോ മിക്‌സ് ചെയ്‌ത് ചെറുതായി ഹൈലൈറ്റ് ചെയ്യാം. ഒപ്പം മുകളിൽ നേരിയതായി ഗ്രീൻ ഷാഡോയും പുരട്ടാം.

കണ്ണുകൾക്ക് മീതെ ഷാഡോ ടച്ച് ചെയ്‌ത ശേഷം ബ്രഷിന്‍റെ സഹായത്തോടെ കണ്ണുകൾക്ക് മുകളിലും താഴെയും ലിക്വിഡ് ഗ്രീൻ ഐ ലൈനർ പുരട്ടാം. അതിനു ശേഷം കേക്ക് ലൈനറിൽ നേരിയതായി വെള്ളമൊഴിച്ച് ബ്രഷുകൊണ്ട് മിക്‌സ് ചെയ്‌ത് ബേസ് ലൈനർ പുരട്ടുക. പിന്നീട് കണ്ണുകളെ ഹൈ ലൈറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഐ ലാഷസ് അറ്റാച്ചു ചെയ്യാം. ഐ ലാഷസ് അറ്റാച്ചു ചെയ്‌ത ശേഷം ഐ ലൈനറിന്‍റെ ഒരു കോട്ടിംഗ് ഇടാം.

ഇനി ആ ഐ ബ്രോസിനെ മനോഹരമാക്കാം. കണ്ണുകളെ ഹൈലൈറ്റ് ചെയ്യുന്നതിന് ബ്ലാക്ക്, ബ്രൗൺ ഷാഡോ മിക്‌സ് ചെയ്‌ത് ഐ ബ്രോസ് ടച്ച് ചെയ്യാം.

  1. ലിപ്‌സ്‌റ്റിക്ക്

ഡ്രസ്സിന് യോജിച്ച നിറത്തിലുള്ള ലിപ്‌സ്‌റ്റിക് പുരട്ടാം. അല്ലെങ്കിൽ പീകോക്ക് മേക്കപ്പിൽ റെഡ് ലിപ്‌സ്‌റ്റിക്കും ഉപയോഗിക്കാം. ലിപ് ലൈനർ ഉപയോഗിച്ച് ഔട്ട് ലൈനിംഗ് ചെയ്‌ത ശേഷം ലിപ്‌സ്‌റ്റിക് ഉപയോഗിച്ച് ലിപ്‌സ് ഫിൽ ചെയ്യാം. ഏറ്റവുമൊടുവിലായി ലിപ്‌സിൽ ഗ്ലോസ് പുരട്ടി അതിനെ ഹൈലൈറ്റ് ചെയ്യാം.

  1. ബ്ലഷർ

മേക്കപ്പിൽ ബ്ലഷറിനുള്ള സ്‌ഥാനം വലുതാണ്. ഇത് മേക്കപ്പിന് കംപ്ലീറ്റ് ലുക്ക് നൽകുന്നു. എപ്പോഴും പീച്ച് കളറിലുള്ള ബ്ലഷർ ഉപയോഗിക്കുന്നതാണ് നല്ലത്. ചെവിക്കരികിലൂടെ തുടങ്ങി ചീക്‌സ് വരെ ടച്ച് ചെയ്യാം.

  1. ഹെയർസ്‌റ്റൈൽ

പീകോക്ക് മേക്കപ്പിൽ മുഴുവൻ മുടിയുമെടുത്ത് സിംപിൾ കൊണ്ട കെട്ടാം. അതിനു ശേഷം മയിൽപ്പീലി വെച്ച് ഹെയർ ഡെക്കറേറ്റ് ചെയ്യാം.

  1. ആക്‌സസറീസ്

പീകോക്ക് മേക്കപ്പിന് അഴകേകാൻ പീകോക്ക് ഡിസൈനുകളോ അല്ലെങ്കിൽ പീകോക്ക് ഫെദറുകൾ കൊണ്ട് തയ്യാറാക്കിയ ആക്‌സസറീസുകളോ ധരിക്കുക. അതിനു ശേഷം നെറ്റിയിലും കണ്ണുകൾക്ക് അരികിലും സ്‌റ്റോൺ ബിന്ദി വെച്ച് ഡെക്കറേറ്റ് ചെയ്യാം.

ക്യാറ്റ് ലുക്കിനുള്ള സ്‌റ്റെപ്‌സ്

ഫേസ് ക്ലീനിംഗ്: ക്യാറ്റ് മേക്കപ്പ് ചെയ്യുന്നതിന് മുമ്പായി വെറ്റ് ടിഷ്യൂ വെച്ച് നന്നായി മുഖവും കഴുത്തും തുടച്ച് വൃത്തിയാക്കാം. അതിനു ശേഷം മുഖത്ത് കൊക്കോ ബട്ടർ ഗ്ലോസി മോയിസ്‌ചുറൈസർ പുരട്ടി നന്നായി മിക്‌സ് ചെയ്യാം.

  1. ബേസ്

മേക്കപ്പിൽ എപ്പോഴും സ്‌കിൻ ടോണിനനുസരിച്ചുള്ള ബേസ് തയ്യാറാക്കുകയാണ് വേണ്ടത്. മുഖത്ത് മൊത്തത്തിൽ ഒരേ ടോണിലുള്ള ബേസ് പുരട്ടാം. ഡാർക്ക് സ്‌കിൻ മറയ്‌ക്കാനായി ആ ഭാഗത്ത് അമിതമായി കൺസീലർ ഉപയോഗിക്കുന്നതു പോലെയാകരുത്. സ്‌കിൻ ടോണിനനുസരിച്ച് കൺസീലർ കൊണ്ട് മുഖത്ത് ഒരു ബേസിടാം. അതിനു ശേഷം സ്‌പോഞ്ചു കൊണ്ട് ടച്ച് ചെയ്‌ത് കൺസീലർ മുഖത്ത് ഒരു പോലെയാക്കാം. ടാൽക്കം പൗഡർ പോളിഷിംഗ് ബ്രഷ് ഉപയോഗിച്ച് മുഖത്ത് നന്നായി പുരട്ടുക. ക്യാറ്റ് ഇഫക്‌ട് നൽകുന്നതിനായി ഡാർക്ക് കളറിലുള്ള ബേസു കൊണ്ട് വായ്‌ക്കടുത്തായി ഡാർക്ക് കൺസീലർ ടച്ച് ചെയ്യാം. ആ ഭാഗം അൽപം വേറിട്ടു നിൽക്കുന്നതിനാണത്.

  1. ഐ മേക്കപ്പ്

ബേസ് തയ്യാറായ ശേഷം കണ്ണുകൾക്കുള്ള മേക്കപ്പിട്ടു തുടങ്ങാം. ക്യാറ്റ് ഇഫക്‌റ്റ് നൽകുന്ന രീതിയിലാവണം ഐ മേക്കപ്പ്. അതിനായി ആദ്യം കണ്ണുകളിൽ ബ്രൗൺ ഐ ഷാഡോ ടച്ച് ചെയ്യാം. നെറ്റിയിൽ പുറത്തേക്കെന്നവണ്ണം ഷാഡോ ടച്ച് ചെയ്യാം.

അതിനു ശേഷം കണ്ണുകളിൽ നേരിയ പിങ്ക് ഐ ഷാഡോ പുരട്ടാം. പിന്നെ, ബ്ലാക്ക് ഐ ഷാഡോയെ വിപരീതമായി വീ ഷേപ്പിൽ പുരട്ടി കണ്ണുകൾക്ക് പോയിന്‍റ്സ് ഇഫക്‌ട് നൽകാം.

ഐഷാഡോ പുരട്ടിയ ശേഷം ഐബ്രോസിലും ബ്ലാക്ക് ഐഷാഡോ പകരുക. രണ്ട് ഐ ബ്രോസിനേയും നടുക്ക് മുട്ടിച്ച് നേരിയതായി കടുപ്പിക്കാം. ക്യാറ്റ് ലുക്ക് ലഭിക്കാനാണിത്. ഇനി കണ്ണുകൾക്ക് മുകളിലും താഴെയും ബ്ലാക്ക് ഐ ലൈനർ പുരട്ടി നേരിയതായി പോയിന്‍റ്സ് ഷേപ്പ് നൽകാം.

ക്യാറ്റ് ഐസ് അൽപം ഭയപ്പെടുത്തുന്ന രീതിയിലുള്ളതാണ്. അതുകൊണ്ട് കണ്ണുകൾക്ക് ആർട്ടിഫിഷ്യൽ ലാഷസ് വേണ്ടി വരും. ലാഷസിൽ ബ്ലാക്ക് മസ്‌ക്കാര ടച്ച് ചെയ്യാം. കണ്ണുകളിൽ ഒരു വട്ടവും കൂടി ഐ ലൈനറിടാം. ഒപ്പം ബ്ലാക്ക് ലൈനറുകൊണ്ട് കണ്ണുകളിൽ ചെറിയ ചെറിയ ഡോട്‌സിടാം. കണ്ണുകൾക്കടിയിൽ നേരിയതായി വൈറ്റ് കാജൽ പുരട്ടാം.

  1. ലിപ്‌സ്‌റ്റിക്

ക്യാറ്റ് മേക്കപ്പിൽ ചുണ്ടുകൾക്ക് റെഡ് ലിപ്‌സ്‌റ്റിക് പുരട്ടാം. ആദ്യം ലിപ്‌ലൈനറു കൊണ്ട് ലിപ്‌സിൽ ഒരു ഔട്ട്‌ലൈൻ ഇടാം. ലിപ്‌സ്‌റ്റിക് പുരട്ടി ഗ്ലോസു കൊണ്ട് ഹൈലൈറ്റ് ചെയ്യാം.

  1. ബ്ലഷർ

വളരെ ഡാർക്കായി ബ്ലഷർ ഇടാതിരിക്കുന്നതാണ് നല്ലത്. ചിരിക്കുമ്പോൾ മുകളിലേക്ക് ഉയരുന്ന കവിൾ ഭാഗത്ത് ബ്ലഷർ പുരട്ടാം. പിങ്കും പീച്ചും കളറുകളിലുള്ള ബ്ലഷർ മിക്‌സ് ചെയ്‌ത് റൗണ്ട് ഷെയ്‌പിലായി കവിളിണകളിൽ ടച്ച് ചെയ്യാം.

  1. നോസ് മേക്കപ്പ്

ക്യാറ്റ് മേക്കപ്പിൽ ക്യാറ്റ് നോസ് ഒരുക്കുന്നതിനായി ബ്ലാക്ക് ഐ ലൈനർ ഉപയോഗിക്കാം. മൂക്കിന്‍റെ പോയിന്‍റിൽ ബ്ലാക്ക് ലൈനറുകൊണ്ട് ലൈൻ തയ്യാറാക്കി നന്നായി കറുപ്പിക്കാം. അതിനു ശേഷം ചുണ്ടിനു മീതെയുള്ള ഭാഗത്ത്, മീശ വരുന്നയിടത്ത് മയിൽപ്പീലിയുടെ നേർത്ത പീലികൾ ഒട്ടിക്കാം.

ഹെയർ സ്‌റ്റൈൽ

ക്യാറ്റ് മേക്കപ്പിൽ ഹെയർ സ്‌റ്റൈൽ വളരെ സിംപിളാവണം. മുടി നന്നായി ചീകി ഹാഫ് പോണി തയ്യാറാക്കി, പോണിയെ മുകളിൽ വിടർത്തിയിടുക.

ഡ്രസ്

ക്യാറ്റ് മേക്കപ്പിന് ബ്ലാക്ക് ഡ്രസാണ് എപ്പോഴും യോജിക്കുക. ബ്ലാക്ക് ഡ്രസിൽ ഈ മേക്കപ്പിന് നല്ലൊരു ലുക്ക് തന്ന ലഭിക്കും.

और कहानियां पढ़ने के लिए क्लिक करें...