ഉള്ളു കുറഞ്ഞ മുടിയിൽ ഫാഷൻ ട്രൈ ചെയ്യാൻ പലർക്കും പേടിയാണ്. ഉള്ള മുടി കൂടി പോകുമോ എന്ന ആശങ്കയാണിവർക്ക്. ഹെയർ എക്‌സ്‌റ്റൻഷൻ ഇതിനൊരു പരിഹാരമാണ്. ഉള്ള മുടിയിൽ പുതിയ മുടിയിഴകൾ വച്ചു പിടിപ്പിച്ച് ഭംഗി വരുത്തുന്ന രീതിയാണിത്. ഇങ്ങനെ സ്‌റ്റൈലാവാൻ കറുത്ത മുടി തന്നെ വേണമെന്ന് യൂത്തിനു ഒരു നിർബന്ധവുമില്ല. മുടിയിൽ ഏതു കളറും ട്രൈ ചെയ്യാൻ അവർ ഒരുക്കമാണ്. എന്നാൽ ഇളം ബ്രൗൺ, ഇളം ചുവപ്പ്, കംപ്ലീറ്റ് ബ്ലാക്ക് എന്നീ ഹെയർ എക്‌സ്‌റ്റൻഷനുകൾക്കാണ് ഡിമാന്‍റ്.

“ഹെയർ എക്‌സ്‌റ്റൻഷൻ ഇന്ന് പുതിയൊരു ഫാഷൻ ട്രെന്‍റാവുകയാണ്. ഇത് അപ്‌ളൈ ചെയ്‌താൽ കേശഭംഗി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല മുടിയ്‌ക്ക് കട്ടി തോന്നിക്കുകയും ചെയ്യും. സ്‌റ്റൈലിഷ്- ഫാഷനബിൾ കളർ എക്‌സ്‌റ്റൻഷനുകളും ഇന്ന് വിപണിയിൽ സുലഭമാണ്.” വിഎൽസിസി. ഇൻസ്‌റ്റിറ്റ്യൂട്ട് ഹെയർ എക്‌സ്‌പെർട്ട് രാജു പറയുന്നു.

ഹെയർ എക്‌സ്‌റ്റൻഷൻ എന്ത്?

കേശഭംഗി വർദ്ധിപ്പിക്കുന്നതിനായാണ് പൊതുവെ ഉപയോഗിക്കുന്നത്. നേർത്ത സെക്‌ഷനുകളായാണ് ഇത് തയ്യാറാക്കുന്നത്. ഓരോ ഇഴകളുടെയും അറ്റത്ത് പശയുണ്ടായിരിക്കും. ഇതോടൊപ്പം ഒരു ഇലക്‌ട്രിക് ഹെയർ അറ്റാച്ച്‌മെന്‍റും ലഭിക്കും. ഇതിന്‍റെ സഹായത്തോടെയാണ് ആർട്ടിഫിഷ്യൽ ഹെയർ ഒറിജിനൽ മുടിയിൽ ഫിക്‌സ് ചെയ്യുന്നത്. ടെംപറേച്ചറിന് അനുസരിച്ചാണ് മെഷീൻ സെറ്റ് ചെയ്യുന്നത്. ഇതിന്‍റെ ഊഷ്‌മാവ് 220 മുതൽ 250 വരെയായിരിക്കും. ഗ്‌ളൂവിൽ മെഷീനുപയോഗിച്ച് പതിയെ  അമർത്തുകയാണ് ചെയ്യുന്നത്. പശ ഉരുകുന്നതു മൂലം ഒറിജിനൽ മുടിയിൽ എളുപ്പം ഫിക്‌സാവുകയും ചെയ്യും.

ഹെയർ എക്‌സ്‌റ്റൻഷൻ ചെയ്യേണ്ട വിധം..

മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. കണ്ടീഷണർ പുരട്ടേണ്ടതില്ല. മുടി ബ്ലോഡ്രയർ കൊണ്ട് ഉണക്കണം. മുകളിലുള്ള മുടി ഉയർത്തി സ്‌ക്വയർ ആകൃതി നൽകുക. പിൻ ഉപയോഗിച്ച് പുറകു വശത്തെ മുടി പല ഭാഗങ്ങളായി തിരിച്ച് നേർത്ത സെക്ഷനുകളാക്കുക. ഓരോ ഇഞ്ച് ദൂരത്തായി ഹെയർ എക്‌സ്‌റ്റൻഷനുകൾ വയ്‌ക്കണം. ക്രൗൺ ഏരിയയുടെ ചുവടു വശത്തായി വേണം പിടിപ്പിക്കാൻ. ഗ്യാപ്പ് എത്ര കുറയുന്നുവോ ഭംഗി അത്രയും കൂടും. മുടി വേരുകളിൽ നിന്നും  8-10 മുടിയിഴകളെടുക്കുക. എന്നിട്ട് ഹെയർ എക്‌സ്‌റ്റൻഷൻ ഇഴകളുമെടുത്ത് ഒറിജിനൽ മുടിയുടെ ചുവട്ടിലായി വച്ചു പിടിപ്പിക്കുക. ഇനി ഇലക്‌ട്രിക് ഹെയർ അറ്റാച്ച്‌മെന്‍റ് മെഷീൻ ഉപയോഗിച്ച് പ്രസ്സ് ചെയ്യുക. ഹെയർ എക്‌സ്‌റ്റൻഷനിലുള്ള പശ ഉരുകി ഒറിജിനൽ മുടിയിൽ പറ്റിപ്പിടിക്കും. പുറകിലുള്ള മുടിയിഴകളിൽ ഇത് ആവർത്തിക്കുക.

ഒരു നിരയിൽ ഏതാണ്ട് 15 സെക്ഷനുകൾ തയ്യാറാക്കുക. ഏതാണ്ട് 50 തോളം എക്‌സ്‌റ്റൻഷൻ ഇഴകൾ വച്ചു പിടിക്കുക. ക്രൗൺ ഏരിയയിലെ മുടിയിൽ എക്‌സ്‌റ്റൻഷൻ ആവശ്യമില്ല. പുറകിലെ മുടിയിഴകളിൽ മാത്രം ഹെയർ എക്‌സ്‌റ്റൻഷൻ ചെയ്യുന്നതാണ് അഭികാമ്യം. ഇനി വലിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. ഹെയർ എക്‌സ്‌റ്റൻഷനു ശേഷം, ഒറിജിനൽ ആർട്ടിഫിഷ്യൽ മുടിയിൽ വരുന്ന അന്തരം ഒഴിവാക്കുന്നതിനു മുടിയുടെ അറ്റം ഒരേ നിരപ്പിൽ മുറിക്കുക. പാർട്ടികൾക്ക് പല കളറുകൾ ഉപയോഗിച്ച് മുടി സ്‌റ്റൈലാക്കുന്നത് ട്രെന്‍റാവുകയാണ്.

ഹെയർ എക്‌സ്‌റ്റൻഷൻ നീക്കം ചെയ്യാൻ

അല്‌പം പഞ്ഞിയിൽ നെയിൽ പെയിന്‍റ് റിമൂവറെടുത്ത് മുടിയിലെ പശയുള്ള ഭാഗത്ത് അല്‌പനേരം ഉരസുക. പെട്ടെന്ന് ഇളകി പോരും. മെഷീനിന്‍റെ സഹായത്തോടെ പശ ഉരുക്കിയും നീക്കം ചെയ്യാനാവും. എന്നിരുന്നാലും റിമൂവർ ആണ് കൂടുതൽ അഭികാമ്യം.

ഹെയർ സ്‌പ്രേ

വരണ്ട് ജീവസ്സറ്റ കെമിക്കൽ ഡാമേജുള്ള മുടിയിഴകളിൽ ഹെയർ സ്‌പ്രേ ചെയ്യുന്നത് ഫലപ്രദമായിരിക്കും. ആദ്യം തന്നെ മുടി നാലായി പകുത്തെടുക്കുക.

സ്‌പാ ക്രീമിൽ നിറം ചേർക്കുക. ഇനി മുടിയിലെ ഓരോ സെക്ഷനുമെടുത്ത് ബ്രഷ് ഉപയോഗിച്ച് സ്‌പാ ക്രീം പുരട്ടുക. മുടിയിലാകമാനം നന്നായി പുരട്ടിയ ശേഷം രണ്ടു കൈയിലേയും ഈ രണ്ടു വിരലുകൾ ഉപയോഗിച്ച് മുടിയിഴകളിലൂടെ വട്ടത്തിൽ പതിയെ ചലിപ്പിക്കുക. 10 മുതൽ 15 മിനിറ്റ് വരെ മസാജ് ചെയ്യാം. ക്ലിയറിംഗ് പേപ്പർ വച്ച് മുടി കവർ ചെയ്യുക. ഇത് മുടിയിൽ ഒട്ടിപ്പിടിക്കുമെന്നു മാത്രമല്ല മുടിയ്‌ക്ക് വേണ്ട ഹീറ്റും നൽകും. ക്രീം നന്നായി പറ്റിപ്പിടിക്കും. സ്‌റ്റീം മെഷീനിന്‍റെ സഹായത്തോടെ 5 മുതൽ 7 മിനിറ്റ് വരെ ഹീറ്റ് ചെയ്യുക. ഇനി ക്ലിയറിംഗ് പേപ്പർ മാറ്റി മുടി മസാജ് ചെയ്യുക. സാധാരണ സ്‌ഥിതിയിലായ ശേഷം ഹെയർ വാഷ് ചെയ്യാം. ഡ്രയർ ഉപയോഗിച്ച് മുടി സെമി ഡ്രൈ ചെയ്യുക. ശ്രദ്ധിക്കുക, കളർ ചെയ്‌ത ഉടനെ മുടി സ്‌പാ ചെയ്യരുത്.

और कहानियां पढ़ने के लिए क्लिक करें...