ഇന്നത്തെ കാലത്ത് രക്തസമ്മർദ്ദത്തിലെ വ്യതിയാനം വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദമോ കുറഞ്ഞ രക്തസമ്മർദ്ദമോ ആകട്ടെ, രണ്ട് അവസ്ഥകളും നിങ്ങളുടെ സാധാരണ ജീവിതത്തെ ദോഷകരമായി ബാധിക്കും. ഒരു മരുന്നും കഴിക്കാതെ തന്നെ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയുന്ന ചില വഴികളെയാണ് പരിചയപ്പെടുത്താൻ പോകുന്നത്.

  1. ദിവസം 7 മണിക്കൂർ ഉറക്കം

5 മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന ആളുകളിൽ രക്തസമ്മർദ്ദത്തിന്‍റെ പ്രശ്നം വളരെ സാധാരണമാണെന്ന് ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ ശീലം ഉയർന്ന രക്തസമ്മർദ്ദം മാത്രമല്ല, രക്താതിമർദ്ദത്തിനും കാരണമാകുന്നു. രക്തസമ്മർദ്ദത്തിന്‍റെ പ്രശ്നമുള്ള ആളുകൾ ദിവസവും 7 മണിക്കൂർ ഉറങ്ങാൻ തുടങ്ങിയാൽ, ഈ പ്രശ്നം മറികടക്കാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

  1. കുറച്ച് ഉപ്പ് കഴിക്കുക

ഉപ്പ് നിങ്ങളുടെ ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ കാരണമാവുന്നു. ശരീരത്തിലെ ജലത്തിന്‍റെ അളവ് കൂടുമ്പോൾ അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. രക്തസമ്മർദ്ദമുള്ള രോഗികൾ, കൂടുതൽ ഉപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു. അത്തരം ആളുകൾ നോൺ- വെജ് ശ്രദ്ധാപൂർവ്വം കഴിക്കണം, കാരണം അതിൽ സാധാരണയേക്കാൾ കൂടുതൽ ഉപ്പ് അടങ്ങിയിട്ടുണ്ട്.

3.ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം

വ്യായാമം ചെയ്യുന്നത് മിക്ക രോഗങ്ങളിൽ നിന്നും രക്ഷിക്കും. എന്നാൽ രക്തസമ്മർദ്ദത്തിന്‍റെ കാര്യത്തിൽ, വ്യായാമം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. രക്തസമ്മർദ്ദത്തിന്‍റെ പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, ഓരോ ആഴ്ചയും ഏകദേശം 150 മിനിറ്റ് വ്യായാമത്തിൽ ഏർപ്പെടുക. സ്ഥിരമായ എയ്റോബിക് വ്യായാമം  രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും മരുന്നുകൾ ഒഴിവാക്കാനും സഹായിക്കുന്നു.

  1. 10 മിനിറ്റ് ധ്യാനം

മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ, അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരം പുറത്തുവിടുന്നു, ഇത് തുടർച്ചയായി സംഭവിക്കുന്നത്  ഹൃദയരോഗ്യത്തിന് നല്ലതല്ല, അത്തരമൊരു സാഹചര്യത്തിൽ സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ധ്യാനം. ഒരു ദിവസം വെറും 10 മിനിറ്റ് ധ്യാനം ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്‍റെ പ്രശ്നത്തിൽ നിന്ന് നിങ്ങളെ അകറ്റുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

  1. പച്ചക്കറികളും പഴങ്ങളും

നിങ്ങളുടെ ഭക്ഷണത്തിൽ എത്രത്തോളം പച്ചക്കറികളും പഴങ്ങളും ഉണ്ടോ അത്രത്തോളം രക്തസമ്മർദ്ദത്തിന്‍റെ പ്രശ്നം അകന്നുനിൽക്കുന്നു. പഴങ്ങൾ ഉപയോഗിക്കുന്നത് രക്താതിമർദ്ദമുള്ള രോഗികൾക്ക് വളരെ പ്രയോജനകരമാണ്. ഇത് നിങ്ങളുടെ രക്തപ്രവാഹം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. വിറ്റാമിനുകൾ, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ശരീരത്തിൽ ആവശ്യത്തിന് ലഭ്യമാവുകയും ചെയ്യുന്നു .

  1. ഭാരം നിയന്ത്രിക്കുക

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ, നിങ്ങളുടെ ഭാരം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാരം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. അതിന്‍റെ നേരിട്ടുള്ള ഫലം രക്തസമ്മർദ്ദത്തിന്‍റെ രൂപത്തിലാണ് പ്രകടമാവുക. നിങ്ങളുടെ ഉയരം അനുസരിച്ച് നിങ്ങളുടെ ഭാരം ക്രമമായി നിലനിർത്തണം.

और कहानियां पढ़ने के लिए क्लिक करें...