ഗർഭിണിയാകുന്നതോടെ ശരീരത്തിലെന്നപ്പോലെ തന്നെ ചർമ്മത്തിലും പലതരം മാറ്റങ്ങൾ ഉണ്ടായി തുടങ്ങുന്നു. ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലം ചർമ്മത്തിന്‍റെ ഈർപ്പം കുറയുന്നതിനൊപ്പം ചർമ്മം കൂടുതൽ സെൻസിറ്റീവായി തുടങ്ങും.
അതുകൊണ്ട് നേരത്തെ ചെയ്തതു പോലെയുള്ള സ്കിൻ റൂട്ടീൻ ഫോളോ ചെയ്യാൻ ഗർഭകാലത്ത് കഴിയാതെ വരും. ഗർഭകാലത്ത് ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും ദോഷമുണ്ടാകാത്ത തരം ശരിയായ ബ്യൂട്ടി പ്രൊഡക്റ്റുകൾ തെരഞ്ഞെടുക്കുകയെന്നത് ശരിയായ ചർമ്മ പരിപാലനത്തിന് പ്രധാനമാണ്. ഗർഭകാലത്ത് രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യം പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം കെമിക്കലുകളെപ്പറ്റി കോസ്മറ്റോളജിസ്റ്റ് പൂജ പറയുന്നത് ഇതാണ്:
റെറ്റിനോയിഡ്സ്
ചർമ്മ പരിപാലനത്തിനും പ്രത്യുൽപ്പാദന സംബന്ധിയായതിനും കണ്ണുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ ഏറ്റവും ആവശ്യമായ ഘടകമാണ്. എന്നാൽ ഇത് നമ്മൾ സ്വീകരിക്കുകയോ അല്ലെങ്കിൽ ചർമ്മത്തിലൂടെ ആഗീരണം ചെയ്യപ്പെടുമ്പോൾ നമ്മുടെ ശരീരം ഇതിനെ റെറ്റിനോളായി മാറ്റുന്നു. പലതരം ആന്‍റി ഏജിംഗ് സ്കിൻ കെയർ പ്രൊഡക്ടുകളിൽ റെറ്റിനോയ്ഡ്സ് അടങ്ങിയിട്ടുണ്ട്. അതൊരു തരം റെറ്റിനോൾ ആണ്. മുഖക്കുരു, ചുളിവുകൾ എന്നിവയെ തടയാൻ ഇത് ഫലവത്താണ്. റെറ്റിനോയിഡ്സ് ലൈവ് സ്കിന്നിനെ എക്സ് ഫോളിയേറ്റ് ചെയ്‌ത് അതിവേഗം കൊളാജൻ നിർമ്മാണത്തിന് സഹായിക്കുന്നു.
എന്നാൽ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ (ഓവർ ദി കൗണ്ടർ) വാങ്ങുന്ന മെഡിസിൻസുമായി താരതമ്യം ചെയ്യുമ്പോൾ പ്രിസ്കൈബ്ഡ് മെഡിസിനുകളിൽ ധാരാളമായി റൈറ്റിനോയിഡുകൾ അടങ്ങിയിരിക്കും. ഇത് അമിതമായ അളവിൽ ഉപയോഗിക്കുന്നത് ഗർഭസ്‌ഥ ശിശുവിന് പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാം. അതിനാൽ ഇത് ഗർഭകാലത്ത് സ്കിൻ കെയർ പ്രൊഡക്ടുകളിലൂടെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
സാലിസിലിക്ക് ആസിഡ്
സാലിസിലിക്ക് ആസിഡ് ആസ്പിരിനുമായി താരതമ്യം ചെയ്താൽ ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടികൾ അമിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവെ മുഖക്കുരു പ്രശ്നത്തിന് ഉപയോഗിക്കാറുണ്ട്. അതിനാൽ ഡോക്ടറോട് ചോദിക്കാതെ സാലിസിലിക്ക് ആസിഡ് ചേർന്ന ക്രീമുകൾ ഗർഭകാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തെ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒന്നാണെങ്കിലും ഓക്സിബെൻ സോൺ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും നന്നല്ല. അഥവാ ആവശ്യമാണെങ്കിൽ 2 ശതമാനം താഴെ വരുന്ന സാലിസിലിക്ക് ആസിഡ് ഡോക്ടറുടെ ആവശ്യപ്രകാരം ഉപയോഗിക്കാം. എന്നാൽ ഇത് അളവിലുള്ളത് ഉപയോഗിച്ചാൽ കൂടുതൽ ദോഷം ചെയ്യും.
ഫാത്‍ലെറ്റ്സ്
ഹോർമോൺ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുന്ന ഒന്നാണ് ഫാത്‍ലെറ്റ്സ്. ഇത് ധാരാളം കോസ്മെറ്റിക്കുകളിലും പേഴ്സണൽ കെയർ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നുണ്ട്. പ്രത്യുൽപ്പാദന ക്ഷമതയിലും ഹോർമോൺ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുന്നതിലും ഇത് കാരണമാകുന്നുണ്ടെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഈ കെമിക്കൽ അടങ്ങിയ ബ്യൂട്ടികെയർ ഉപയോഗിക്കാൻ പാടില്ല.
കെമിക്കൽ സൺസ്ക്രീൻ
സൺസ്ക്രീൻ ഏറ്റവുമധികം ഉപയോഗിക്കുന്നത് അൾട്രാ വയലറ്റ് ഫിൽട്ടർ ഓക്സിബെൻ സോണും അതിന്‍റെ വകഭേദങ്ങളുമാണ്. ഇത് ചർമ്മത്തെ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒന്നാണ്. എന്നാൽ ഓക്സിബെൻ സോൺ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും നന്നല്ല. കാരണം ഇതൊരു എൻഡോക്രൈൻ ഡിസ്പെറ്റർ ആണ്. ഇത് ഹോർമോൺ അസന്തുലിതാവസ്‌ഥ സൃഷ്ടിക്കുന്നതിനൊപ്പം അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും.
ഹെയർ ഡൈ
ഹെയർ കളറുകളിൽ അമോണിയയും പെറോക്സൈഡും അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിന് എരിച്ചിലും അലർജിയും പോലെ മറ്റ് പ്രശ്നങ്ങളും സൃഷ്ടിക്കും.
ബ്ലീച്ച്
ബ്ലീച്ചിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഡാമേജ് ചെയ്യുന്നതിനൊപ്പം കണ്ണുകളുടെ ടിഷ്യുവിന് ദോഷമുണ്ടാക്കാം. അതിനാൽ ഗർഭകാലത്ത് ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാം.
മേൽവിവരിച്ചതിന് പകരമായിട്ടുള്ള സേഫ് സ്കിൻ കെയർ ഇൻഗ്രീഡിയന്‍റുകളെക്കുറിച്ചറിയാം
ആക്നെ ആന്‍റ് ഹൈപ്പർ പിഗ്മെന്‍റേഷൻ
ഗർഭകാലത്ത് ആക്നെ, സ്കിൻ പിഗ്മെന്‍റേഷൻ പോലെയുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ റെറ്റിനോയിഡ് ബേസ്ഡ് കോസ്മെറ്റിക്കുകളുടെ സ്‌ഥാനത്ത് ഗ്ലൈക്കോളിക് ആസിഡ് ഇൻഗ്രീഡിയന്‍റുള്ള പ്രൊഡക്റ്റ് ഉപയോഗിക്കാം. കാരണം ഇത് ഹെൽത്തി സ്കിൻ സെല്ലുകളെ പ്രമോട്ട് ചെയ്ത് ഗർഭകാലത്ത് ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തും.
ആന്‍റി ഏജിംഗ്
വിറ്റാമിൻ സി രോഗപ്രതിരോധത്തെ ബൂസ്റ്റ് ചെയ്യുന്നതു പോലെ തന്നെ വിറ്റാമിൻ സി പോലെയുള്ള ആന്‍റി ഓക്സിഡന്‍റ് കൊളാജൻ നിലനിർത്തുന്നതിനും ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇതിനൊപ്പം ഗർഭകാലത്ത് വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ ബി -3, ഗ്രീൻ ടി എന്നിങ്ങനെയുള്ള മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഉപയോഗിക്കാം.
ഡ്രൈ സ്കിൻ ആന്‍റ് സ്ട്രച്ച് മാർക്ക്സ്
ഗർഭകാലത്ത് ശരീരത്തിൽ നല്ല സമ്മർദ്ദവും ഭാരവും അനുഭവപ്പെടുമെന്നുള്ളത് വാസ്തവമാണ്. അതുപോലെ ഗർഭസ്ഥ ശിശുവിന് ഏത് സമയത്തും വെള്ളം ആവശ്യമായി വരാം. അങ്ങനെയുള്ളപ്പോൾ കുഞ്ഞ് അമ്മയിൽ നിന്നാവും ഈ ആവശ്യം നിറവേറ്റുക. അങ്ങനെ ചർമ്മം ഡ്രൈ ആകാം. ഇക്കാരണം കൊണ്ടും ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലവും ചർമ്മം ഡ്രൈ ആയി പോകാം. ഈ സാഹചര്യത്തിൽ സ്ട്രച്ച് മാർക്കിൽ നിന്നും മോചനം നേടുന്നതിന് ചർമ്മം ഡ്രൈ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകണം.
അതിനായി സ്വീറ്റ് ആൽമണ്ട് ഓയിൽ, എള്ളെണ്ണ, ഒലീവ് ഓയിൽ എന്നിവ ഉപയോഗിക്കാം. ലാവണ്ടർ ഓയിൽ, റോസ് ഓയിൽ, ജാസ്മിൻ ഓയിൽ എന്നിവയും നിർഭയം ഉപയോഗിച്ച് ഡ്രൈ സ്കിൻ, സ്ട്രെച്ച് മാർക്ക് പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും മോചനം നേടാം.
സൺ പ്രൊട്ടക്ഷൻ
ചർമ്മത്തിൽ വെയിലേൽക്കാതെ സൂക്ഷിക്കുകയെന്നുള്ളതും ഏറ്റവുമാവശ്യമാണ്. ചർമ്മത്തിൽ കഠിനമായ വെയിൽ കൊള്ളാതെ സൂക്ഷിച്ചാൽ സ്കിൻ കാൻസർ, ചുളിവുകൾ എന്നിവ പോലെയുള്ള അപകടങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താനാവും. ഈ സാഹചര്യത്തിൽ ഗർഭകാലത്ത് നാച്ചുറൽ സൺസ്ക്രീൻ എന്ന നിലയിൽ റാസ്പ്ബറി സീഡ് ഓയിൽ ഉപയോഗിക്കാം. ഗർഭകാലത്ത് കെമിക്കൽ ഉള്ള സൺസ്ക്രീനിന്‍റെ സഥാനത്ത് മിനറൽ ബേസ്ഡ് സൺസ്ക്രീൻ ഉപയോഗിക്കാം.