നീലച്ചിത്ര നിർമാണ കേസിൽ വ്യവസായി രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതു മുതൽ, ഈ കേസിൽ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്കും പങ്കുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. രാജ് കുന്ദ്രയുടെ ഒപ്പം നിരവധി കമ്പനികളുടെ ഡയറക്ടർ ആണ് ശില്പ. ചില വീഡിയോ ഷൂട്ടിംഗുകൾ ശില്പയുടെ ഓഫീസ് പരിസരത്തും നടന്നിരുന്നു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വീഡിയോ ഷൂട്ട് തന്‍റെ അറിവോടെ ആണ് നടന്നതെങ്കിലും ഹോട്ട്ഷോട്ടിന്‍റെ കണ്ടന്‍റിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്.
രാജ് കുന്ദ്രയുടെ കസ്റ്റഡി നീട്ടിയ ശേഷം മുംബൈ ക്രൈംബ്രാഞ്ച് സംഘം ശില്പ ഷെട്ടിയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു. ഇതിനിടെ ശില്പയുടെ റീ എൻട്രി ചിത്രം ഹംഗാമ 2 ഡിസ്നി ഹോട്ട്സ്റ്റാറിലും പുറത്തിറങ്ങി, അതേ ദിവസം തന്നെ കോടതി രാജ് കുന്ദ്രയുടെ കസ്റ്റഡി ജൂലൈ 27 വരെ നീട്ടുകയും ചെയ്തു.
രാജിന്‍റെ ആപ്പ് ഹോട്ട്‌ഷോട്ടിനെക്കുറിച്ച് ശിൽപയ്ക്ക് വിവരങ്ങൾ അറിയാമായിരുന്നു എന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. രാജ് കുന്ദ്രയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും ശിൽപ നിഷേധിച്ചു.
ഹോട്ട്‌ഷോട്ടിൽ ഇറോട്ടിക് വീഡിയോകളുണ്ടെങ്കിലും അവ അശ്ലീലമെന്ന് തരംതിരിക്കാനാവില്ലെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി ശില്പ പറഞ്ഞു. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലും ഇത്തരം ഉള്ളടക്കം ലഭ്യമാണെന്ന് അവർ പോലീസിനോട് മറുപടിയായി പറഞ്ഞു. ഇറോട്ടിക് ഉള്ളടക്കത്തെ അശ്ലീലമെന്ന് തരംതിരിക്കുന്നതിനെ രാജ് കുന്ദ്രയുടെ അഭിഭാഷകനും എതിർത്തിരുന്നു.
ബോളിവുഡിന്‍റെ ഫിറ്റ്നസ് ഐക്കൺ ആയ ശിൽപ ഷെട്ടി ഈ സംഭവത്തെ തുടർന്ന് റിയാലിറ്റി ഡാൻസ് ഷോയുടെ ഷൂട്ടിംഗും റദ്ദാക്കിയിരുന്നു.
ബോളിവുഡ് പതുക്കെ നശിക്കുകയാണ്. നിരവധി ആളുകൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ, അശ്ലീല ബിസിനസ്സിലൂടെ പണം സമ്പാദിക്കാൻ ആളുകൾ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. കേസിൽ ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2009 ൽ വിവാഹിതരായ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. ഫിറ്റ്നസ് , ടിവി ഡാൻസ് റിയാലിറ്റി ഷോ. ഇവയിൽ സജീവമായ ശിൽപയുടെ പുതിയ ചിത്രം ഹംഗാമ 2 റിലീസ് ചെയ്ത അതേ ദിവസം തന്നെ ആണ് ശില്പ ചോദ്യം ചെയ്യലും നേരിട്ടത് എന്ന സാഹചര്യവും ശ്രദ്ധേയമാണ്.