പണ്ടുതൊട്ടെ ചർമ്മ സൗന്ദര്യ പരിചരണത്തിനായി നാം ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെറുപയർ. ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷക സമ്പുഷ്ടമായ ഭക്ഷ്യവസ്തുവെന്ന പോലെ തന്നെ ചർമ്മപരിചരണത്തിനും ചെറുപയർ ബെസ്റ്റാണ്.
സ്കിൻ ബ്രൈറ്റനിംഗിന്
ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്‌ത് മൃതചർമ്മം നീക്കം ചെയ്യാനുള്ള അദ്ഭുത സിദ്ധി ചെറുപ്പയറിനുണ്ട്. ചർമ്മത്തിന് വിറ്റാമിൻ എ, സി എന്നീ പോഷണങ്ങളും പകരും.
- 2-3 സ്പൂൺ ചെറുപയർ ഒരു രാത്രി കുതിർത്ത ശേഷം പിറ്റേ ദിവസം അരച്ച് ഒരു സ്പൂൺ ആൽമണ്ട് ഓയിൽ, ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത് മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയും. അതുപോലെ ചുളിവുകളെയകറ്റും.ഒപ്പം ചർമ്മം മൃദുവുമാകും.
- രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുക. ശരീരമാസകലം പുരട്ടാൻ ഈ മിക്‌സ് കൂടുതലായി എടുക്കാം. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. തുടർന്ന് നല്ലൊരു മോയിസ്ച്ചുറൈസർ പുരട്ടുക. ഇത് മുഖം കൂടുതൽ ബ്രൈറ്റാകാൻ സഹായിക്കും.
- ചർമ്മം ഹൈഡ്രേറ്റാക്കാനും ചെറുപയർ ഫലവത്താണ്. ചെറുപ്പയറിലുള്ള പോഷകങ്ങളും എൻസൈമുകളും ചർമ്മം ഹൈഡ്രേറ്റാക്കാൻ സഹായിക്കും.
- 2-3 സ്പൂൺ ചെറുപയർ രാത്രി കുതിർത്ത് വച്ച് പിറ്റേ ദിവസം അരച്ച് അതിൽ പച്ചപ്പാൽ ആവശ്യത്തിന് ചേർത്ത് മുഖത്തും കഴുത്തിലും (ആവശ്യമെങ്കിൽ കൈകളിലും) പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.
- സൺടാൻ അകറ്റി ചർമ്മത്തിന് മൃദുത്വവും തിളക്കവും ലഭിക്കാൻ ചെറുപയർ ഏറെ ഫലവത്താണ്. 3-4 ടീസ്പൂൺ ചെറുപയർ പൊടിയോ അല്ലെങ്കിൽ ചെറുപയർ കുതിർത്തരച്ചതോ എടുത്ത് അതിൽ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്‌ത് 15 മിനിറ്റിനു ശേഷം കഴുകി കളയുക. സൺടാൻ അകന്നു കിട്ടുന്നതിനൊപ്പം സ്കിൻ ടൈറ്റനിംഗിനും ഈ പായ്ക്ക് സഹായിക്കും.
- ഇതുപോലെ ചെറുപയർ കുതിർത്തരച്ചതിൽ നെയ്യും അൽപ്പം റോസ്‍വാട്ടറും മിക്‌സ് ചെയ്‌ത് മുഖത്തിടുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയും. ചർമ്മം ഫ്രഷും സ്മൂത്തുമായിരിക്കും.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और