നല്ല ഒതുങ്ങിയ അരക്കെട്ട് ശരീരത്തിന് മൊത്തത്തിൽ ആകർഷണീയത പകരുന്നു. അരക്കെട്ട് വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും വലിയ തടസ്സം ശരിയായ അറിവില്ലായ്മയാണ്. വണ്ണമുള്ള ഭൂരിഭാഗം സ്ത്രീകളും അരക്കെട്ട് ഒതുക്കാൻ മെഷീനിൽ കിടന്നോ നിലത്ത് കിടന്നോ മറ്റ് പല രീതികളിലോ ക്രഞ്ച്സ് (കാൽ മുട്ടുകൾ മടക്കി മൂക്കിൽ കൊണ്ടു വരുന്ന വ്യായാമം) ചെയ്യാറുണ്ട്. ഇവയെല്ലാം തന്നെ പോപ്പുലറായ വ്യായാമങ്ങളാണ്.

ഈ വ്യായാമങ്ങളെല്ലാം 1-2 മാസം തുടർച്ചയായി ചെയ്യുമ്പോഴേക്കും അരക്കെട്ട് വണ്ണം ഏതാനും സെന്‍റീമീറ്റർ കുറയുകയും വയർ ഒതുക്കമുള്ളതായി തീരുകയും ചെയ്യും. യഥാർത്ഥത്തിൽ ക്രഞ്ചസു കൊണ്ട് വയർ കുറയുക മാത്രമാണ് ചെയ്യുന്നത്. വയർ ഫ്ളാറ്റായിരിക്കുന്നവർക്കും ആബ്സ് ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവർക്കുമാണ് ഈ വ്യായാമം യോജിക്കുക.

ക്രഞ്ചസ് ഒരു പ്രയോജനവുമില്ലാത്ത വ്യായാമമാണെന്ന് ഇതിനർത്ഥമില്ല. തടിച്ചവർക്ക് ക്രഞ്ചസ് മൊത്തം വ്യായാമത്തിന്‍റെ പത്ത് ശതമാനം ആയിരിക്കുന്നതാണ് നല്ലത്.

ഉദരവണ്ണം കുറയ്ക്കാൻ വ്യായാമങ്ങൾ

ഓട്ടം, സൈക്കിംളിഗ്, ക്രോസ് ട്രേനർ, സ്ക്വാട്ട് ത്രസ്റ്റ്, ബോക്സ് ജമ്പ്, സ്കിപ്പിംഗ്, കാറ്റൽ ബോൾ (ഡബിൾ സ്വിംഗ്) എന്നിവയാണ് ഉദരവണ്ണം കുറയ്ക്കാനുള്ള ചില വ്യായാമങ്ങൾ. ഇന്‍റർനെറ്റ് സൗകര്യമുള്ളവർ ഈ വ്യായാമങ്ങൾ സെർച്ച് ചെയ്‌ത് നോക്കി ചിത്രങ്ങൾ പരിശോധിക്കാം.

ഉദരവണ്ണം കുറയും

നിങ്ങളുടെ ശരീരത്തിന് മൊത്തത്തിൽ ലഭിക്കുന്ന വ്യായാമം ചെയ്യുക. ജിമ്മിലോ പാർക്കിലോ പോവുക. സ്പോട്ട് റിഡക്ഷൻ ടെക്നിക്കൊന്നും ഇക്കാര്യത്തിൽ ഇല്ലെന്ന് ഓർക്കുക. ഉദരവണ്ണം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതിന് പകരം ശരീരഭാരം കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാം. വെയിറ്റ് കുറയ്ക്കുന്നതിന് കാർഡിയോയ്ക്കൊപ്പം (ഓട്ടം, പിറ്റി മുതലായവ) വെയിറ്റ് ട്രെയിനിംഗും കൂടി ചെയ്യുക. സമയമുള്ള പക്ഷം സ്ട്രെച്ചിംഗ് വ്യായാമവും കൂടി ഉൾപ്പെടുത്താം. ഓർക്കുക, ആവശ്യത്തിലധികം കാർഡിയോ ചെയ്യുന്നത് മസിലുകളെ ദുർബലപ്പെടുത്തും. ഇരുപത് മിനിറ്റ് കാർഡിയോ ചെയ്യാം. അതിനു ശേഷം വെയിറ്റ് ട്രെയിനിംഗും ലൈറ്റ് സ്ട്രെച്ചിംഗ് വ്യായാമവും കൂടി ചെയ്യാം. ഇടയ്ക്ക് കാർഡിയോ ചെയ്യുന്നത് ഒഴിവാക്കി വാം അപ്പ് ചെയ്യാം. ഒപ്പം ഹെവി വെയിറ്റ് ട്രെയിനിംഗും ചെയ്യുന്നതിനും ജിമ്മിൽ പോകുന്നതിനും പകരമായി ഇടയ്ക്ക് പാർക്കിലും വ്യായാമത്തിന് ഇടം കണ്ടെത്താം. വണ്ണം കുറയ്ക്കണമെന്ന ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുക. ഉദരവണ്ണം ശരിക്കും കുറയും.

ഒരു ചെറിയ ബോക്സ് നിലത്തു വച്ച് അതിൽ ഒരു മണിക്കൂർ നേരം വൺ ടു വൺ എന്ന് പറഞ്ഞു കൊണ്ട് കയറി ഇറങ്ങുക. അത് പത്ത് ഇരട്ടി ഫലം ചെയ്യും.

ഇടയ്ക്ക് ചെയ്‌ത് നോക്കാം

  • ജിം അടയ്ക്കാറാക്കുന്ന സമയത്ത് പോവുക. ജിമ്മിൽ അവിടവിടായി കിടക്കുന്ന വെയിറ്റ് 10 മിനിറ്റിനുള്ളിൽ അതാത് സ്‌ഥാനങ്ങളിൽ വയ്ക്കുക.
  • ജിം തുറക്കാറാകുന്ന സമയത്തെത്തി ജിമ്മിൽ വച്ചിരിക്കുന്ന ഡംബൽ, പ്ലേറ്റ്സ് റോഡ് എന്നിവയെടുത്ത് വ്യായാമം ചെയ്യുന്ന സ്‌ഥാനങ്ങളിൽ വയ്ക്കുക.
  • ഇരു കൈകളിലുമായി ഭാരിച്ച ഡംബൽ എടുത്തു കൊണ്ട് ജിമ്മിൽ നടക്കുക. ഇതിനെ ഫാർമേഴ്സ് വാക്ക് എന്നാണ് വിശേഷിപ്പിക്കുക.
  • പഞ്ചറായ പഴയ വലിയ ടയർ മരത്തിൽ കെട്ടിത്തൂക്കിയിടുക. ടയറിൽ വലിയ ഹാമർ കൊണ്ട് ആവർത്തിച്ചാവർത്തിച്ച് അടിക്കുക.
और कहानियां पढ़ने के लिए क्लिक करें...