പണ്ട് ആഘോഷ വേളകളിൽ സ്ത്രീകൾ പ്രധാനമായും മുല്ലപ്പൂവും റോസാപ്പൂവുമാണ് ഹെയർ സ്റ്റൈലിംഗിനായി തെരഞ്ഞെടുത്തിരുന്നത്. പ്രത്യേകിച്ചും വിവാഹവേളയിൽ വധുവിന്‍റെ ഹെയർ സ്റ്റൈലിംഗിന് മുല്ലപ്പൂവല്ലാതെ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല.

കേരളത്തിലെ വടക്കൻ ജില്ലകളിലാകട്ടെ ഇതിന് ചെറിയൊരു ചേഞ്ചുണ്ടെന്ന് മാത്രം. മുല്ലപ്പൂവിനൊപ്പം കനകാംബരവും റോസാപ്പൂവുമൊക്കെയാണ് വധുവിന്‍റെ ഹെയർഡുവിനായി അധികമായും ഉപയോഗിക്കുന്നത്.

ഇന്ന് വിവാഹങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലുമൊക്കെ ഹെയർ സ്റ്റൈലിംഗിനായി കൂടുതലായി ഉപയോഗിക്കുന്നത് ഓർക്കിഡ് പൂക്കളാണ്.

ക്രിസ്ത്യൻ വെഡ്ഡിംഗിൽ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ബേബിസ് ബ്രീത്ത്, റോസാ പൂഷ്പങ്ങൾ, പാൻസീസ്, ഹൈഡ്രാഞ്ചിയയൊക്കെ ഇപ്പോൾ മറ്റ് വിവാഹങ്ങളിലെ ഹെയർ സ്റ്റൈലിംഗിൽ സൂപ്പർ താരങ്ങളാണ്. ഹൽദി ചടങ്ങുകൾ തുടങ്ങി വിവാഹം കഴിഞ്ഞുള്ള റിസപ്ഷനുകളിൽ വരെ ഇത്തരം പൂക്കൾ ഉപയോഗിക്കുന്നത് ട്രെൻഡായി മാറിയിരിക്കുന്നു. ഇത്തരം ചടങ്ങുകളിൽ പൂക്കൾ ഹാരങ്ങളായി കഴുത്തിലും കൈകളിലും ശിരസിലും അണിയുന്നത് പുത്തൻ കാഴ്ചകളാണ്. മുല്ലപ്പൂവ്, റോസാപ്പൂവ് എന്ന ട്രെന്‍ഡൊക്കെ മാറി വന്നിരിക്കുന്നു. ബേബിസ് ബ്രീത്ത്, ഓർക്കിഡ് പൂവിനും ഡെയ്സിക്കും ഡാലിയയ്ക്കും റോസാപ്പൂവിനുമൊപ്പം ഇടകലർത്തിയുള്ള ഹെയർ സ്റ്റൈലിംഗ് രീതിയാണിപ്പോൾ.

വധുവിനൊപ്പമുള്ളവർക്കും

വധുവുനൊപ്പം അണിനിരക്കുന്ന കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെയുള്ള ഹെയർഡുവിലും ഓർക്കിഡ് പൂക്കളും ബേബിസ് ബ്രീത്തുമൊക്കെ സ്‌ഥാനം പിടിച്ചിരിക്കുന്നു. എല്ലാറ്റിലും ഒരു എലഗന്‍റ് ടച്ച് എന്നതാണ് ഈ പുത്തൻ സ്റ്റൈലിംഗ് ട്രെന്‍റ് സൂചിപ്പിക്കുന്നത്.

ഹെയർഡുവിനും വസ്ത്രങ്ങൾക്കും

ഏത് വസ്ത്രങ്ങൾക്കും ക്യൂട്ട് ലുക്ക് പകരുന്നവയാണ് ഇത്തരം പൂക്കൾ. പ്രത്യേകിച്ചും ബേബിസ് ബ്രീത്ത്. ലോംഗ് ബ്രെയിഡ് ഹെയർഡുവിനും ബൺ വിത്ത് ഗജ്റ, ഓപ്പൺ ഹെയർ വിത്ത് വേവി ട്വിസ്റ്റ്ഡ്, ഫ്രഞ്ച് ബ്രൈഡ്, ഫിഷ് ടെയിൽ ബ്രൈഡ് ഹെയർഡു എന്നീങ്ങനെയുള്ള ഹെയർ സ്റ്റൈലിംഗിൽ ബേബീസ്, ബ്രീത്ത് പോലുള്ള കുഞ്ഞൻ പൂക്കൾ തുടങ്ങി ഓര്‍ക്കിഡ് വരെ ഉപയോഗിക്കുന്നു. ഇത്തരം പൂക്കൾ പകരുന്ന എലഗന്‍റ് ലുക്ക് ഒന്ന് വേറെ തന്നെയാണ്.

കാലം മാറുന്നതിനനുസരിച്ച് എല്ലാറ്റിലും മാറ്റം സംഭവിച്ചതു പോലെ തന്നെ ബ്രൈഡൽ ഹെയർ സ്റ്റൈലിംഗിലും ഉണ്ടായ കിടിലൻ മാറ്റങ്ങൾ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏത് വസ്ത്രത്തിനും ഇത്തരം പൂക്കൾ ഇണങ്ങുന്നതും ഈ ട്രെൻഡിന്‍റെ ഹൈലൈറ്റാണ്.

और कहानियां पढ़ने के लिए क्लिक करें...