പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളിൽ നിന്നും വൈറസുകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിനുമുള്ള മികച്ച പരിഹാരമാണ് ആര്യവേപ്പ്. നാമെല്ലാവരും വേപ്പിന്‍റെ എണ്ണമറ്റ ഗുണങ്ങൾ കേട്ട് വളർന്നവരുമാണ്. മുഖക്കുരു ചികിത്സിക്കുന്നത് മുതൽ താരൻ കുറയ്ക്കുന്നതുവരെ… സൗന്ദര്യത്തിനും രോഗശാന്തിക്കും ഒരേപോലെ പ്രയോജനപ്രദമാണ് ആര്യവേപ്പില. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേപ്പ് വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാം. മാത്രമല്ല, ഇതിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, വായുവിലൂടെ പകരുന്ന ബാക്ടീരിയ, വൈറസുകളെയും നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാം.

ആന്‍റി ഫംഗസ്,ആന്‍റി ബാക്ടീരിയൽ

ഫംഗസ്, ബാക്ടീരിയ അണുബാധകൾ എന്നിവ നിയന്ത്രിക്കാൻ വേപ്പ് ഇലകൾ ഉപയോഗിക്കുന്നു. അരിമ്പാറ, ചിക്കൻ പോക്സ് എന്നിവയ്ക്കും വേപ്പ് ഉപയോഗിക്കാം. രോഗ ബാധ ഉള്ള ഭാഗത്ത്‌ വേപ്പ് പേസ്റ്റ് നേരിട്ട് പ്രയോഗിക്കുന്നു. വേപ്പ് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ  നല്ലതാണ്. ഫംഗസ് ചികിത്സിക്കാനും വേപ്പ് ഉപയോഗിച്ചു വരുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

എന്നത്തേക്കാളും കൂടുതൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടി വന്ന സമയം ആണ് ഇപ്പോൾ. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളിൽ നിന്നും വൈറസുകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിനുമുള്ള മികച്ച പരിഹാരമാണ് വേപ്പ്. പല ആയുർവേദ വിദഗ്ധരും ദിവസവും ഭക്ഷണത്തിൽ വേപ്പ് ചേർക്കാൻ ശുപാർശ ചെയ്യുന്നു. വീട്ടിൽ വേപ്പില ലഭ്യമല്ലെങ്കിൽ ഹെർബൽ നാച്ചുറൽ നീം ബോഡി വാഷ് ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യമുള്ള മുടി

ആര്യവേപ്പ് മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്തുകയും മുടിയുടെ സൗന്ദര്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഹെയർ കണ്ടീഷണറായി നീം പേസ്റ്റും ഉപയോഗിക്കാം. ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ ഗുണം കാരണം, താരനെ തടയുന്നതിനുള്ള മികച്ച പ്രതിവിധിയാണ്. ഇത് മുടിയുടെ വേരുകളെ ശക്തമാക്കുന്നു, അതിനാൽ മുടിയുടെ വളർച്ചയും ത്വരിതപ്പെടുന്നു… ഇത് മുടി വേരുകൾക്ക് ആവശ്യമായ പോഷണവും കണ്ടീഷനിംഗും നൽകുന്നു

ചർമ്മരോഗ ചികിത്സ

ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കാൻ വേപ്പില ഉപയോഗിക്കുന്നു. വിഷാംശം ഇല്ലാതാക്കുന്ന സ്വഭാവങ്ങളുള്ളതിനാലാണിത്. എക്‌സിമയ്ക്കും മറ്റ് പല ചർമ്മ അണുബാധകൾക്കും ചികിത്സിക്കാൻ വേപ്പ് ഉപയോഗിക്കുന്നു. മുഖക്കുരുവിനെ കുറയ്ക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും വേപ്പിലുണ്ട്. വേപ്പ് ചർമ്മത്തിന്‍റെ വരൾച്ച, ചൊറിച്ചിൽ, ചുവപ്പ് എന്നിവ നീക്കം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മുഖക്കുരുവിനെയും ഇത് തടയുന്നു

ചർമ്മത്തിന് മോയ്‌സ്ചുറൈസറായി വേപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. വേപ്പ് ബോഡി വാഷ് ഉപയോഗിക്കുകയാണെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മൃദുവാക്കുകയും ചെയ്യും,. വിറ്റാമിൻ ഇ യുടെ ഗുണങ്ങൾ വേപ്പിലുണ്ട്, .

ബാത്ത് ജെൽസ്, ഷാംപൂ, സ്കിൻ ലോഷനുകൾ, ടൂത്ത് പേസ്റ്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ വേപ്പ് സാധാരണയായി കാണപ്പെടുന്നു. ഏതെങ്കിലും ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് അതിനെക്കുറിച്ച് നന്നായി മനസിലാക്കിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.

और कहानियां पढ़ने के लिए क्लिक करें...