ചേരുവകൾ:

പുഴുങ്ങിയ ഉരുളക്കിഴങ്ങ് – അര ബൗൾ

കാരറ്റ് കഷണങ്ങൾ – ഒരു ടേബിൾ സ്പൂൺ

ഗ്രീൻപീസ് – ഒരു ടേബിൾ സ്പൂൺ

ബീൻസ് അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

ക്യാപ്സിക്കം – ചെറിയത് കഷണങ്ങളാക്കിയത്

മഞ്ഞ, ചുവപ്പ് ബെൽ പെപ്പർ അരിഞ്ഞത് – അര ബൗൾ

മാതളം അല്ലികള്‍ ആവശ്യത്തിന്

ആപ്പിൾ – 1 ചെറുത്

പിയർപ്പഴം – 1 ചെറുത്

മുന്തിരി – 8-10 എണ്ണം

മൈദ – ഒരു ടേബിൾ സ്പൂൺ

പാൽ – അര ബൗൾ

ഇറ്റാലിയൻ മിക്സ് ഹെർബ്

വെണ്ണ ചീകിയത് – അര ബൗൾ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കാരറ്റ്, ബീൻസ് എന്നിവ ചൂട് വെള്ളത്തിലിട്ട് പാതിവേകും വരെ പാകം ചെയ്യുക. ഗ്രീൻപീസ് പുഴുങ്ങിയെടുക്കുക.

ഒരു വലിയ ബൗളിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങും മുഴുവൻ പച്ചക്കറികളും മുഴുവൻ പഴങ്ങളും ചേർക്കുക.

ഒരു പാൻ ചൂടാക്കി ഒരു സ്പൂൺ എണ്ണ അല്ലെങ്കിൽ വെണ്ണ ചൂടാക്കുക. അതിൽ മൈദയിട്ട് റോസ് നിറമാകും വരെ വറുക്കുക. ഇതിൽ ഉപ്പും ഹെർബ്സും ചേർക്കുക.

പാലൊഴിച്ച് തുടർച്ചയായി ഇളക്കി പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് കൂടുതൽ കുറുകുകയാണെങ്കിൽ അൽപ്പം പാലും കൂടി ചേർക്കാം.

അൽപ്പം വെണ്ണ ചേർത്ത് മുഴുവൻ പച്ചക്കറികളും പഴങ്ങളും കൂടി ചേർത്ത് മിക്സ് ചെയ്‌ത് തീ ഓഫ് ചെയ്യുക. ആവശ്യമെങ്കില്‍ അതിന് മുകളിൽ ശേഷിച്ച വെണ്ണ കൂടി വിതറി സര്‍വ് ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...