ചോദ്യം :

എന്‍റെ പാദങ്ങൾ വളരെയധികം വിയർക്കുന്ന പ്രകൃതമാണ്, അതിനാൽ ദുർഗന്ധം ഉണ്ടാകുന്നു, മഴക്കാലത്തും ഈർപ്പം കെട്ടിനിൽക്കുമ്പോഴും കാലിൽ കൂടുതൽ ദുർഗന്ധം വരാൻ തുടങ്ങുന്നു. വലിയ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കുന്നത്. ഞാൻ എന്തുചെയ്യും?

ഉത്തരം :

ചർമ്മത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ വിയർപ്പുമായി സമ്പർക്കം പുലർത്തുമ്പോൾ, കാലുകൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങും. പാദത്തിലെ ഗന്ധം നീക്കം ചെയ്യാൻ, സാധാരണ വിനാഗിരി വെള്ളത്തിൽ കലർത്തി കാലിൽ കഴുകാം അല്ലെങ്കിൽ അല്പം ഇഞ്ചി നീര് കാലിൽ തടവുക, തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ കാലുകൾ കഴുകുക. ഇത് ചെയ്യുന്നതിലൂടെ, കാലുകളുടെ ദുർഗന്ധം ഇല്ലായ്മ ചെയ്യാം..

ലാവെൻഡർ ഓയിൽ

നല്ല ഗന്ധം തരുന്നു എന്ന് മാത്രമല്ല, ബാക്ടീരിയകളെ കൊല്ലുന്നതിനും ഇത് ഫലപ്രദമാണ്. ഈ ഓയിലിൽ ആന്‍റിഫംഗൽ ഗുണങ്ങൾ കാണപ്പെടുന്നു, ഇത് പാദത്തിന്‍റെ ഗന്ധം നീക്കം ചെയ്യുന്നതിന് വളരെ ഗുണം ചെയ്യും. കുറച്ച് തുള്ളി ലാവെൻഡർ ഓയിൽ ഇളം ചൂടുള്ള വെള്ളത്തിൽ ഇട്ടു കാലുകൾ അതിൽ കുറച്ച് നേരം മുക്കി വയ്ക്കുക

വിയർപ്പ് ഒരു സ്വാഭാവിക പ്രക്രിയയാണ്. താപനില നിയന്ത്രിക്കുന്നതിന് ശരീരചര്‍മ്മത്തിലെ ചെറിയ ചെറിയ  സുഷിരങ്ങളിൽ നിന്ന് വിയർപ്പ് പുറപ്പെടുന്നു. ശരീരത്തെ തണുപ്പിച്ച് ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുന്നത് വിയർപ്പാണ്.. അതുകൊണ്ടാണ് ആരോഗ്യത്തിന്‍റെ കാഴ്ചപ്പാടിൽ വിയർപ്പ് പ്രധാനമായിരിക്കുന്നത്. എന്നാൽ അമിതമായി വിയർക്കുന്നതും നല്ലതല്ല.ചെരിപ്പും ഷൂവും സോക്സും നിത്യേന വൃത്തിയാക്കി ഉപയോഗിക്കാനും മറക്കരുത്.

കഫീൻ ഒഴിവാക്കുക

കഫീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ അമിത വിയർപ്പിന് കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, കോഫി മുതലായവ സമീകൃത അളവിൽ മാത്രം കഴിക്കുക.

യോഗ

നിങ്ങൾ വളരെയധികം വിയർക്കുന്നുവെങ്കിൽ യോഗ ചെയ്യുക, കാരണം യോഗയുടെ സഹായത്തോടെ അമിതമായ വിയർപ്പിന്‍റെ പ്രശ്നം ഒരു പരിധി വരെ സ്വാഭാവികമായി ഭേദമാക്കാം. യോഗ ശരീരത്തിന്‍റെ ഞരമ്പുകളെ ശാന്തമാക്കുകയും അമിത വിയർപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

और कहानियां पढ़ने के लिए क्लिक करें...