ഇക്കാലത്തെ ഡിജിറ്റൽ ജീവിത ശൈലിയും ഉറക്കക്കുറവും മൂലം നിരവധി പ്രശ്നങ്ങൾ ആളുകൾ നേരിടുന്നുണ്ട്. കൺ തടങ്ങളിൽ കറുപ്പും തടിപ്പും ഡാർക്ക്‌ സർക്കിളും എല്ലാം ഉണ്ടാകുന്നത് അവഗണിച്ചു കളയരുത്…

ഉറക്കക്കുറവ് ചർമ്മത്തെ മങ്ങിയതും ഇരുണ്ട നിറമുള്ളതുമാക്കുന്നു. കണ്ണുകൾക്ക് കീഴിൽ ഉണ്ടാകുന്ന ഇരുണ്ട വൃത്തങ്ങൾ നമ്മുടെ മോശം ആരോഗ്യസ്ഥിതിയെയും സൂചിപ്പിക്കുന്നു.

പ്രകൃതി ദത്തമായ ചില വഴികളിലൂടെ കണ്ണുകൾക്ക് താഴെയുള്ള ഇരുളിമ എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.

ബദാം ഓയിൽ

കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന് ഗുണം ചെയ്യുന്ന പ്രകൃതിദത്ത ഘടകമായ ബദാം ഓയിൽ ഡാർക്ക്‌ സർക്കിൾ കുറയ്ക്കാൻ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

ഡാർക്ക്‌ സർക്കിളുകളിൽ ബദാം ഓയിൽ പുരട്ടി ചർമ്മത്തിൽ വളരെ മൃദുവായി മസാജ് ചെയ്യുക. രാത്രി കിടക്കാൻ നേരം പുരട്ടിയ ശേഷം അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തിൽ കഴുകുക. ഇരുണ്ട നിറം മാഞ്ഞുപോകുന്നതു വരെ എല്ലാ ദിവസവും ഇത് ആവർത്തിക്കുക.

കുക്കുമ്പർ

സ്പാ ചെയ്യുമ്പോൾ കണ്ണുകൾക്ക് മേൽ കുക്കുമ്പർ‌ കഷ്ണങ്ങളുപയോഗിച്ച് വിശ്രമിക്കുന്നത് അറിയാമല്ലോ. ചർമ്മത്തെ ലൈറ്റ് ആക്കാൻ കുക്കുമ്പർ നല്ലതാണ്

എങ്ങനെ ഉപയോഗിക്കാം

കുക്കുമ്പർ കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഏകദേശം 30 മിനിറ്റ് തണുക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുക. തുടർന്ന് ഈ കഷ്ണങ്ങൾ ഡാർക്ക്‌ സർക്കിളുകളിൽ ഏകദേശം 10 മിനിറ്റ് വയ്ക്കാം. കണ്ണുകൾ വെള്ളത്തിൽ നന്നായി കഴുകുക.ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഇരുണ്ട നിറം ലഘൂകരിക്കാനും നിങ്ങളുടെ കണ്ണിലെ പഫ്നെസ് കുറയ്ക്കാനും സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

ഉരുള കിഴങ്ങ് ചതച്ചു നീര് എടുത്ത ശേഷം ഒരു കോട്ടൺ, മുക്കി കണ്ണുകളിൽ വെയ്ക്കാം.നേർത്ത കഷ്ണം ആയി മുറിച്ചെടുത്തു കണ്ണിനു മുകളിൽ വെയ്ക്കാം. ഏകദേശം 15 മിനിറ്റ് സൂക്ഷിക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ കണ്ണുകൾ നന്നായി കഴുകുക. 2-3 ആഴ്ച ദിവസവും ഒന്നോ രണ്ടോ തവണ ആവർത്തിക്കുക.

റോസ്വാട്ടർ

റോസ്‍വാട്ടർ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു, മാത്രമല്ല ക്ഷീണിച്ച കണ്ണുകൾക്ക് ആശ്വാസം നൽകുന്നു. ഇത് സ്കിൻ ടോണറായി നന്നായി പ്രവർത്തിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

റോസ്‍വാട്ടറിൽ കോട്ടൺ കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക. ഈ കോട്ടൺ കൺപോളകളിൽ വയ്ക്കുക.ഏകദേശം 15 മിനിറ്റ് അവിടെ വെയ്ക്കുക.2-3 ആഴ്ച ഇത് ദിവസവും ചെയ്യാം.

തക്കാളി

തക്കാളിക്ക് സ്വാഭാവികമായും ശക്തമായ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു.

എങ്ങനെ ഉപയോഗിക്കാം

ഒന്നര ടീസ്പൂൺ നാരങ്ങ നീര് ഒരു ടീസ്പൂൺ തക്കാളി ജ്യൂസിൽ കലർത്തുക. ഡാർക്ക്‌ സർക്കിളിൽ 10 മിനിറ്റ് ഇത് പ്രയോഗിക്കുക. തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. 2 – 3 ആഴ്ചയോളം ദിവസത്തിൽ രണ്ടുതവണ പ്രയോഗിക്കുക.

और कहानियां पढ़ने के लिए क्लिक करें...