ഓർക്കാപ്പുറത്ത് വിവാഹം തീരുമാനിക്കപ്പെടുമ്പോൾ ശരീരഭാരം കുറയ്ക്കേണ്ടതിനെപ്പറ്റിയോർത്ത് വേവലാതിപ്പെടുന്ന ധാരാളം പെൺകുട്ടികളുണ്ടാകാം. ജോലിത്തിരക്കും മറ്റും കൊണ്ട് ഫിറ്റ്നസ് കാര്യങ്ങൾ ശരിയായവണ്ണം പാലിക്കാൻ കഴിയാത്തവരാകാം പലരും. ഇത്തരം ഘട്ടങ്ങളിൽ ഭൂരിഭാഗം പേരും ക്രാഷ് ഡയറ്റിംഗിനോ അല്ലെങ്കിൽ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമത്തിനോ മുതിരും. എന്നാൽ ഇവയൊന്നും ദീർഘകാല അടിസ്‌ഥാനത്തിൽ ഫലവത്താകണമെന്നില്ല. അതുകൊണ്ട് ഏറെ ജാഗരൂകരായിട്ടുള്ളവർ ശരീരഭാരം തുടർച്ചയായി കുറയ്‌ക്കാൻ സഹായിക്കുന്നതിന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും.

ഫിറ്റ്നസ്സിനായി ശരീരത്തിന് ഫലവത്താകുന്ന സുമ്പയും ഫിറ്റ്നസ് പകരുന്നതിനായി ലിഫ്റ്റിംഗിനും ചെയ്യാന്‍ മുതിരും. ഇക്കാരണത്താൽ മാംസപേശികൾക്ക് സഥായിയായ ബലവും ഉറപ്പും ലഭിക്കും. കൊഴുപ്പ് അലിഞ്ഞ് പോവുകയും ചെയ്യും. ഫിറ്റ്നസ് പ്രേമികളായിട്ടുള്ളവർക്ക് ഈ രണ്ട് വർക്കൗട്ടുകളും ഏറെ പ്രിയപ്പെട്ടതാണ്.

ഫിറ്റ്നസ് പ്രോഗ്രാം

90 കളിൽ ഫിറ്റ്നസ് ട്രെയിനറായ ആൽബർട്ടോ ബോട്ടേ പെറേസ് ആണ് സുമ്പ ആവിഷ്കരിച്ചത്. വളരെ ഊർജ്‌ജസ്വലവും രസകരവുമായ എയ്റോബിക് ഫിറ്റ്നസ് പ്രോഗ്രാമാണിത്. തെക്കേ അമേരിക്കൻ നൃത്തത്തിന്‍റെ വ്യത്യസ്‌തങ്ങളായ ശൈലികളടെ സ്വാധീനം ഇതിനുണ്ട്. പെട്ടെന്ന് കലോറി എരിച്ചു കളയാൻ ഈ വർക്കൗട്ട് ഫലവത്താണ്. പാദത്തിന്‍റെ മുൻഭാഗം നിലത്തൂന്നി ഹിപ്പ് ഹോപ്പിന്‍റെയും സാൽസയുടേയും സ്പീഡ് ബീറ്റ്സിന്‍റെ പശ്ചാത്തലത്തിൽ ശരീരം ചലിപ്പിച്ചുള്ള മൂവ്മെന്‍റ്സ് ആണ് ഇതിൽ. പ്രധാനമായും ഗ്രൂപ്പായി ചെയ്യുന്ന വർക്കൗട്ടാണ് സുമ്പ. ശരീരത്തിനും മനസ്സിനും ഉത്സാഹം പകരാനും ഫിറ്റ്നസ് കൈവരിക്കാനും സഹായിക്കും. വളരെ ദ്രുതഗതിയിലുള്ള ചുവടുകളുളള നൃത്തമാണ് സുമ്പ. അതിനാൽ ട്രെഡ് മില്ലിലുള്ള നടത്തം ക്രോസ് ട്രെയിനർ എന്നിവയെ അപേക്ഷിച്ച് ഫാറ്റ് എളുപ്പത്തിൽ എരിച്ചു കളയും.

ഇലാസ്തികത വർദ്ധിപ്പിക്കാം

ഏറ്റവും മികച്ചൊരു വ്യായാമമാണ് കാർഡിയോ വാസ്ക്കുലർ. വളരെ സ്പീഡിലോ മീഡിയം സ്പീഡിലോ ചെയ്യുന്ന വ്യായാമമാണിത്. എല്ലാ മാംസപേശികൾക്കും പ്രത്യേകിച്ചും മുതുകിനും വയറിനും ഇത് മികച്ച വ്യായാമമാണ്. സുമ്പയിലുള്ള സങ്കീർണ്ണമായ മൂവ്മെന്‍റ്സ് മസിലുകളുടെ ഇലാസ്തികത വർദ്ധിപ്പിക്കുന്നു. ഒപ്പം ശരീരത്തെ സന്തുലിതവുമാക്കും. സുമ്പ കൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. ശക്‌തി നിറഞ്ഞ ഈ വർക്കൗട്ടിന്‍റെ മറ്റൊരു ഗുണം ഇത് എല്ലാ മാംസപേശികളെയും സക്രിയമാക്കുമെന്നതാണ്. മാത്രവുമല്ല ശരീരത്തെ പൂർണ്ണമായും ഫിറ്റായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇതിന് പ്രായം ഒരു തടസ്സമല്ല. കാരണം സന്ധികളെ ഇത് ദോഷകരമായി ബാധിക്കുകയില്ല. 5 വയസ്സു തുടങ്ങി 65 വയസ്സു വെര പ്രായമുള്ള ആർക്കും ഇത് ചെയ്യാം.

വെയിറ്റ് ട്രെയിനിംഗ്

വെയിറ്റ് ട്രെയിനിംഗ് ശരീരഭാരം കുറയ്ക്കാനുള്ള മികച്ചൊരു വർക്കൗട്ടാണ്. പണ്ടുതൊട്ടെ ബോഡി ബിൽഡേഴ്സിനിടയിൽ പ്രിയ ഇനമാണിത്. ബോഡിബിൽഡേഴ്സിന് മാത്രമായുള്ളതാണ് വെയിറ്റ് ട്രെയിനിംഗ് എന്ന് നമ്മളിൽ പലരും കരുതാറുണ്ട്. എന്നാലത് ശരിയല്ല. വെയിറ്റ് കുറയ്ക്കാൻ പരിശ്രമിക്കുന്നവർ വെയിറ്റ് ലിഫ്റ്റിംഗിന് പ്രാധാന്യം കൊടുക്കണം.

ശരീരബലം വർദ്ധിപ്പിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും ഏറ്റവും പ്രധാനമാണ് വെയിറ്റ് ലിഫ്റ്റിംഗ്. സ്ട്രങ്ത്ത് ട്രെയിനിംഗിൽ സഹന ശക്‌തി വർദ്ധിപ്പിക്കാനും മാംസപേശികൾക്ക് ഉറപ്പ് നൽകാനും ഫ്രീ വെയിറ്റ് അല്ലെങ്കിൽ വെയിറ്റ് മെഷീനുകൾ ഉപയോഗിച്ചോ ചെയ്യാം.

മെറ്റബോളിക്ക് സ്ട്രങ്ത്ത് ട്രെയിനിംഗിൽ ഉയർന്ന തീവ്രതയിലുള്ള ഇന്‍റർവെൽ സർക്ക്യൂട്ട്സും ചേഞ്ചിംഗ് കോംബിനേഷനൊപ്പം ഫ്രീ വെയിറ്റ്സ്, കാറ്റിൽ ബെൽസ്, ഡംബൽസ് എന്നിവ ആവർത്തിച്ച് ചെയ്യുന്നു. വർക്കൗട്ട് ചെയ്യുന്ന വേളയിൽ റസിസ്റ്റൻസ് ബാൻഡ്സ് മെറ്റബോളിസം നിരക്ക് ഉയരുന്നു.

കാർഡിയോ ട്രെയിനിംഗിൽ വർക്കൗട്ട് ചെയ്യുന്ന വേളയിൽ ഹൃദയമിടിപ്പുകൾ വർദ്ധിക്കുകയും ശ്വാസകോശങ്ങളുടെ ക്ഷമത വർദ്ധിച്ച് കലോറി എരിച്ചു കളയപ്പെടുകയും ചെയ്യുന്നു. എന്നാൽ വെയിറ്റ് ട്രെയിനിംഗിൽ വ്യായാമം കഴിഞ്ഞ് 72 മണിക്കൂറിന് ശേഷമാണ് കലോറി എരിച്ചു കളയപ്പെടുന്നത്. ഇത് ശരീരത്തിന്‍റെ മെറ്റബോളിക് റേറ്റ് ഉയർത്തുകയും പകൽ മുഴുവനും അതിവേഗത്തിൽ കലോറി എരിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു.

വെയിറ്റ് ലിഫ്റ്റിംഗ് കേവലം വെയിറ്റ് കുറയ്‌ക്കുകയാണ് ചെയ്യുക. എന്നാൽ വെയിറ്റ് ട്രെയിനിംഗ് ബോഡി മസിൽസ് രൂപപ്പെടുത്തുന്നതിനും എല്ലുകളുടെ ഉറപ്പും ബലവും വർദ്ധിപ്പിക്കാനും ഫലവത്താണ്. ഓസ്റ്റിയോ പോറോസിസ് പോലെയുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാൻ സഹായിക്കും. നിത്യവും വെയിറ്റ് ലിഫ്റ്റിംഗ് ചെയ്യുക വഴി ഡയബറ്റീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറയുന്നു. അതുപോലെ മുതുക് വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.

മന:ശക്‌തി വർദ്ധിപ്പിക്കാനും ദിവസം മുഴുവനും ഉത്സാഹം വർദ്ധിപ്പിക്കാനും നല്ലതാണ്. അതിനാൽ ശരീരത്തിന് നല്ല ഉറപ്പും ഫിറ്റ്നസും ലഭിക്കാൻ സുമ്പ പരിശീലിക്കാം. അതുമല്ലെങ്കിൽ വെയിറ്റ് ട്രെയിനിംഗ് ചെയ്യാം. ഇവ രണ്ടും നിങ്ങളടെ ഫിറ്റ്നസ് ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കും.

നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ അതുമല്ലെങ്കിൽ മാംസപേശികൾക്ക് ഉറപ്പ് നൽകാനോ ആഗ്രഹിക്കുന്നുവെങ്കിൽ സുമ്പയും വെയിറ്റ് ലിഫ്റ്റിംഗും ചെയ്യാം. മികച്ച ഫലം കിട്ടും.

और कहानियां पढ़ने के लिए क्लिक करें...