ചീസും പനീറും വിറ്റാമിൻ B12 ന്‍റെ കലവറ ആണ്… സ്വാദും പോഷകവുമുള്ള പനീർ കട്‍ലറ്റും വിവിധ പച്ചക്കറികളും ചേർന്ന ചീസ് കട്‍ലറ്റ് സിസ്‍ലര്‍ തയ്യാറാക്കി നോക്കാം.
ചേരുവകൾ
ചീസ് – 250 ഗ്രാം
പനീർ – 250 ഗ്രാം
ബ്രഡ് പൊടിച്ചത് – ആവശ്യത്തിന്
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 25 ഗ്രാം വീതം
ചെറുതായി അരിഞ്ഞ സവാള – 50 ഗ്രാം
ടൊമാറ്റോ കെച്ചപ്പ് വിത്ത് ഒറിഗാനോ – 20 ഗ്രാം
കാരറ്റ് – 20 ഗ്രാം നേർത്തതായി അരിഞ്ഞത്
കാബേജ് – 20 ഗ്രാം നേർത്തതായി അരിഞ്ഞത്
കാബേജ് – 50 ഗ്രാം
ഫ്രഞ്ച് ബീൻസ് വേവിച്ചത് – 50 ഗ്രാം
ബേബി കോൺ വേവിച്ചത് – 25 ഗ്രാം
കാരറ്റ് വേവിച്ചത് – 25 ഗ്രാം
പനീർ, ക്യാപ്സിക്കം,തക്കാളി, സവാള – 50 ഗ്രാം
ബാർബി ക്യൂ സോസ്, എണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ പനീർ മഷ് ചെയ്‌ത് ഒപ്പമുള്ള ക്യാപ്സിക്കം, തക്കാളി, സവാള ചേർത്ത് കട്‍ലറ്റ് തയ്യാറാക്കുക. ശേഷം ബ്രഡ് ക്രബ്ബ്സിൽ മുക്കി പൊതിഞ്ഞ് ചൂട് എണ്ണയിലിട്ട് ഗോൾഡൻ നിറമാകും വരെ വറുത്തെടുക്കുക.
ഇതിൽ വൈറ്റ് പെപ്പർ,വിനാഗിരി, ടൊമാറ്റോ കെച്ചപ്പ് വിത്ത് ഒറിഗാനോ ചേർത്ത് കാബേജ് ഒഴിച്ചുള്ള മുഴുവൻ പച്ചക്കറികളും ചേർത്ത് മാറ്റി വയ്ക്കുക.
ഇനി ചൂടുള്ള സിസ്‍ലര്‍ പ്ലെയിറ്റ് എടുക്കുക. അതിൽ ഏറ്റവുമാദ്യം കാബേജ് ഇലകള്‍ നിരത്തുക. മുകളിൽ കട്‍ലറ്റ് വയ്ക്കുക.
സ്റ്റിക്കിൽ പനീർ, ക്യാപ്സിക്കം, തക്കാളി, സവാള സ്ക്വയറാക്കി മുറിച്ചത് എന്നിവ കോർത്ത് വയ്ക്കുക. ഇനി മുഴുവൻ വെജറ്റബിൾസും കട്‍ലറ്റിന് ചുറ്റിലുമായി വിതറുക.
മുകളിൽ ബാർബി ക്യൂ സോസ് ഒഴിച്ച് ഉടനടി പാസ്തയ്ക്കൊപ്പം സർവ്വ് ചെയ്യാം.