മിഡിൽ ഈസ്റ്റ്‌ രുചിയുടെ വൈവിദ്ധ്യം നൽകുന്ന കബാബ് സിസ്‍ലർ പുതു രുചികൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന വിഭവം ആണ്.

 

ചേരുവകൾ

വെജ് കബാബ് – 6 എണ്ണം

ബാർബി ക്യൂ സോസ് – ആവശ്യത്തിന്

വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് – 50ഗ്രാം

വൈറ്റ് പെപ്പർ, വിനാഗിരി – 25 ഗ്രാം വീതം

ടൊമാറ്റോ കെച്ചപ്പ് വിത്ത് ഒറിഗാനോ – 20 ഗ്രാം

സവാള – 50 ഗ്രാം

തക്കാളി – 50 ഗ്രാം

കാബേജ് – 50 ഗ്രാം

ഫ്രഞ്ച് ബീൻസ് – 50 ഗ്രാം

ബ്രോക്കോലി – 25 ഗ്രാം

ബേബി കോൺ -25 ഗ്രാം

മക്രോണി – 25 ഗ്രാം (വേവിച്ചത്)

എണ്ണ ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏറ്റവും ആദ്യം കബാബ് തയ്യാറാക്കി വയ്‌ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും തക്കാളിയും വഴറ്റുക. ഇതിൽ വൈറ്റ് പെപ്പർ, വിനാഗിരി, ടൊമാറ്റോ കെച്ചപ്പ് വിത്ത് ഒറിഗാനോ എന്നിവ ചേർക്കുക. കാബേജ് ഒഴിച്ച് മറ്റ് പച്ചക്കറികളും വെജ് കബാബും ചേർത്ത് മാറ്റി വയ്ക്കുക.

ചൂട് സിസ്‍ലര്‍ പ്ലേറ്റ് എടുക്കുക. അതിൽ ഏറ്റവുമാദ്യം കാബേജിന്‍റെ ബേസ് തയ്യാറാക്കുക.

തയ്യാറാക്കിയ മസാല ചേർത്ത പച്ചക്കറികൾ കൊണ്ട് അലങ്കരിക്കുക. അതിന് മീതെ കബാബ് ഭംഗിയായി നിരത്തുക. ശേഷം ബാർബി ക്യൂ സോസ് ഒഴിച്ച് സ്മോക്കി ആന്‍റ് ഹോട്ട് സിസ്‍ലര്‍ സർവ്വ് ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...