കാലാവസ്‌ഥ എന്ത് തന്നെയായാലും പാടുകളില്ലാത്തതും സുന്ദരവുമായ ചർമ്മം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതും കല്യാണ ദിനത്തിൽ. തിളക്കമാർന്ന ചർമ്മത്തിനായി സ്ത്രീകളും പെൺകുട്ടികളും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. അവയിൽ പലതും ഫലപ്രാപ്തിയിലെത്താറില്ല. എന്നാൽ ഏറ്റവും ഫലവത്തായ ചില പൊടിക്കൈ വിദ്യകളുമുണ്ട്. അവയേതെന്ന് അറിയാം.

  1. നാരങ്ങാനീരും തേനും ചേർന്നുള്ള ഒരു മിക്സ്

നാരങ്ങാനീരും തേനും ചേർന്നുള്ള മിക്സ് അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാൻ ഫലവത്താണ്. ഈ മിശ്രിതം ദിവസവും പ്രയോഗിക്കുന്നത് രോമവളർച്ച തടയും. തേൻ നല്ലൊരു മോയിസ്ച്ചുറൈസറാണ്. അത് ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തും. മാത്രവുമല്ല ചർമ്മത്തെയത് മൃദുലവുമാക്കും. നാരങ്ങാനീരിന് എക്സ്ഫോളിയേറ്റിംഗ്- ക്ലൻസിംഗ് ഇഫക്റ്റും ഉണ്ട്. അത് ചർമ്മത്തെ വൃത്തിയുള്ളതാക്കും. അതുപോലെ പാടുകളെ നിശേഷം മാറ്റും.

  1. മസൂർ ദാൽ – ഉരുളക്കിഴങ്ങ് പേസ്റ്റ്

മസൂർ ദാൽ (ചുവന്ന പരിപ്പ്) അരച്ചതിൽ ഉരുളക്കിഴങ്ങ് പേസ്റ്റ് ചേർത്ത് മുഖത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പുരട്ടിയാൽ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാം. ഉരുളക്കിഴങ്ങിൽ പ്രകൃതിദത്തമായ ബ്ലീച്ചിന്‍റെ ഗുണമുണ്ട്. ഇത് നിത്യവും പ്രയോഗിച്ചാൽ രോമങ്ങളെ ലൈറ്റാക്കുന്നു. അനാവശ്യ രോമവളർച്ചയെ തടയാനാവും.

  1. പുദീന ചായ (ടീ)

കീറ്റോ തെറാപ്പി റിസർച്ചിന്‍റെ അടിസ്‌ഥാനത്തിൽ നടത്തിയ പഠനത്തിൽ പുദീന ചായ കുടിക്കുന്ന സ്ത്രീകളിൽ രക്തത്തിൽ ടെസ്റ്റസ്റ്റിറോണിന്‍റെ (പുരുഷ ഹോർമോൺ) കുറവു കൊണ്ട് ഉണ്ടാകുന്ന അനാവശ്യ രോമങ്ങളുടെ സാന്നിധ്യം കുറയുന്നതായി കണ്ടെത്തിയിരുന്നു. മുഖത്ത് പാടുകൾ ഉണ്ടാകുന്നത് കുറയുകയും ചെയ്യും.

  1. ബ്ലീച്ചിംഗ് ആന്‍റ് വാക്സിംഗ്

ബ്ലീച്ചിംഗ് ചെയ്യുന്നതു കൊണ്ട് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യപ്പെടണമെന്നില്ല. മറിച്ച് നിറം മങ്ങി കിട്ടും. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ചെയ്യാം. വാക്സിംഗിലൂടെയും അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാനാവും. വാക്സിംഗിനു ശേഷം ദീർഘ കാലത്തേക്ക് രോമം വളരുകയില്ല. രോമത്തെ വേരോടെ നീക്കം ചെയ്യുന്നതു കൊണ്ടാണിത്.

  1. മഞ്ഞൾ പേസ്റ്റ്

പൊതുവെ ചർമ്മ രോഗങ്ങൾ ചികിത്സിച്ച് ഭേദപ്പെടുത്താൻ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞളിന് ആന്‍റി ബാക്ടിരീയൽ, ആന്‍റി സെപ്റ്റിക് എന്നീ ഗുണങ്ങൾ ഉള്ളതിന് പുറമെ മുടി വളർച്ചയെ അത് തടയും. മഞ്ഞൾപ്പൊടിയിൽ അൽപം റോസ്‍വാട്ടർ അല്ലെങ്കിൽ പാൽ ചേർത്ത് പേസ്റ്റ് തയ്യാറാക്കി അപ്ലൈ ചെയ്യാം.

  1. ത്രെഡിംഗ് ആന്‍റ് ട്വീസിംഗ്

താടി, മേൽച്ചുണ്ട്, നെറ്റിത്തടം എന്നിവിടങ്ങളിലെ അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാൻ ത്രെഡിംഗ് അല്ലെങ്കിൽ പ്ലക്കർ ഉപയോഗിക്കാം. ത്രെഡിംഗിലൂടെ മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാം. താടി, പുരികങ്ങൾക്ക് ഇടയിൽ, കവിളുകൾ എന്നീ ഭാഗങ്ങളിൽ അനാവശ്യ രോമങ്ങൾ പ്ലക്കിംഗ് ചെയ്യാം. പ്ലക്കിംഗിനായി ഐവി ട്വീസർ ഉപയോഗിക്കാം.

  1. ഹെയർ റിമൂവിംഗ് ക്രീം

സമയക്കുറവ് കൊണ്ട് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ പ്രയാസമുണ്ടാകാറുണ്ട്. അതിനുള്ള പരിഹാരവും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഉയർന്ന ഗുണനില വാരമുള്ള പാർശ്വഫലങ്ങളില്ലാത്ത ഹെയർ റിമൂവിംഗ് ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. എല്ലാതരം ചർമ്മത്തിനും ഇത് അനുയോജ്യമാണ്.

  1. ഇലക്ട്രോലൈസിംഗ്

മേൽച്ചുണ്ടിൽ ഉണ്ടാകുന്ന അനാവശ്യരോമങ്ങൾ പ്ലക്കിംഗിന് പകരമായി വാക്സിംഗ് ചെയ്തോ ഇലക്ട്രോലൈസിസ് ചെയ്തോ നീക്കാം ചെയ്യാം. ഇലക്ട്രോലൈസിസ് ചെയ്യുന്ന സമയത്ത് വളരെ നേരിയ തോതിൽ ഇലക്ട്രിസിറ്റി പ്രയോഗിക്കും.

  1. ലേസർ ടെക്നിക്ക്

ലേസർ ടെക്നിക് ഉപയോഗിച്ച് അനാവശ്യ രോമങ്ങൾ എന്നന്നേക്കുമായി നീക്കം ചെയ്യാം. ലേസർ കിരണങ്ങൾ മുടി വേരുകളിൽ ഫോക്കസ് ചെയ്‌ത് അവയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതിന് ഏകദേശം 7 മുതൽ 8 സിറ്റിംഗുകൾ വരെ ആവശ്യമായി വരും.

और कहानियां पढ़ने के लिए क्लिक करें...