കോവിഡ് 19 രണ്ടാം വരവിൽ ആളുകൾ വളരെ ആശങ്കകുലരാണ്. അത്രയേറെ കേസുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേസ് ഉയരുന്നത് അനുസരിച്ചു വാക്‌സിനേഷൻ, മെഡിക്കൽ സൗകര്യങ്ങൾ പരിമിതവുമായി മാറുന്നു.

18 വയസ് മുതൽ എല്ലാ ആളുകൾക്കും വാക്സിനേഷൻ ആവശ്യമാണ്. എന്നാൽ എല്ലാവർക്കും ലഭ്യമാക്കാൻ കുറച്ചു സമയം എടുക്കും. കൊറോണയുടെ വർദ്ധിച്ചു വരുന്ന ഗ്രാഫ് നോക്കുമ്പോൾ രാജ്യത്തിനോ സംസ്ഥാനത്തിനോ എത്രത്തോളം പിടിച്ചു നിൽക്കാൻ കഴിയും എന്ന് കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം വൈറസിന് ഇടയ്ക്ക് ജനിതക പരിവർത്തനം സംഭവിക്കുന്നുണ്ട്. ശ്രദ്ധിച്ചാൽ അറിയാം

കഴിഞ്ഞ വർഷം മുതൽ ഈ വർഷം വരെ വളരെ വേഗത്തിലാണ് രോഗം പടർന്നു പിടിച്ചത്. രോഗബാധിതരും മരണ നിരക്കും വർദ്ധിച്ചതോടെ , ആശുപത്രി മുതൽ ശ്മശാനം വരെ എല്ലായിടത്തും ആളുകൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.

വൈറസ്‌ പരിവർത്തനം

വൈറസ്‌ പരിവർത്തനത്തിന്‍റെ കാരണം എന്താണ്? ഈ തരംഗം എത്രത്തോളം നീണ്ടുനിൽക്കും, മുതലായ ചോദ്യങ്ങൾക്ക് ഉത്തരം തേടി ശാസ്ത്രജ്ഞർ രാവും പകലും ജോലിയിൽ വ്യാപൃതരാണ്. ഓരോ സ്ഥലത്തും പരിശോധനയ്ക്കായി സാമ്പിൾ എടുക്കുമ്പോൾ രോഗിയുടെ ലക്ഷണങ്ങൾ കൂടി നോക്കുന്നു. ജനിതക മാറ്റം വന്ന വൈറസിന്‍റെ ആക്രമണശൈലി മനസിലാക്കാൻ ഇത് സഹായിക്കും.

കൊറോണബാധയുടെ പെട്ടെന്നുള്ള വർദ്ധനവിന് കാരണം പലതാണെന്നും വൈറസിന്‍റെ ശക്തി വ്യത്യസ്തമാണെന്നും ജനിതകമാറ്റം വരുന്നനതിനെ മ്യൂട്ടേഷൻ എന്ന് വിളിക്കുന്നുവെന്നും പൂനെയിലെ ബിജെ മെഡിക്കൽ കോളേജ് ക്ലിനിക്കൽ ട്രയൽ യൂണിറ്റിലെ വൈറോളജിസ്റ്റ് പ്രസാദ് ദേശ്പാണ്ഡെ പറയുന്നു. മ്യുട്ടേഷൻ സംഭവിച്ച വൈറസ്‌ വഴി രോഗം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം ബാധിക്കുന്നു. മ്യൂട്ടേഷനുകൾ സ്വാഭാവികമാണ്, പക്ഷേ ഈ വൈറസിന്‍റെ പരിവർത്തനനിരക്ക് ഉയർന്നതാണ്, ഇത് ആളുകൾക്കിടയിൽ വളരം വേഗം പടരുകയാണ്, അതിനാൽ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ പൂർണ്ണമായും തകർന്നടിയുന്നു.

മ്യൂട്ടേഷൻ നിരക്ക് വർഷങ്ങളോളം നീണ്ടുനിൽക്കും, പക്ഷേ വൈറസിന്‍റെ പ്രതിരോധശേഷി വർദ്ധിക്കുന്നതിനാൽ, ഒരു സാധാരണ വൈറസ് പോലെ സ്ഥിരതാമസമാക്കുകയും ചെയ്യും. പന്നിപ്പനി ഇല്ലാതാകാൻ 4 മുതൽ 5 വർഷം വരെ എടുത്തു. അത് പോലെ ഇതും സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ വൈറോളജിസ്റ്റുകളുടെ പഠനമനുസരിച്ച് വൈറസിന്‍റെ പല വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവ കൂടുതൽ അപകടകരമാണ്. ആദ്യം പറഞ്ഞത് പോലെ ഇവ അണുബാധ കൂടുതൽ വർദ്ധിപ്പിക്കുന്നു.

വൈറസിന്‍റെ ഡി‌എൻ‌എ അല്ലെങ്കിൽ‌ ആർ‌എൻ‌എയുമായി അറ്റാച്ചു ചെയ്ത് അതിന്‍റെ പ്രോട്ടീൻ ആവർത്തിക്കുകയും അവയുടെ വളർച്ച വേഗത്തിൽ നടക്കുകയും ചെയ്യുന്നു. വൈറസ്‌ വാഹകന്‍റെ സെല്ലിലൂടെ ആണ് വൈറസ്‌ പകർപ്പുകൾ സംഭവിക്കുന്നത്. ഇത് വളരെ വേഗത്തിൽ നടക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസ് കുറയുമെങ്കിലും ആവർത്തിച്ചുള്ള മ്യൂട്ടേഷനുകൾ കാരണം ഘടനയിൽ മാറ്റം വരുമ്പോൾ വാക്സിൻ വേണ്ടത്ര പ്രവർത്തിക്കാതെ വന്നേക്കാം. എന്നാൽ ഇത് ആശങ്കപ്പെടേണ്ട ഒന്നല്ല.

ഇങ്ങനെ വരുമ്പോൾ വ്യത്യസ്ത ലക്ഷണങ്ങൾ ഉള്ള കോവിഡ് പോസിറ്റീവ് സാമ്പിളുകൾ ലാബിലേക്ക് അയയ്ക്കുകയും മ്യൂട്ടേഷനെക്കുറിച്ച് തുടർച്ചയായി പഠിക്കുകയും ചെയ്യുന്നു. കൂടാതെ രോഗിയുടെ അസ്വസ്ഥതയുടെയും ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഡോക്ടർമാർ രോഗിയെ ചികിത്സിക്കുകയും ചെയ്യുന്നു.

ഗവേഷണ ലാബിന്‍റെ കുറവ്

ഇന്ത്യയിൽ വൈറസ്‌ കണ്ടെത്തുന്നതിനുള്ള ഗവേഷണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. രാജ്യത്തുടനീളം മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുക, പുതിയ ഡോക്ടർമാരെ പരിശീലിപ്പിക്കുക, ഓക്സിജൻ ലഭ്യത ക്രമീകരിക്കുക, ആധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രികൾ നിർമ്മിക്കുക, ചെറിയ ഗ്രാമങ്ങളിൽ ലാബുകൾ നിർമ്മിക്കുക, വൈറസുകൾ വേഗത്തിൽ കണ്ടെത്തുക എന്നിവയാണ് ആവശ്യം.

പാലിക്കേണ്ട പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷൻ കൊറോണ വൈറസ് ഭീഷണി കുറയ്ക്കുമെന്ന പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം വാക്സിൻ വന്നതോടെ ആളുകൾ കൂടുതൽ അശ്രദ്ധരായി. പലരും വാക്സിൻ എടുത്ത് സ്വതന്ത്രമായി ചുറ്റിക്കറങ്ങാൻ തുടങ്ങി, ഇത് കണ്ട് വാക്‌സിൻ എടുക്കാത്തവരും മാസ്ക് പാതി ധരിച്ചു കറക്കം തുടങ്ങി. ഇതും പെട്ടെന്നുള്ള കൊറോണ കേസ് വർദ്ധിക്കാൻ കാരണമായി.

ശ്രദ്ധിക്കേണ്ട കാര്യം,

വാക്സിൻ രണ്ട് ഡോസ് എടുത്തതിനനു ശേഷവും കൊറോണ അണുബാധയുണ്ടാകില്ല എന്ന് ഉറപ്പാക്കാൻ കഴിയില്ല. എന്നാൽ അതിന്‍റെ തീവ്രത കുറയും. അതേസമയം ആ വ്യക്തിക്ക് ചുറ്റുമുള്ള ആളുകളെ വൈറസ്‌ ഗുരുതരമായി ബാധിക്കുമെന്നും മനസ്സിലാക്കണം. കൊറോണ അണുബാധ ചെറുപ്പക്കാർക്കും കുട്ടികൾക്കും ഇടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അത് മുമ്പ് ഉണ്ടായിരുന്നില്ല.

എല്ലാവർക്കും വാക്സിൻ

വർദ്ധിച്ചുവരുന്ന കേസുകളും മരണവും കണക്കിലെടുത്ത്, എല്ലാവരും വാക്സിൻ എടുക്കേണ്ടത് വളരെ പ്രധാനമാണ്, ഇത് മരണങ്ങൾ കുറയ്ക്കുകയും ആശുപത്രികളിലെ തിരക്ക് അല്ലെങ്കിൽ ഓക്സിജന്‍റെ കുറവ് പരിഹരിക്കുകയും ചെയ്യാന്‍ ഒരുപരിധി വരെ ഉപകാരപ്പെടും. വീട്ടിൽ കഴിയുന്നതിലൂടെ മാത്രമേ അണുബാധ കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളു കാരണം. അണുബാധയുടെ ശൃംഖല തകർക്കൽ വളരെ പ്രധാനമാണ്.

എന്തായാലും വാക്‌സിനേഷൻ, മാസ്ക്, സാമൂഹിക അകലം, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവ മാത്രമാണ് വ്യാപനം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ. സാമൂഹിക അകലം പാലിക്കുക എന്ന പ്രാഥമികമായ പ്രതിവിധി ഇനിയും കുറേക്കാലത്തേക്ക് നാം തുടരേണ്ടി വരും.

और कहानियां पढ़ने के लिए क्लिक करें...