കാസ എക്സോട്ടിക്കിന്‍റെ സ്ഥാപകയും പ്രശസ്ത ഇന്‍റീരിയർ സ്റ്റൈലിസ്റ്റും എന്ന നിലയിൽ സ്വന്തം ബ്രാൻഡിനെ ആഗോളതലത്തിൽ എത്തിച്ച വനിതയാണ് ഭാവന. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐഐഎഫ്റ്റി) പൂർവ്വ വിദ്യാർത്ഥി ആയ ഭാവന ഭട്നാഗർ ഇന്‍റീരിയർ ഡിസൈൻ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. ഉപഭോക്താവിന് പ്രതീക്ഷകൾക്കപ്പുറമുള്ള അസാധാരണമായ അനുഭവം നൽകുക എന്നതാണ് അവരുടെ വിജയമന്ത്രം. സ്പെയിൻ, ഇറ്റലി, ഇന്തോനേഷ്യ, തുർക്കി, മൊറോക്കോ, ചൈന തുടങ്ങിയ ഫാഷൻ ഹബ്ബുകളിൽ ഡിസൈൻ ചെയ്യുന്നതിനായി എക്സ‌്ക്ലൂസീവ് ടൂറുകൾ സംഘടിപ്പിച്ച് അവർ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നു.
കോളേജ് പഠനകാലത്ത് മികച്ച പിയാനിസ്റ്റ് ആയിരുന്നു. ഒപ്പം അഭിനേതാവും. അക്കാലത്ത് ഈഡിപ്പസ്, ഒഥല്ലോ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. ഡിസൈൻ വെറുമൊരു കലാരൂപമല്ലെന്നും നിറങ്ങൾ, ടെക്സചറുകൾ, രൂപങ്ങൾ എന്നിവയിലൂടെ പ്രകടിപ്പിക്കുന്ന വൈകാരിക അനുഭവമാണെന്നും ഭാവന വിശ്വസിക്കുന്നു.
ദേശീയ അന്തർദേശീയ തലത്തിൽ പ്രശംസ നേടിയ ഭാവനയുടെ ഡിസൈൻ പ്രോജക്‌ടുകളിൽ അവരുടെ സർഗ്ഗാത്മകത പ്രതിഫലിക്കുന്നു. ഇന്‍റീരിയർ ഡിസൈനിലെ മികച്ച സംഭാവനയ്ക്ക് അസോചം ആദരവ് ലഭിച്ച ഭാവന ഭട്നാഗർ കഴിവുള്ള ആർക്കിടെക്റ്റുകൾ, ഗ്രാഫിക് ആർട്ടിസ്‌റ്റുകൾ, പ്രോജക്ട് മാനേജർമാർ എന്നിവരുൾപ്പെട്ട ടീമിനൊപ്പം ക്ലയന്‍റുകളുടെ കാഴ്ചപ്പാടുകൾ ജീവസുറ്റതാക്കാൻ ശ്രമിക്കുന്നു.
കാസ എക്സോട്ടിക് തുടക്കം മുതൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്.
അവാർഡുകളും നേട്ടങ്ങളും
- ടൈംസ് വിഷനറി ലീഡേഴ്‌സ് 2022
- ഔട്ട്ലുക്ക് ബിസിനസ് വുമൺ എന്‍റർപ്രണർ ഓഫ് ദി ഇയർ 2022
- ടൈംസ് 40 അണ്ടർ 40 2022
- ഹൗസ് ഓഫ് കോമൺസ്, ലണ്ടൻ, യുകെ, ഏഷ്യ ഇന്‍റീരിയർ ഡിസൈനർ ഓഫ് ദി ഇയർ 2022
- ബിസിനസ് ഔട്ട്ലുക്കിന്‍റെ 2022 വർഷത്തെ വനിതാ സംരംഭക
- ഫോർച്യൂൺ ഇന്ത്യ ഐക്കൺ 2022
- ഇറ്റി ഇൻസ്‌പിരേഷണൽ വുമൺ ലീ ഇയർ 2023
- ടൈംസ് മോഡൽ ലീഡർ
- സിഇഒ മാഗസിൻ ബെസ്‌റ്റ് ക്രിയേറ്റീവ് ഇന്‍റീരിയർ ഡിസൈനർ
- ഇന്‍റീരിയർ ഡിസൈൻ മേഖലയിൽ മികച്ച സംഭാവനയ്ക്ക് അസോചം ആദരവ്
- വുമൺ എന്‍റർപ്രണർ ഇന്ത്യ 2023-ലെ മികച്ച 10 വനിതാ സ്റ്റാർട്ടപ്പ് ലീഡറിൽ ഒരാൾ.
ഭാവനയുമായുള്ള സംഭാഷണത്തിൽ നിന്ന്:
ചോദ്യം: ഈ രംഗത്തേക്ക് എത്തിച്ചേർന്നത് എങ്ങനെ?
ഇന്‍റീറിയർ ഡിസൈനിനോട് എനിക്ക് എപ്പോഴും ഒരു ഇഷ്ടം ഉണ്ടായിരുന്നു. രാജസ്ഥാനിലേക്കുള്ള ഒരു യാത്രയിൽ ഞാൻ അത് എന്‍റെ പാഷൻ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു. അവിടെയുള്ള ചരി ത്രപരമായ കെട്ടിടങ്ങളുടെ മഹത്വം ദർശിച്ചപ്പോൾ പരമ്പരാഗത കലയും ആധുനിക രൂപകൽപ്പനയും എങ്ങനെ ഒരുമിച്ചു ചേർക്കാമെന്ന് ഞാൻ ചിന്തിച്ചു. ആഡംബരത്തിന്‍റെയും കരകൗശലത്തിന്‍റെയും ആധുനികതയുടെയും സമ്പൂർണ്ണതയോടെ ഒരു ഡിസൈൻ ഹൗസ് സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു അത്.
ചോദ്യം: വീടും ജോലിയും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ ആരുടെ പിന്തുണയാണ് ലഭിച്ചത്?
എന്‍റെ കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് എന്നിൽ നിന്ന് തന്നെയാണ്. എന്‍റെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഒരു വനിതാ സംരംഭക എന്ന നില യിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെങ്കിലും എല്ലാ ബുദ്ധിമുട്ടുകളും അവസരമായി കണ്ട് ഞാൻ മുന്നോട്ട് പോയി.
ചോദ്യം: ജീവിതത്തിലെ ഏതെങ്കിലും സംഭവം നിങ്ങളുടെ ചിന്തയെയോ ജീവിതത്തെയോ മാറ്റിമറിച്ചിട്ടുണ്ടോ?
എല്ലാത്തിലും പെർഫെക്ഷൻ ആവശ്യപ്പെടുന്ന ഒരു ലക്ഷ്വറി പ്രോജക്റ്റിൽ ഞാൻ ആദ്യമായി ജോലി ചെയ്‌തപ്പോൾ ഡിസൈൻ മാത്രമല്ല ഡീറ്റൈലിങ്ങും ഗുണനിലവാരവും എക്സ്‌പീരിയൻസും വളരെ പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി. ആഡംബരമെന്നത് വെറും കാഴ്‌ചയല്ലെന്നും തോന്നലാണെന്നും ഈ സംഭവം എന്നെ പഠിപ്പിച്ചു.
ചോദ്യം: ഏറെ ആഹ്ളാദിപ്പിച്ച വൈകാരിക നിമിഷം ജീവിതത്തിൽ ഉണ്ടോ?
ഞാൻ രൂപകൽപ്പന ചെയ്ത ആഡംബര പെന്‍റ്ഹൗസിന്‍റെ ക്ലയന്‍റ് ഇതൊരു വീടല്ല, ഞങ്ങളുടെ ഐഡന്‍റിറ്റിയാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ വികാരഭരിതയായി. നിങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു എന്നാണ് അവർ പറഞ്ഞത്. ആ നിമിഷം എനിക്ക് വളരെ സവിശേഷമായിരുന്നു. കാരണം ഡിസൈനിംഗ് ഒരു സ്‌ഥലത്തെ മനോഹരമാക്കുക മാത്രമല്ല അത് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
ചോദ്യം: സ്ത്രീകളിലെ ഏറ്റവും വലിയ ശക്തി എന്താണ്?
സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി അവരുടെ സെൻസിറ്റിവിറ്റിയും സ്റ്റാമിനയുമാണ്. ഒരു സ്ത്രീക്ക് മൂന്ന് ഗുണങ്ങളുണ്ട്. സർഗ്ഗാത്മകത, സന്തുലിതാവസ്ഥ, നേതൃത്വം. ഇത് അവളെ ഒരു മികച്ച ബിസിനസ്സ് ലീഡർ ആക്കുന്നു.
ചോദ്യം: വിജയം വരിച്ച ഒരു ബിസിനസുകാരിയാകാൻ എന്താണ് വേണ്ടത്?
- ദൃഢനിശ്ചയം- നിങ്ങളുടെ കാഴ്ചപ്പാടിൽ വിശ്വസിക്കുക
- നെറ്റ്‌വർക്കിംഗ്- ശരിയായ ആളുകളുമായി ബന്ധം
- പഠന മനോഭാവം- എപ്പോഴും പഠിക്കുക
- മാനേജ്മെന്‍റ് കഴിവുകൾ- ബിസിനസ്സ് ശരിയായി പ്രവർത്തിപ്പിക്കുക.
ചോദ്യം: മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി താങ്കൾ എങ്ങനെ ചിന്തിക്കുന്നു?
ഞാൻ ഡിസൈനിംഗിനെ സൗന്ദര്യ ശാസ്ത്രത്തിന്‍റെ ഗെയിമായി കണക്കാക്കുന്നില്ല. മറിച്ച് അത് എനിക്ക് വൈകാരികമായ ഒരു യാത്രയാണ്. ഡിസൈനിലെ ഓരോ ഘടകങ്ങളും ഒരു വികാരത്തെയോ ഓർമയെയോ പ്രതിനിധീകരിക്കുന്ന ഒരു കഥ പോലെയാണ്.
ചോദ്യം: ഭാവിയിൽ മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?
ഇന്ത്യൻ കലകളും കരകൗശലവസ്തുക്കളും പ്രദർപ്പിക്കുന്ന ഒരു ആഗോള ബ്രാൻഡായി കാസ എക്സോട്ടിക് മാറണമെന്നാണ് എന്‍റെ സ്വപ്നം. ലോകത്തിലെ ഏറ്റവും ആഡംബര ഡിസൈൻ സ്പെയ്‌സുകളിലൊന്നിൽ ഉൾപ്പെടുത്താൻ, ഡിസൈൻ മേഖലയിൽ സുസ്ഥിരതയും നവീകരണവും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ചോദ്യം: ബിസിനസ്സിനെക്കുറിച്ച്?
ഹൈ-എൻഡ് റെസിഡൻഷ്യൽ കോർപ്പറേറ്റ് ഹോസ്‌പിറ്റാലിറ്റി ഇടങ്ങൾക്കായി കസ്റ്റമൈസ്‌ഡ് ഡിസൈൻ നൽകുന്ന ഒരു ആഡംബര ഇന്‍റീരിയർ ഡിസൈൻ ഡിയോയാണ് കാസ എക്സോട്ടിക്. കരകൗശലവിദ്യ, സുസ്‌ഥിരത എന്നിവയിലാണ് ഞങ്ങളുടെ ശ്രദ്ധ.
ചോദ്യം: വിജയത്തിന്‍റെ രഹസ്യം എന്താണ്?
- പൂർണ്ണതയോടുള്ള പാഷൻ
- വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ക്കുക
- ഉപഭോക്ത്യ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക
- ഓരോ പ്രോജക്റ്റിലും പുതിയതും അതുല്യവുമായ എന്തെങ്കിലും നൽകാൻ ശ്രമിക്കുന്നു.
ചോദ്യം: ഇന്നത്തെ കാലത്ത് ഈ രംഗത്ത് സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?
- സ്വീകാര്യത – സ്ത്രീകൾ ഇപ്പോഴും ബിസിനസ് ഗൗരവമായി എടുക്കുന്നില്ല.
- വർക്ക് ലൈഫ് ബാലൻസ്- കുടുംബവും കരിയറും തമ്മിലുള്ള സന്തുലിതാവസ്ഥ.
- ഫണ്ടിംഗും ഇൻവെസ്റ്റിംഗും- സ്‌റ്റാർട്ടപ്പുകൾ തുടങ്ങാൻ ഉള്ള ബുദ്ധിമുട്ട്.