2020 മാർച്ചിൽ കൊറോണ ലോക്ടൗണ്‍ വന്നതിന് ശേഷം 19 മാസങ്ങൾ കഴിഞ്ഞു, ഇപ്പോള്‍ സ്കൂളുകളുടെ പൂട്ടും തുറന്നിരിക്കുന്നു. കുട്ടികൾക്കുള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും (കുട്ടികള്‍ക്കുള്ള വാക്സിന്‍ കോവാക്സിന് ഇന്ത്യയില്‍ മാത്രമേ അനുമതി കിട്ടിയിട്ടുള്ളൂ) 18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകളും ഒരു ഡോസ് വാക്സിനേഷൻ എങ്കിലും എടുത്തു അതിനാൽ മാത്രം ആണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. എന്നാൽ കൊറോണയുടെ ഭീഷണി ഇനിയും പൂർണ്ണമായും മാറിയിട്ടില്ല, അതുകൊണ്ട് തന്നെ മുൻകരുതലുകൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്.

കുട്ടികൾ സ്‌കൂളിൽ പോയി തുടങ്ങിയതോടെ അവരുടെ ആരോഗ്യവും സുരക്ഷിതത്വവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയത്ത് അവരുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്, അത് അവരുടെ പ്രതിരോധശേഷി ശക്തമായി നിലനിർത്തും. കുട്ടിക്ക് ആരോഗ്യവും സുരക്ഷിതത്വവും ഒരുപോലെ നൽകാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കുട്ടിയുടെ ബാഗിൽ ഒരു ഫസ്റ്റ് ഏയ്ഡ് ബോക്സ്‌ കരുതി വെക്കുക. അതിൽ എല്ലായ്‌പോഴും ഒരു യൂസ് ആൻഡ് ത്രോ മാസ്‌കും ചെറിയ ഹാൻഡ് സാനിറ്റൈസറും സോപ്പും സൂക്ഷിക്കുക. വീട്ടില്‍ നിന്നും പോകുമ്പോള്‍ മുഖത്തു വെച്ചു കൊണ്ടുപോകുന്ന മാസ്‌ക് എപ്പോഴെങ്കിലും നഷ്‌ടപ്പെട്ടാൽ ബോക്സിലെ മാസ്ക് ഉപയോഗിക്കണമെന്ന് കുട്ടിയോട് പറഞ്ഞ് മനസ്സിലാക്കുക.

ബസ് യാത്ര ഉണ്ടെങ്കിൽ പാന്‍റിന്‍റെ പോക്കറ്റിൽ ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കുക, ഉപയോഗിക്കാൻ എളുപ്പമാവും.

ഉച്ചഭക്ഷണം മറ്റുള്ളവരുമായി പങ്കിടരുതെന്ന് കുട്ടിയോട് പറഞ്ഞു കൊടുക്കുക. ഇത് കൂടാതെ മറ്റുള്ളവരുടെ വെള്ളം ഉപയോഗിക്കരുതെന്ന് ഉപദേശിക്കുക. എന്തായാലും ഇപ്പോൾ മിക്ക സ്കൂളിലും ഉച്ച വരെ മാത്രമേ സ്കൂൾ ഉള്ളു എന്നത് ആശ്വാസം ആണ്.

സ്കൂളിലെ അധ്യാപകരും കുട്ടികളെ പല മുൻകരുതലുകളും എടുക്കാൻ ഉപദേശിക്കുന്നുണ്ടാകും പക്ഷേ കുട്ടികൾ പലപ്പോഴും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല, നിങ്ങളുടെ കുട്ടിക്ക് അണുബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് അധ്യാപകന്‍റെ വാക്കുകൾ പാലിക്കാൻ നിങ്ങൾ കുട്ടിയെ ഉപദേശിക്കണം.

മാഗി, പാസ്ത, റൊട്ടി തുടങ്ങിയ ഫാസ്റ്റ് ഫുഡിന് പകരം ചീര, ചീസ്, ബീറ്റ്‌റൂട്ട്, ഉലുവ, ഉരുളക്കിഴങ്ങ്, കാപ്സിക്കം, കാരറ്റ്, കടല, പയർ വെണ്ടയ്ക്ക ഇതൊക്കെ ഭക്ഷണത്തിൽ ഉൾപെടുത്തുക. വെർമിസല്ലിക്ക് പകരം റവയും മട്ട അരിയും ഉപയോഗിക്കാം.

ഈ സമയത്ത്, കുട്ടികളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സന്തുലിതാവസ്ഥയ്‌ക്കൊപ്പം ഇത്തരമൊരു ഭക്ഷണക്രമം നൽകേണ്ടത് ആവശ്യമാണ്. അങ്ങനെ ആന്‍റിബോഡികൾ നിർമ്മിക്കപ്പെടുകയും രോഗപ്രതിരോധ ശേഷി ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു. കുട്ടിയുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പുഴുങ്ങിയ മുട്ടയും നൽകാം.

പലപ്പോഴും കുട്ടികൾ പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ അവർക്ക് പാലിന് പകരം പഴങ്ങൾ കൊണ്ടുണ്ടാക്കിയ ഷേക്കും സ്മൂത്തികളും നൽകണം. ഇത് പാലിനൊപ്പം പഴങ്ങളുടെ പോഷകമൂല്യം ലഭിക്കാൻ സഹായിക്കും.

സ്കൂളിൽ സ്നാക്ക്സ് കൊടുത്തു വിടണം എന്നുണ്ടെങ്കിൽ ഒരു ചെറിയ ലഞ്ച് ബോക്സിൽ ഡ്രൈ ഫ്രൂട്ട്സ് നൽകാം. കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടിക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...